ഐടി ഇല്ലാതെയൊരു ജീവിതം ഇനി സാധ്യമോ? ഇപ്പോള്‍ വാങ്ങാവുന്ന 5 സ്‌മോള്‍ കാപ് ഓഹരികള്‍

Spread the love


Thank you for reading this post, don't forget to subscribe!

അതേസമയം ഈ ഓഹരികളുടെ വിലയിലെ കുതിപ്പ് ഏകപക്ഷീയമായി ഒരു ദിശയിലേക്ക് മാത്രമായിരുന്നുവെന്ന് കരുതരുത്. അതായത് ഓഹരിയുടെ മുന്നേറ്റങ്ങള്‍ക്കിടയിലും താത്കാലിക ചാഞ്ചാട്ടവും കയറ്റിറക്കങ്ങളുമൊക്കെ കാണാമെന്ന് സാരം. അതുപോലെ വിപണിയില്‍ പ്രതികൂല സാഹചര്യം ഉടലെടുക്കുന്ന വേളയിലും ലാര്‍ജ് കാപ്/ മിഡ് കാപ് ഓഹരികളേക്കാള്‍ ചാഞ്ചാട്ടം സ്‌മോള്‍ കാപ് വിഭാഗത്തില്‍ നേരിടാം.

അതിനാല്‍ ദിവസേന വിലയിലുള്ള ചാഞ്ചാട്ടം നേരിടാന്‍ സാധിക്കാത്തവര്‍ക്ക് ദീര്‍ഘകാല നിക്ഷേപവും ബുദ്ധിമുട്ടേറിയതാകും. എന്നാല്‍ ഭാവിസാധ്യതയുള്ളതും ഗുണമേന്മയുള്ള മാനേജ്മെന്റും മികച്ച പ്രവര്‍ത്തനവുമുള്ള കമ്പനികളില്‍ ദീര്‍ഘകാലയളവ് കണക്കാക്കി നിക്ഷേപിച്ച് ക്ഷമയോടെ കാത്തിരുന്നാല്‍ ആര്‍ക്കും ഓഹരി വിപണിയില്‍ നിന്നും ആദായം നേടാവുന്നതേയുള്ളൂ.

അതേസമയം ഇന്ത്യന്‍ വ്യവസായ/ വാണിജ്യ മേഖലകളില്‍ അടിസ്ഥാനപരമായി വളരെ ശക്തമായ മേഖലയിലൊന്നാണ് ഐടി വിഭാഗം കമ്പനികള്‍. അടുത്തിടെയായി ആഗോള പ്രതികൂല ഘടകങ്ങള്‍ കാരണം ഇന്ത്യന്‍ ഐടി കമ്പനികളുടെ ഓഹരികളിലും വമ്പന്‍ തിരിച്ചടി നേരിടുകയുണ്ടായി. എന്നിരുന്നാലും ഉര്‍വശീ ശാപം ഉപകാരമെന്ന കണക്കെ മികച്ച നിരവധി ഐടി ഓഹരികള്‍ ആകര്‍ഷകമായ നിലവാരത്തിലേക്കും എത്തിച്ചേര്‍ന്നു. ഇത്തരത്തില്‍ മൂല്യമതിപ്പില്‍ വിലക്കുറവില്‍ ലഭ്യമായതും ആകര്‍ഷകമായ നിലവാരത്തിലും നില്‍ക്കുന്ന 5 സ്‌മോള്‍ കാപ് ഐടി ഓഹരികളെയാണ് ചുവടെ ചേര്‍ക്കുന്നത്.

Also Read: അടുത്തിടെ ഐപിഒ കഴിഞ്ഞ 20 ഓഹരികള്‍ക്ക് പുതിയ കുരുക്ക്; നവംബറില്‍ അടപടലം പൊളിയുമോ?

കോഫോര്‍ജ്

ഇന്ത്യയിലെ പ്രമുഖമായ ഐടി കമ്പനികളിലൊന്നാണ് കോഫോര്‍ജ് ലിമിറ്റഡ്. നേരത്തെ എന്‍ഐഐടി ടെക്നോളജീസ് എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. 1992-ല്‍ ഡല്‍ഹി ആസ്ഥാനമായാണ് തുടക്കം. ആപ്ലിക്കേഷനുകള്‍ വികസിപ്പിക്കുക, പരിപാലിക്കുക, ധനകാര്യ മേഖലയിലെ ബിപിഒ സേവനങ്ങള്‍, ക്ലൗഡ് കംപ്യൂട്ടിങ്, ഇന്‍ഷുറന്‍സ്, സഞ്ചാരം, ലോജിസ്റ്റിക്‌സ് തുടങ്ങിയ മേഖലകളില്‍ കമ്പനിക്ക് സംരംഭങ്ങളുണ്ട്. വിദേശത്തുള്ള ബിസിനസ് പ്രവര്‍ത്തനങ്ങള്‍ ഉപകമ്പനി മുഖേനയാണ് നടത്തുന്നത്.

എന്‍ഐഐടി ജിഐസ്, എന്‍ഐഐടി ജിഎംബിഎച്ച് ജര്‍മനി, എന്‍ഐഐടി സ്മാര്‍ട്ട്‌സെര്‍വ് എന്നിവയാണ് പ്രധാന ഉപകമ്പനികള്‍. മുടങ്ങാതെ ലാഭവിഹിതം നല്‍കുന്ന കോഫോര്‍ജ് (BSE: 532541, NSE : COFORGE) ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 1.34 ശതമാനമാണ്.

പെര്‍സിസ്റ്റന്റ് സിസ്റ്റംസ്

ഡിജിറ്റല്‍ എന്‍ജിനീയറിംഗ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മിഡ് കാപ് ഐടി കമ്പനിയാണ് പെര്‍സിസ്റ്റന്റ് സിസ്റ്റംസ്. പ്രധാനമായും കമ്പനികളുടെ ആധുനികവത്കരണത്തിനും ഡിജിറ്റല്‍വത്കരണത്തിന് വേണ്ട സഹായങ്ങളും മാര്‍ഗോപദേശങ്ങളും സംബന്ധിച്ച സേവനങ്ങളാണ് നല്‍കുന്നത്. ഇത്തരത്തില്‍ ഒരു ഉത്പന്നത്തിന്റെ ഉത്പാദന പ്രക്രിയയെ മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ സോഫ്റ്റ്‌വെയര്‍ സംവിധാനങ്ങള്‍, പ്രയോഗക്ഷമത വരുത്തുന്നതിനുള്ള സാങ്കേതിക സഹായങ്ങളിലുമാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

ടെലികോം & വയര്‍ലെസ്, അടിസ്ഥാന സൗകര്യ വികസന സംവിധാനങ്ങള്‍, ലൈഫ് സയന്‍സ് & ഹെല്‍ത്ത്കെയര്‍ മേഖലകളിലെ കമ്പനികള്‍ക്കാണ് സേവനങ്ങള്‍ നല്‍കുന്നത്. മുടങ്ങാതെ ലാഭവിഹിതം നല്‍കുന്ന പെര്‍സിസ്റ്റന്റ് സിസ്റ്റംസ് (BSE: 533179, NSE : PERSISTENT) ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 0.84 ശതമാനമാണ്.

സയന്റ്

ജിയോസ്പേഷ്യല്‍, എന്‍ജിനീയറിങ് ഡിസൈന്‍, അനലിറ്റിക്സ്, നെറ്റ്‌വര്‍ക്ക്സ് & ഓപ്പറേഷന്‍ എന്നീ മേഖലകളില്‍ സാങ്കേതിക സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന കമ്പനിയാണ് സയന്റ് ലിമിറ്റഡ്. നേരത്തെ ഇന്‍ഫോടെക് എന്റര്‍പ്രൈസസ് എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. വ്യോമയാനം, പ്രതിരോധം, ആശയവിനിമയം, സേവനങ്ങള്‍ തുടങ്ങിയ നിര്‍ണമായ മേഖലകള്‍ കേന്ദ്രീകരിച്ചാണ് കമ്പനിയുടെ പ്രവര്‍ത്തനം. ഇതില്‍ തന്നെ വ്യോമയാന മേഖലയിലെ എല്ലാത്തരം സോഫ്റ്റ്‌വെയര്‍ സേവനങ്ങളും വാഗ്ദാനം ചെയ്യുന്ന ആഗോള തലത്തിലെ ചുരുക്കം കമ്പനികളിലൊന്നുമാണ്.

സെല്‍ഫ്- ഡ്രൈവിങ് കാറുകളുടെ വികസനത്തില്‍ ഡിജിറ്റല്‍ മാപ് വികസിപ്പിക്കുന്നവര്‍ക്ക് ആവശ്യമായ സഹായങ്ങളും സയന്റ് നല്‍കുന്നുണ്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗപ്പെടുത്തിയാണ് തത്സമയം വരുന്ന മാറ്റങ്ങളെ ഉള്‍ക്കൊണ്ട് പ്രതിപ്രവര്‍ത്തിക്കുന്നതിന് സെല്‍ഫ് ഡ്രെവിങ് കാറുകളെ സജ്ജമാക്കുന്നത്. സയന്റ് (BSE: 532175, NSE : CYIENT) ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 3.19 ശതമാനമാണ്.

സൊണാറ്റ സോഫ്റ്റ്‌വെയര്‍

ആഗോള തലത്തില്‍ പ്രവര്‍ത്തിക്കുന്ന മുന്‍നിര ടെക്‌നോളജി കമ്പനിയാണ് സോണാറ്റ സോഫ്റ്റ്‌വെയര്‍ ലിമിറ്റഡ്. പ്രധാനമായും ബിസിനസ് ഇന്റലിജന്‍സ് & അനലിറ്റിക്‌സ്, ആപ്ലിക്കേഷന്‍ ഡെവലപ്‌മെന്റ് മാനേജ്‌മെന്റ്, മൊബിലിറ്റി, ക്ലൗഡ്, സോഷ്യല്‍ മീഡിയ, എന്റര്‍പ്രൈസസ് സര്‍വീസസ്, ഇന്‍ഫ്രാസ്ട്രക്ചര്‍ മാനേജ്‌മെന്റ് സര്‍വീസസ് എന്നീ മേഖലകളിലാണ് കമ്പനി ശ്രദ്ധയൂന്നീയിരിക്കുന്നത്.

ഈ സ്മോള്‍ കാപ് കമ്പനിയുടെ ഉപഭോക്താക്കളിലേറെയും യുഎസ്, യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, ഓസ്‌ട്രേലിയ എന്നീ മേഖലകളില്‍ നിന്നാണ്. മുടങ്ങാതെ ലാഭവിഹിതം നല്‍കുന്ന സൊണാറ്റ സോഫ്റ്റ്‌വെയര്‍ (BSE: 532221, NSE: SONATSOFTW) ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 3.07 ശതമാനമാണ്.

Also Read: പൊന്ന് എന്നും തിളങ്ങുമോ? സ്വര്‍ണം വാങ്ങാന്‍ ഇപ്പോഴാണോ അനുയോജ്യ സമയം?

ഇക്ലെര്‍ക്സ് സര്‍വീസസ്

ഐടി കണ്‍സള്‍ട്ടന്‍സിയും നോളജ് പ്രോസസ് ഔട്ട്സോഴ്സിങ് സേവനങ്ങളിലുമാണ് ഇക്ലെര്‍ക്സ് സര്‍വീസസ് ലിമിറ്റഡ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ആഗോളതലത്തില്‍ പ്രമുഖരായ ഫോര്‍ച്യൂണ്‍-500 പട്ടികയില്‍ ഉള്‍പ്പെടുന്ന വമ്പന്‍ കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ക്കാണ് ഔട്ട്സോഴ്സിങ് സേവനങ്ങള്‍ നല്‍കുന്നത്. മുംബൈയിലെ കുടുസുമുറിയില്‍ നിന്നും ആരംഭിച്ച കമ്പനി ഇന്ന് ആഗോള വ്യാപകമായി 11,000-ലധികം പേര്‍ക്ക് തൊഴില്‍ നല്‍കുന്ന മുന്‍നിര സ്ഥാപനമായി വളര്‍ന്നു.

കമ്പനിയുടെ ത്വരിത വളര്‍ച്ചയ്ക്ക് ചെറുകമ്പനികളെ ഏറ്റെടുക്കുന്ന ശൈലിയാണ് അവലംബിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി 2012-ല്‍ എജൈലിസ്റ്റിനേയും 2015-ല്‍ യൂറോപ്പിലെ സിഎല്‍എക്സിനേയും ഇക്ലെര്‍ക്സ് സര്‍വീസസ് (BSE: 532927, NSE : ECLERX) ഏറ്റെടുത്തിരുന്നു.

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനു നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.Source link

Facebook Comments Box
error: Content is protected !!