അവസാന ഘട്ടത്തിൽ തൃഷ മാം പിൻമാറി; നയൻസിന് മാത്രം പ്രാധാന്യം നൽകുന്ന സംവിധായകനല്ല ഞാൻ; വിഘ്നേശ്

Spread the love


Thank you for reading this post, don't forget to subscribe!

Tamil

oi-Abhinand Chandran

|

തെന്നിന്ത്യൻ സിനിമയിലെ രണ്ട് നായിക നടിമാരാണ് തൃഷയും നയൻതാരയും. ഒരേ പോലെ താരമൂല്യവും ആരാധക വൃന്ദവുമുള്ള നയൻ‌താരയും തൃഷയും കരിയർ തുടങ്ങുന്നതും ഏകദേശം ഒരേ കാലഘട്ടത്തിലാണ്. അതിനാൽ തന്നെ ഇവർ തമ്മിൽ കടുത്ത മത്സരമാണെന്ന് സിനിമാ ലോകത്ത് സംസാരമുണ്ട്. നയൻതാര, തൃഷ, അസിൻ എന്നിവർ തമിഴ്, തെലുങ്ക് സിനിമകളിൽ നിറഞ്ഞ് നിന്ന കാലവുമുണ്ടായിരുന്നു. അന്ന് സൂപ്പർസ്റ്റാർ സിനിമകളിലെ നായിക നടിയായി ഫിലിം മേക്കർസ് ആദ്യം പരി​ഗണിക്കുക ഇവർ മൂന്ന് പേരെയുമായിരുന്നു.

പിൽ‌ക്കാലത്ത് അസിൻ ബോളിവുഡിലേക്ക് കടക്കുകയും കുറച്ച് വർഷങ്ങൾക്കുള്ളിൽ അഭിനയ രം​ഗം വിടുകയും ചെയ്തു. മറുവശത്ത് നയൻതാരയും തൃഷയും കരിയറിൽ തന്നെ തുടർന്നു. ജീവിതത്തിലും സിനിമകളിലും ഉയർച്ച താഴ്ചകൾ വന്ന് കൊണ്ടിരുന്നപ്പോഴും അഭിനയമെന്ന പ്രൊഫഷനെ ഇവർ കൈവിട്ടില്ല. ആ ആത്മാർത്ഥത കൊണ്ട് രണ്ട് പേർക്കും കരിയറിൽ ഫലവുമുണ്ടായി. തമിഴകത്ത് മറ്റൊരു നടിമാർക്കും നേടിയെടുക്കാൻ പറ്റാത്ത നേട്ടങ്ങൾ നയൻസിനും തൃഷയ്ക്കും ലഭിച്ചു. രണ്ട് പതിറ്റാണ്ടായി രണ്ട് പേരും തമിഴകത്തെ മുൻ‌നിര നായിക നടിമാരായി തുടരുകയാണ്.

Also Read: ‘ലാലേട്ടനും മമ്മൂക്കയും ഒന്നിച്ച്, ഒറ്റ നായികയെ ഉള്ളു! ആ സിനിമ ചെയ്യണമെന്ന് ഒരുപാട് ആഗ്രഹിച്ചു, പക്ഷെ..!’; മീന

നയൻതാര ലേഡി സൂപ്പർ സ്റ്റാറായപ്പോൾ തൃഷ തമിഴകത്തെ ചരിത്രത്തിൽ ഇടം പിടിച്ച പൊന്നിയിൻ സെൽവനുൾപ്പെടെയുള്ള സിനിമകളിലെ നായികയായി. ഇവർ രണ്ട് പേരെയും ഒരു സിനിമയിലെത്തിക്കാൻ സംവിധായകൻ വിഘ്നേശ് ശിവനൊരു ശ്രമം നടത്തിയിരുന്നു. എന്നാലിത് നടന്നില്ല. കാത്തുവാക്ക്ല രണ്ട് കാതൽ എന്ന സിനിമയിലായിരുന്നു തൃഷയെ പരി​ഗണിച്ചത്. എന്നാൽ നടി ഈ സിനിമയിൽ നിന്നും അവസാന ഘട്ടത്തിൽ പിൻമാറി. പകരം സമാന്തയും നയൻതാരയുമാണ് ഈ സിനിമയിൽ അഭിനയിച്ചത്.

തൃഷയുടെ പിൻമാറ്റത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് വിഘ്നേശ് ശിവനിപ്പോൾ. ​ഗലാട്ട തമിഴ് ചാനലിനോടാണ് പ്രതികരണം. നയൻതാര തന്റെ പങ്കാളിയായതിനാൽ തന്നെ അവർക്കായിരിക്കുമോ പ്രാധാന്യമെന്ന് തഷയും സമാന്തയും ആലോചിച്ചിരുന്നെന്ന് വിഘ്നേശ് ശിവൻ പറഞ്ഞു. സിനിമയിൽ നയൻതാരയും തൃഷ മാമും ആയിരുന്നു. തൃഷ ആ സമയത്ത് ഈ സിനിമ ചെയ്യാഞ്ഞതിനാലാണ് താനാ സേർന്ത കൂട്ടം എന്ന സിനിമ ഞാൻ ചെയ്തത്.

Also Read: ‘ഫോൺ പിടിച്ച് വാങ്ങിയപ്പോൾ അയാൾ ചോറ്റു പാത്രം വെച്ച് കവിളിലേയ്ക്ക് ആഞ്ഞ് അടിച്ചു’; അനുഭവം പറഞ്ഞ് ​ഗൗരി കൃഷ്ണ!

ഷൂട്ട് തുടങ്ങാൻ ഏകദേശ സമയമടുത്തപ്പോൾ ചില കൺഫ്യൂഷനുകൾ വന്നു. തൃഷ മാം ചെയ്യാൻ പറ്റില്ലെന്ന് പറഞ്ഞു. കാസ്റ്റിം​ഗിൽ ഒരേ ഇമേജുള്ളവർ‌ വേണമായിരുന്നു. ആ സമയത്താണ് സമാന്തയെ സമീപിക്കുന്നത്. അവർക്കും ചില സംശയങ്ങളുണ്ടായിരുന്നു. കഥ കേട്ടിട്ട് തീരുമാനിക്കൂയെന്ന് ഞാൻ പറഞ്ഞു. ഞാൻ കഥ പറഞ്ഞപ്പോൾ അവർക്ക് വളരെ ഇഷ്ടമായി.

നിങ്ങളെ സൈഡ് ലൈൻ ചെയ്യില്ല, ഞാൻ പക്ഷപാതമുള്ള സംവിധായകനല്ല, എന്നെ വിശ്വസിക്കൂ, സിനിമ ഇതിനുത്തരം നൽകുമെന്ന് ഞാൻ പറഞ്ഞു. പടത്തിൽ അങ്ങനെ തന്നെയാണ് വന്നത്. നിങ്ങൾ നയൻതാരയ്ക്കാണ് പ്രാധാന്യം കൊടുത്തതെന്ന് ആരും പറഞ്ഞില്ല. സമാന്തയ്ക്ക് സിനിമ വളരെ ഇഷ്ടപ്പെട്ടു. നയനും സമാന്തയും നല്ല സുഹൃത്തുക്കളായി. ഷൂട്ടിം​ഗ് മുഴുവൻ നല്ല രീതിയിൽ നടന്നെന്നും വിഘ്നേശ് ശിവൻ പറഞ്ഞു.

പ്രതിഫലത്തിലും മറ്റുമുള്ള അഭിപ്രായ വ്യത്യാസം മൂലമാണ് തൃഷ സിനിമയിൽ നിന്ന് പിൻമാറിയതെന്നായിരുന്നു പുറത്ത് വന്ന വിവരം. ഖദീജ, കൺമണി ൺന്നീ കഥാപാത്രങ്ങളെയാണ് സമാന്തയും നയൻതാരയും സിനിമയിൽ അവതരിപ്പിച്ചത്. രണ്ട് പേർക്കും തുല്യ പ്രാധാന്യവുമായിരുന്നു. പൊന്നിയിൻ സെൽവൻ രണ്ടാം ഭാ​ഗമാണ് തൃഷയുടെ പുറത്ത് വരാനിരിക്കുന്ന സിനിമ. കുന്ദവി എന്ന കഥാപാത്രത്തെയാണ് സിനിമയിൽ തൃഷ അവതരിപ്പിക്കുന്നത്. ഏപ്രിൽ 28 ന് സിനിമ തിയറ്ററുകളിലെത്തും.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി

Allow Notifications

You have already subscribed

English summary

Vignesh Shivan Open Up About Trisha Rejecting Nayanthara Starrer Kathu Vaakkula Rend Kaadhal



Source link

Facebook Comments Box
error: Content is protected !!