‘മമ്മൂക്ക അക്കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യാറില്ല, ഈ പ്രായത്തിലും ഇങ്ങനെയിരിക്കുന്നതിന്റെ രഹസ്യം അതാണ്!’

Spread the love


Thank you for reading this post, don't forget to subscribe!

മെഗാസ്റ്റാർ മമ്മൂട്ടി ഈ പ്രായത്തിലും ആരോഗ്യത്തോടെ ഇരിക്കുന്നതിന് പിന്നിൽ അദ്ദേഹത്തിന്റെ ഭക്ഷണ ശീലമാണെന്ന് പറയുകയാണ് സെലിബ്രിറ്റി ഫിറ്റ്നസ് ഡയറ്റ് ട്രെയിനർമാരായ ഫിറ്റ്റീറ്റ് കപ്പിൾ

Feature

oi-Rahimeen KB

|

മലയാള സിനിമയിലെ താരരാജാവാണ് നടൻ മമ്മൂട്ടി. വല്യേട്ടനെന്ന് ആരാധകർ സ്നേഹത്തോടെ വിളിക്കുന്ന നടൻ ഇന്ത്യൻ സിനിമയിലെ തന്നെ വലിയ താരങ്ങളിൽ ഒരാളാണ്. കഴിഞ്ഞ അഞ്ചു പതിറ്റാണ്ടിലേറെയായി വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുകയാണ് മമ്മൂട്ടി. വർഷങ്ങൾ ഇത്ര ആയെങ്കിലും ആ മഹാനടന്റെ താരസിംഹാസനത്തിന് ഇതുവരെ ഒരു ഇളക്കവും തട്ടിയിട്ടില്ല.

മലയാള സിനിമയിലെ ഏറ്റവും ശക്തമായ സാന്നിധ്യമായി തിളങ്ങി നിൽക്കുകയാണ്‌ മമ്മൂട്ടി. അഭിനേതാവ് എന്നതിന് പുറമെ നിർമ്മാതാവ് എന്ന നിലയിലും നേട്ടങ്ങൾ കൊയ്യുകയാണ് നടൻ. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ സിനിമകളിൽ ഒക്കെ തന്നെ ഒന്നിനൊന്ന് മികച്ച പ്രകടനവുമായാണ് മമ്മൂട്ടി എത്തിയത്. സൂപ്പർ ഹിറ്റുകൾ കൊണ്ട് പോയ വർഷം തന്റേതാക്കിയ മമ്മൂട്ടി ഈ വർഷവും മികച്ച ചിത്രങ്ങളുമായി പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

Also Read: ‘ആ സംവിധായകൻ എന്റെ കാലിൽ വീണു; തമിഴ് സെറ്റ് വ്യത്യസ്തം; മലയാളം സീരിയൽ തരുന്നത് 3000 രൂപ’

അതേസമയം, മമ്മൂട്ടിയെ കുറിച്ച് പറയുമ്പോൾ ആദ്യം തന്നെ എല്ലാവരും സംസാരിക്കുന്നത് മമ്മൂട്ടിയുടെ സൗന്ദര്യത്തെ കുറിച്ചും ലുക്കിനെ കുറിച്ചുമാണ്. കഴിഞ്ഞ നാൽപത് വർഷത്തിലേറെയായി സിനിമയിൽ സജീവമായി നിൽക്കുമ്പോഴും നടന്റെ ലുക്കിൽ ഒന്നും ഇതുവരെ ഒരു മാറ്റവും വന്നിട്ടില്ല എന്നത് ശ്രദ്ധേയമാണ്.

എഴുപതുകളിലും മമ്മൂട്ടിയെ പോലെ ആരോഗ്യത്തോടെയും സൗന്ദര്യത്തോടെയും ഇരിക്കുന്ന മറ്റൊരാളെ മലയാളികൾക്ക് അറിയില്ല. പ്ലാസ്റ്റിക് സർജറിയാണ് എന്നൊക്കെയുള്ള ആരോപണങ്ങൾ ഉയരാറുണ്ടെങ്കിൽ കൃത്യമായ ഡയറ്റും വർക്ക്ഔട്ടുകളുമാണ് നടന്റെ ആരോഗ്യ രഹസ്യമെന്നത് അടുത്ത സുഹൃത്തുക്കളും സഹതാരങ്ങളുമെല്ലാം പറഞ്ഞിട്ടുണ്ട്.

മമ്മൂട്ടിയും ഇടയ്ക്ക് താൻ ആഹാരം കഴിക്കുന്ന രീതിയെ കുറിച്ച് പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ, സോഷ്യൽ മീഡിയയിലെ വൈറൽ ഫിറ്റ്നസ് കപ്പിൾസ് ആയ ഫിറ്റ്റീറ്റ് കപ്പിളും മമ്മൂട്ടിയെ ഫിറ്റ്നസ് രഹസ്യത്തെ കുറിച്ച് സംസാരിക്കുകയാണ്. നിരവധി സെലിബ്രിറ്റികൾക്ക് ഫിറ്റ്നസ് ഡയറ്റ് നിർദേശങ്ങൾ നൽകുന്നവരാണ് ഇവർ. വിശദമായി വായിക്കാം.

വെറൈറ്റി മീഡിയ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ഭക്ഷണ ശീലത്തിൽ വരുത്തേണ്ട ജാഗ്രതയെ കുറിച്ച് പറയുന്നതിനിടയിലാണ് മമ്മൂട്ടിയെ ഉദാഹരണമാക്കി ഇവർ സംസാരിച്ചത്. ‘ചെയ്യുന്ന കാര്യത്തിൽ സിസ്റ്റമാറ്റിക്ക് ആയിരിക്കണം. മമ്മൂക്കയെ ഉദാഹരണമാക്കി എടുക്കുകയാണെങ്കിൽ, എല്ലാവരും പറയാറുണ്ട്. മമ്മൂക്ക എത്ര ഷൂട്ടിലാണെങ്കിലും കഴിക്കുന്ന ഫുഡ് ഒരു ലിമിറ്റ് വെച്ചിട്ടാണ് കഴിക്കുക എന്നത്. അദ്ദേഹത്തിന് ഒരു ലിമിറ്റ് ഉണ്ട്. അതിന് അപ്പുറത്തേക്ക് മൂപ്പര് പോകില്ല,’

‘ഇത് തന്നെ നമ്മുടെ മനസ്സിൽ ഉണ്ടായാൽ മതി. അങ്ങനെയാണെങ്കിൽ ആര് നിര്ബന്ധിച്ചാലും എന്ത് പാർട്ടി ആയാലും എന്ത് ഡെഡ് ലൈൻ ഉണ്ടെങ്കിലും നമ്മുക്ക് എൻജോയ് ചെയ്യാം ചിൽ ചെയ്യാം അതിന് നമ്മൾ നമ്മുടെ ബോഡിയെ ആദ്യം അറിയണം,’ ഫിറ്റ്റീറ്റ് കപ്പിൾ പറഞ്ഞു. ഇഷ്ടമുള്ളത് എന്തും കഴിക്കാം പക്ഷെ ഇഷ്ടമുള്ള അത്രയും കഴിക്കരുത് എന്ന് മമ്മൂക്ക പറഞ്ഞിട്ടുണ്ടെന്നും ഇവർ പറയുന്നുണ്ട്.

Also Read: ‘അച്ഛന്റെയും അമ്മയുടെയും പ്രണയവിവാഹമായിരുന്നു, പക്ഷെ മുത്തച്ഛന്റെ പോലെ വിപ്ലവകരമായില്ല’: നിരഞ്ജന അനൂപ്

പെട്ടെന്ന് വണ്ണം കുറയ്ക്കൽ ഒക്കെ എല്ലാവർക്കും സാധിക്കുന്ന കാര്യമാണ്. പക്ഷെ ആ വണ്ണം അതുപോലെ തിരിച്ചു വരും. അതേസമയം കൃത്യമായ രീതിയിൽ സമയമെടുത്ത് ആണ് ശരീരഭാരം കുറയ്ക്കുന്നതെങ്കിൽ അത് എന്നും മൈന്റൈൻ ചെയ്യാൻ സാധിക്കും. അല്ലെങ്കിൽ സാധാരണ മനുഷ്യരുടെ സൈക്കോളജി വെച്ച് മടുപ്പ് തോന്നുമെന്നും ഇരുവരും പറഞ്ഞു.

തടി ഉള്ളതോ മെലിഞ്ഞ് ഇരിക്കുന്നതിലോ അല്ല കാര്യം. ആരോഗ്യമുണ്ടാവുക എന്നതാണ്. മെലിഞ്ഞിരിക്കുന്ന ആൾക്ക് അയാളുടെ ഡെയ്‌ലി ആക്ടിവിറ്റീസ് ഒന്നും മര്യാദക്ക് ചെയ്യാൻ സാധിക്കുന്നില്ലെങ്കിൽ പിന്നെ അതിലെന്താണ് കാര്യം. ആരോഗ്യമുണ്ടാവുക എന്നതാണ് പ്രധാനമെന്നും ഫിറ്റ്റീറ്റ് കപ്പിൾ പറഞ്ഞു.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി

Allow Notifications

You have already subscribed

English summary

Social Media Stars Fitreat Couple Talks About Mammootty’s Diet Secret Goes Viral

Story first published: Wednesday, March 15, 2023, 10:23 [IST]Source link

Facebook Comments Box
error: Content is protected !!