‘ക്ലാരിഫിക്കേഷൻ വീഡിയോ കണ്ടശേഷമാണ് ആ വ്യക്തി പണം നിക്ഷേപിച്ചത്, പണം നൽകരുതെന്ന് അഡ്വക്കേറ്റ് പറഞ്ഞു’; ദിൽഷ

Spread the love


Thank you for reading this post, don't forget to subscribe!

സത്യത്തിൽ പറ്റിക്കപ്പെട്ടത് ഞാനും കൂടിയാണ്. പിന്നെ ഞാൻ പറഞ്ഞത് പ്രകാരം ക്യാഷ് ഇൻവെസ്റ്റ് ചെയ്തുവെന്ന് പറഞ്ഞ് ഒരാൾ രം ഗത്ത് വന്നില്ലേ. അവർ പ്രമോഷന് തന്നുവെന്ന് പറഞ്ഞ പണം മുഴുവൻ എനിക്ക് കിട്ടിയിട്ടില്ല സത്യത്തിൽ

Feature

oi-Ranjina P Mathew

|

അടുത്തിടെ വലിയ വിവാദമായ ഒന്നായിരുന്നു ബി​ഗ് ബോസ് വിന്നർ ദിൽഷ പ്രസന്നൻ ചെയ്തൊരു പ്രമോഷൻ വീഡിയോ. ക്രിപ്റ്റോയുമായി ബന്ധപ്പെട്ടൊരു വീഡിയോയായിരുന്നു പ്രമോഷന്റെ ഭാ​ഗമായി ദിൽഷ ചെയ്തത്. വീഡിയോ ദിൽഷ പങ്കുവെച്ചതോടെ നിരവധി പേർ ദിൽഷയെ വിമർശിച്ച് എത്തി.

പിന്നാലെ തട്ടിപ്പാണെന്ന് മനസിലാക്കി ദിൽഷ ആ വീഡിയോ പിൻവലിക്കുകയും ഒരു ക്ലാരിഫിക്കേഷൻ വീഡിയോ പങ്കുവെക്കുകയും ചെയ്തിരുന്നു. ശേഷം ഒരു വ്യക്തി ദിൽഷയുടെ വീഡിയോ കണ്ട് പണം നിക്ഷേപിച്ച് നഷ്ടം വന്നതായും വെളിപ്പെടുത്തി എത്തിയിരുന്നു.

ഇപ്പോഴിത ആ വിഷയത്തിൽ തനിക്ക് പറയാനുള്ള മറ്റ് ചില കാര്യങ്ങൾ കൂടി ദിൽഷ മൈൽസ്റ്റോൺ മേക്കേഴ്സ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരിക്കുകയാണ്. ‘ആ പ്രോമഷൻ വന്ന സമയത്ത് ഒരു ചേട്ടനാണ് അതിന്റെ ഡീറ്റെയിൽസെല്ലാം അന്വേഷിച്ചത്. ആ ചേട്ടൻ വെരിഫൈ ചെയ്ത ശേഷമെ അത് എന്റെ അടുത്ത് വരാറുള്ളു.’

‘ആ പ്രമോഷന് വേണ്ടി സമീപിച്ചവർ ചില സർട്ടിഫിക്കറ്റുകളും കാര്യങ്ങളുമൊക്കെ അയച്ച് തന്നിരുന്നു. പിന്നെ ഞാൻ ചെയ്തത് ശരിയാണെന്ന് പറയുകയല്ല. എന്റെ ഭാഗത്തും തെറ്റുണ്ട്. അത് ‍ഞാൻ നേരത്തെ തന്നെ അക്സപ്റ്റ് ചെയ്തു. ആ പ്ര‌മോഷൻ വീഡിയോ അപ്ലോഡ് ചെയ്ത് കുറച്ച് കഴിഞ്ഞപ്പോൾ സ്കാം അലേർട്ട് വന്നു.’

Also Read: ‘വിവാഹശേഷം ഉടൻ ​ഗർഭിണിയായി റിസപ്ഷൻ വെക്കാൻ പറ്റിയില്ല’; വിവാഹത്തിന് സെലിബ്രിറ്റികൾ വരാത്തതിനെ കുറിച്ച് മോഹിനി!

‘ഞാൻ അപ്പോൾ തന്നെ ആ വീഡിയോ ഡിലീറ്റ് ചെയ്തു. സത്യത്തിൽ മറ്റുള്ളവർക്ക് റോങ് ഇൻഫോർമേഷൻ കൊടുക്കണമെന്ന് കരുതി ഞാൻ സോഷ്യൽമീഡിയയിൽ ഒരു വീഡിയോ പോലും അപ്ലോഡ് ചെയ്തി‍ട്ടില്ല. മാത്രമല്ല പൈസയ്ക്ക് വേണ്ടി എന്തും ചെയ്യണമെന്ന് എനിക്കില്ല. പൈസ തരാമെന്ന് പറഞ്ഞ് മുമ്പും പ്രമോഷന് ഒരുപാട് വീഡിയോകൾ വന്നിട്ടുണ്ട്.’

‘ഞാൻ അതൊന്നും എടുത്തിട്ടില്ല. പിന്നെ അടുത്തിടെ പങ്കുവെച്ച ആ വീഡിയോയിൽ പോലും ഒരിടത്ത് പോലും ക്യാഷ് ഇൻവസ്റ്റ് ചെയ്യുവെന്ന് ഞാൻ പറഞ്ഞിട്ടില്ല. ഇങ്ങനെ ഒരു സംഭവമുണ്ടെ‌ന്നും അതിന് താൽപര്യമുണ്ടെങ്കിൽ ഈ വ്യക്തിയെ കോൺടാക്ട് ചെയ്യുവെന്നും മാത്രമാണ് ഞാൻ പറഞ്ഞിട്ടുള്ളത്.’

‘ഇതിൽ സത്യത്തിൽ പറ്റിക്കപ്പെട്ടത് ഞാനും കൂടിയാണ്. പിന്നെ ഞാൻ പറഞ്ഞത് പ്രകാരം ക്യാഷ് ഇൻവെസ്റ്റ് ചെയ്തുവെന്ന് പറഞ്ഞ് ഒരാൾ രം ഗത്ത് വന്നില്ലേ. അവർ പ്രമോഷന് തന്നുവെന്ന് പറഞ്ഞ പണം മുഴുവൻ എനിക്ക് കിട്ടിയിട്ടില്ല സത്യത്തിൽ. എനിക്ക് ഇനി അത് വേണ്ട. ഞാൻ കേസ് കൊടുക്കും. അതിനുള്ള ഒരുക്കങ്ങൾ നടക്കുന്നുണ്ട്.’

‘വക്കീലിനെ കാണുന്നുണ്ട്. ഒരു സ്ത്രീ വന്ന് എന്റെ പ്രമോഷൻ വീഡിയോ കണ്ട് പണം ഇൻവസ്റ്റ് ചെയ്ത് നഷ്ടപ്പെട്ടുവെന്ന് പറഞ്ഞപ്പോൾ ഒരുപാട് പേർ എന്നോടായി പറഞ്ഞു ആ സ്ത്രീക്ക് നഷ്ടപ്പെട്ട 13000 എന്ന തുക ദിൽഷയ്ക്ക് കൈയ്യിൽ നിന്നും എടുത്ത് കൊടുത്തൂടെയെന്ന്. വളരെ നിസാരമായ തുകയല്ലേയെന്ന്. 13000 ചെറിയ പൈസയാണോ?. ഒരിക്കലുമല്ല.’

‘ഞാൻ ഒരുപാട് സ്ട്രഗിൾ ചെയ്ത് വന്നതാണ്. 13000 എനിക്ക് വലിയ തുകയാണ്. അത് ആ സ്ത്രീക്ക് കൊടുക്കുന്നതിൽ എനിക്ക് കുഴപ്പവുമില്ല. പക്ഷെ പണം നഷ്ടപ്പെട്ടുവെന്ന് പറഞ്ഞ വ്യക്തി ഞാൻ ക്ലാരിഫിക്കേഷൻ വീഡിയോ ഇട്ടശേഷവും വീണ്ടും പൈസ കൊണ്ടുപോയി നിക്ഷേപിച്ചിട്ടുണ്ട്. ആ വീഡിയോ കണ്ടിട്ടും അവർ എന്തിനാണ് അതിൽ പണം നിക്ഷേപിച്ചതെന്ന് എനിക്ക് അറിയില്ല.’

‘അതുകൊണ്ട് തന്നെ ആ വ്യക്തി ശരിക്കുള്ള വ്യക്തിയാണോയെന്ന് പോലും എനിക്ക് അറിയില്ല. ഇതൊക്കെ സത്യമാണോയെന്നും എനിക്ക് അറിയില്ല. ഇന്ന് ഞാൻ ആ വ്യക്തി 13000 രൂപ കൊടുത്താൽ വേറെയും ആളുകൾ ഇതുപോലെ വരില്ലേ?. അതുകൊണ്ട് തന്നെ അങ്ങനെ ഡീൽ ചെയ്യുന്നതിന് പകരം ഞാൻ കേസ് കൊടുക്കുകയാണ് ചെയ്തത്. എന്റെ അഡ്വക്കേറ്റ് എന്നോട് പറഞ്ഞിട്ടുണ്ട് ആ വ്യക്തിക്ക് കാശ് കൊടുക്കരുതെന്ന്.’

Also Read: മുലക്കച്ച ധരിക്കണമെന്നുണ്ടെങ്കിൽ അത് ധരിക്കണം; ഇറുകിയ ജീൻസും ജാക്കറ്റും ഇവിടത്തെ വസ്ത്രമല്ല; അഭയ ഹിരൺമയി

‘ഈ കേസ് എന്താകുമെന്നത് താൻ പറഞ്ഞശേഷമെ കാശ് കൊടുക്കാവുവെന്ന് പറഞ്ഞിട്ടുണ്ട്. ആ കുട്ടി തന്നെയാണ് പറഞ്ഞത് ക്ലാരിഫിക്കേഷൻ വീ‍ഡിയോ കണ്ടശേഷമാണ് പണം ഇട്ടതെന്ന്. അത് എന്റെ അനിയത്തി അവരോട് ചോദിക്കുകയും ചെയ്തിരുന്നു. നിയമപരമായി ഡീൽ ചെയ്യണമെന്നത് മാത്രമാണ് ഞാൻ ചിന്തിച്ചത്.’

‘വീഡിയോ ചെയ്ത വ്യക്തി എന്നോട് ക്ലാരിഫിക്കേഷൻ ചോദിച്ചിട്ടില്ല. ആ പ്രമോഷൻ വീഡിയോ ചെയ്തതിന് എനിക്ക് കാശ് കിട്ടിയിട്ടില്ല. ഞാൻ തട്ടിപ്പുകാരി എന്നൊക്കെ പലരും തമ്പ്നെയിൽ ഇട്ട് കണ്ടു. ഞാൻ ആരുടെ കൈയ്യിൽ നിന്നും പണം തട്ടിയെടുത്തിട്ടില്ല. ചിലർ യുട്യൂബേഴ്സിന്റെ വീഡിയോ കണ്ട് എല്ലാം സത്യമാണെന്ന് കരുതുന്നുണ്ട്. ഞാൻ തട്ടിപ്പാണെന്ന് വിശ്വസിച്ചിരിക്കുന്നവരുമുണ്ട്’ ദിൽഷ പറഞ്ഞു.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി

Allow Notifications

You have already subscribed

English summary

Bigg Boss Malayalam Winner Dilsha Again Give Clarification About Crypto Related Controversy-Read In Malayalam

Story first published: Tuesday, March 14, 2023, 22:25 [IST]



Source link

Facebook Comments Box
error: Content is protected !!