‘ഡോക്ടർ പേടിച്ചിട്ട് മെഡിക്കൽ കോളേജിൽ കാണിക്കാൻ പ‍റഞ്ഞു, എംആർഐ എടുത്തു, മൊത്തം സർവീസ് ചെയ്തു’; മിഥുൻ

Spread the love


Thank you for reading this post, don't forget to subscribe!

Feature

oi-Ranjina P Mathew

|

അടുത്തിടെയാണ് നടനും അവതാരകനുമായ മിഥുൻ രമേഷിനെ ബെൽസ് പാൾസി ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കോമഡി ഉത്സവം അടക്കമുള്ള പരിപാടികളിൽ ഊർജ്ജസ്വലനായി നിന്നിരുന്ന താരം പെട്ടന്ന് മുഖം കോടി ആശുപത്രിയിൽ ചികിത്സയിലാണെന്ന് അറിഞ്ഞപ്പോൾ ആരാധകരും വല്ലാതെ വിഷമിച്ചു.

മുഖത്തിന് താൽക്കാലികമായി കോടല്‍ ഉണ്ടാക്കുന്ന ബെല്‍സ് പാൾസി എന്ന രോഗം ബാധിച്ച് തിരുവനന്തപുരം അനന്തപുരി ആശുപത്രിയില്‍ അഡ്മിറ്റായ വിവരം മിഥുൻ തന്നെയാണ് സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചത്.

ഇപ്പോൾ രണ്ടാഴ്ചത്തെ ചികിത്സയ്ക്കും വിശ്രമത്തിനും ശേഷം മിഥുൻ വീണ്ടും ജോലിയിൽ പ്രവേശിച്ചിരിക്കുകയാണ്.


‘വിജയകരമായി അങ്ങനെ ആശുപത്രിയില്‍ കയറി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി യാത്രകള്‍ ആയിരുന്നു. നിങ്ങള്‍ക്ക് ഇപ്പോള്‍ കാണുന്നുണ്ടോയെന്ന് എനിക്ക് അറിയില്ല. എനിക്ക് ബെല്‍സ് പാള്‍സി ചെറുതായി ബാധിച്ചിട്ടുണ്ട്. ജസ്റ്റിന്‍ ബീബറിന് ഒക്കെ വന്ന അസുഖമാണ്.’

‘ചിരിക്കുന്ന സമയം മുഖത്തിന്റെ ഒരു സൈഡ് അനക്കാന്‍ ആകില്ല. കണ്ണുകള്‍ താനേ അടഞ്ഞ് പോകുന്ന അവസ്ഥ. ഒരു കണ്ണ് അടയും. മറ്റേ കണ്ണ് വളരെ ഫോഴ്‌സ് ചെയ്‌താൽ മാത്രമാണ് അടയുക. രണ്ടുകണ്ണും ഒരുമിച്ച് അടയ്ക്കാൻ കുറച്ച് പാടുണ്ട്.’

‘മുഖത്തിന്റെ ഒരു സൈഡ്‌ പാർഷ്യൽ പാരാലിസിസ് എന്ന രീതിയിൽ എത്തിയിട്ടുണ്ട്’ എന്നാണ് മിഥുൻ അസുഖത്തെ കുറിച്ച് ആരാധകരെ അറിയിച്ച് പറഞ്ഞത്.

Also Read: ‘മമ്മൂട്ടിയും മോഹൻലാലും എന്റെ സിനിമകൾ വരാതിരിക്കാൻ ശ്രമിച്ചിരുന്നു, മമ്മൂക്ക കൂടുതൽ ഇൻഫ്ലൂവൻസ് നടത്തി’; ഷക്കീല

ഇപ്പോൾ പൂർണ ആരോ​ഗ്യവാനാണ് മിഥുൻ. അസുഖത്തിന്റെ ചെറിയ ലക്ഷണങ്ങൾ കണ്ടപ്പോൾ മൈൻഡ് ചെയ്തില്ലെന്നും അങ്ങനെ ആരും ഇനി ചെയ്യരുതെന്നും ബിഹൈൻവുഡ്സിന് നൽകിയ അഭിമുഖത്തിൽ‌ സംസാരിച്ച് മിഥുൻ രമേഷ് പറഞ്ഞു.

ഈ അസുഖം വന്നാൽ 24 മണിക്കൂറിനുള്ളിൽ മരുന്ന് കഴിച്ചിരിക്കണമെന്നും അല്ലാത്തപക്ഷം കുറച്ച് പേർക്കെങ്കിലും പഴയ അവസ്ഥയിലേക്ക് മുഖം കൊണ്ടുവരാൻ പറ്റാതെയാകുമെന്നും മിഥുൻ പറഞ്ഞു. മിഥുന്റെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം….

‘ഒരു രണ്ട് മൂന്ന് ശതമാനം കൂടി ശരിയാകാനുണ്ട്. ആ അസുഖത്തെ കുറിച്ച് ചിന്തിക്കരുതെന്നാണ് ഡോക്ടർമാർ പറഞ്ഞിരിക്കുന്നത്. അസുഖം പിടിപെട്ടയുടൻ ചികിത്സിച്ചാൽ നൂറ് ശതമാനവും ബെൽസ് പാൾസി മാറും.’

‘കോമഡി ഉത്സവത്തിന്റെ ഷൂട്ടിങ് നടക്കുന്ന സമയത്ത് കണ്ണിന് ചെറിയ പ്രശ്നങ്ങൾ എനിക്ക് തോന്നുന്നുണ്ടായിരുന്നു. കണ്ണ് അടയാൻ ബുദ്ധിമുട്ടുണ്ടായിരുന്നു. അന്ന് കണ്ണടയ്ക്കാൻ പറ്റുന്നില്ലായിരുന്നു. മാത്രമല്ല നാല്, അഞ്ച് ദിവസമായി ഉറക്കവും ഉണ്ടായിരുന്നില്ല.’

‘യാത്രകൾ മുഴുവൻ കാറിലായിരുന്നു. അതുകൊണ്ട് കൂടിയായിരിക്കും ഈ അസുഖം വന്നതെന്നാണ് ഡോക്ടർമാർ പറയുന്നത്.’ മിഥുൻ വിശദീകരിച്ചു.

‘അസുഖത്തിന് ഒരു കാരണം എന്താണെന്നത് കൃത്യമായി പറയാൻ പറ്റില്ലെന്നും വിശ്രമമില്ലാത്ത യാത്രയും ചെവ‍ിയിൽ അനിയന്ത്രിതമായി കാറ്റ് അടിക്കുന്നത് വരെ കാരണമാകുമെന്നും’ മിഥുൻ പറഞ്ഞു. ‘വേറെയും പലവിധ കാരണങ്ങൾക്കൊണ്ടും ബെൽസ് പാൾസി വരും.’

‘ചെവിയിൽ കാറ്റടിച്ചാലും മതി. ഇത്രയും യാത്ര ചെയ്തത് കൊണ്ടും തടിയുള്ളത് കൊണ്ടും ഇമ്യൂണിറ്റി കുറവായിരിക്കും അതുകൂടി ഒരു കാരണമായിരിക്കാമെന്നുമാണ് പറയുന്നത്.’

‘ആദ്യം ഞാൻ അസ്വസ്ഥതകൾ മൈൻഡ് ചെയ്തില്ല. ഉറക്കക്കുറവിന്റെ പ്രശ്നമായിരിക്കും വൈകുന്നേരമാകുമ്പോൾ ശരിയാകുമെന്ന് കരുതി.’

Also Read: ‘കാവ്യേ മോളെ… ഒത്തിരി ഇഷ്ടമാണ്…’; മീനാക്ഷിയെ ചേർത്ത് പിടിച്ച് കാവ്യ, സകുടുംബം യുവതാരങ്ങൾക്കൊപ്പം ദിലീപ്!

‘പക്ഷെ വൈകുന്നേരം ആയപ്പോഴേക്കും അസ്വസ്ഥതകൾ കൂടി. ആശുപത്രിയിൽ കാണിക്കാൻ പലരും പറഞ്ഞിട്ടും മൈൻഡ് ചെയ്തില്ല ഞാൻ. പിന്നെ പിറ്റേദിവസം രാവിലെ ഞാൻ വിതുരയിലുള്ള ഒരു ആശുപത്രിയിൽ കാണിച്ചു.’

‘അവിടുത്തെ ഡോക്ടർ പേടിച്ചിട്ട് മെഡിക്കൽ കോളേജിൽ കാണിക്കാൻ പ‍റഞ്ഞു. മുഖം കോടിയിരുന്നു. സെൽഫി എടുത്ത് നോക്കിയപ്പോഴും പ്രശ്നങ്ങൾ തോന്നി. പിന്നെ ഉടൻ ആശുപത്രിയിൽ കാണിച്ചു. എംആർഐ എടുത്തു.’

‘മൊത്തം സർവീസ് ചെയ്ത് ഇറങ്ങി. ഈ അസുഖം വന്നാൽ 24 മണിക്കൂറിനുള്ളിൽ മരുന്ന് നമ്മൾ കഴിച്ചിരിക്കണം. അല്ലാത്തപക്ഷം കുറച്ച് പേർക്കെങ്കിലും പഴയ അവസ്ഥയിലേക്ക് മുഖം കൊണ്ടുവരാൻ പറ്റാതെയാകും.’

‘രണ്ട് വയസുള്ള കുട്ടിക്ക് വരെ ഈ അസുഖം വന്നിട്ടുണ്ട്. ​ഒരു കാരണം സ്പെസിഫിക്കായി ഈ അസുഖത്തിന് പറയാൻ പറ്റില്ല.’ മിഥുൻ പറഞ്ഞു.

മുഖത്തെ അസുഖം 98 ശതമാനം ബേധമായതിനെ കുറിച്ച് സംസാരിച്ച് കഴിഞ്ഞ ദിവസം മിഥുൻ സോഷ്യൽമീഡിയയിൽ എത്തിയിരുന്നു. കൂടാതെ മിഥുന് ബ്രേക്ക് നൽകിയ കോമഡി ഉത്സവത്തിലേക്കും താരം തിരികെ എത്തി.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി

Allow Notifications

You have already subscribed

English summary

Actor And Anchor Mithun Ramesh First Time Revealed About His Bell’s Palsy Condition Experience-Read In Malayalam

Story first published: Monday, March 20, 2023, 20:14 [IST]



Source link

Facebook Comments Box
error: Content is protected !!