10 ലക്ഷത്തിന്റെ ചിട്ടിയിൽ നിന്ന് എത്ര രൂപ വിളിച്ചെടുക്കാം; ലാഭത്തിൽ ചിട്ടി നേടാൻ പരമാവധി ലേല കിഴിവ് അറിയാം

Spread the love


Thank you for reading this post, don't forget to subscribe!

റെ​ഗുലർ ചിട്ടി

റെ​ഗുലർ ചിട്ടികളിൽ പരമാവധി ലേല കിഴിവ് 30 ശതമാനമാണ്. അതായത് ചിട്ടി തുകയുടെ 30 ശതമാനം വരെ താഴ്ത്തി ചിട്ടി വിളിച്ചെടുക്കാം. ഫോർമാൻസ് കമ്മീഷൻ മുതലാണ് ചിട്ടി ലേലം ആരംഭിക്കുക. ഉദാഹരണമായി 25,000 രൂപ മാസ അടവുള്ള 40 മാസ കാലാവധിയുള്ള 1 ലക്ഷത്തിന്റെ ചിട്ടി പരിശോധിക്കാം. ഇവിടെ ഫോർമാൻസ് കമ്മീഷനായ 50,000 രൂപ തൊട്ട് ലേലം തുടങ്ങും.

30 ശതമാനമായ 3,00,000 രൂപ വരെ ചിട്ടി ലേലം വിളിക്കാം. ഒന്നില്‍ കൂടുതല്‍ പേർ 30 ശതമാനത്തിൽ ലേലം വിളിക്കാനുണ്ടെങ്കിൽ നറുക്കിട്ട് ഒരാള്‍ക്ക് നല്‍കുന്നതാണ് ചിട്ടിയുടെ രീതി.

Also Read: 5 ലക്ഷം രൂപയുടെ വായ്പയില്‍ തിരിച്ചടവ് 4 ലക്ഷം മാത്രം; പലിശ നിരക്കില്‍ 3% ഇളവ്; കെഎസ്എഫ്ഇയുടെ പദ്ധതി ഇങ്ങനെ

മൾട്ടി ഡിവിഷൻ ചിട്ടി

മള്‍ട്ടി ഡിവിഷൻ ചിട്ടിയിൽ വ്യത്യസ്ത കാലാവധിയിൽ പരമാവധി ലേല കിഴിവ് വ്യത്യാസപ്പെടും. 50 മാസം കാലാവധിയുള്ള മൾട്ടി ഡിവിഷൻ ചിട്ടിയിൽ 30 ശതമാനം വരെ താഴ്ത്തി വിളിക്കാൻ സാധിക്കും. 50 മാസം മുതൽ 100 മാസം വരെ കാലാവധിയുള്ള ചിട്ടിയിൽ 35 ശതമാനവും 120 മാസ കാലാവധിയുള്ള മൾട്ടി ഡിവിഷൻ ചിട്ടിയിൽ 40 ശതമാനവുമാണ് പരമാവധി ലേല കിഴിവ്.

മൾട്ടി ഡിവിഷൻ ചിട്ടികളാകുമ്പോൾ മാസത്തിൽ 4 പേർക്ക് ചിട്ടി ലഭിക്കും. ഒരാൾക്ക് നറുക്കിലൂടെയും മൂന്ന് പേർക്ക് ലേലത്തിലൂടെയും ചിട്ടി ലഭിക്കും. 

Also Read: നിക്ഷേപം റിസര്‍വ് ബാങ്ക് വഴി; 1 വർഷത്തേക്ക് സ്ഥിര നിക്ഷേപത്തേക്കാള്‍ ആദായം; ട്രഷറി ബില്ലുകള്‍ നോക്കാം

പ്രോക്സി

നേരിട്ട് ശാഖയിൽ ചെന്നോ പ്രോക്സി വഴിയോ ചിട്ടി വിളിക്കാൻ സാധിക്കും. ലേലം വിളിക്കാൻ മറ്റൊരാളെ പ്രോക്സിയായി ചുമതലപ്പെടുത്തുകയോ ചിട്ടി വിളിച്ചെടുക്കേണ്ട തുക കാണിച്ച് ശാഖ മാനേജർക്ക് പ്രോക്സി നൽകുകയോ ചെയ്യാം. ആവശ്യമുള്ള തുകയ്ക്ക് പ്രോക്സി നൽകിയാൽ ചിട്ടി വിളിക്കാൻ ആളില്ലാത്ത സാഹചര്യത്തിൽ ചിട്ടി ലഭിക്കും. സ്ഥിര നിക്ഷേപമിടാൻ ചിട്ടിയിൽ ചേരുന്നവർക്ക് ആവശ്യമായ തുക പ്രോക്സി നൽകിയിടുന്നത് ​ഗുണകരമാകും. 

Also Read: സാധാരണക്കാർക്കിടയിൽ ഹിറ്റ്; ദിവസം 100 രൂപ മാറ്റിവെച്ചാൽ 1 ലക്ഷം നേടി തരുന്ന 2 ചിട്ടികളിതാ

പരമാവധി കിഴിവിൽ ചിട്ടി വിളിക്കേണ്ടത് ആരൊക്കെ

ചിട്ടി മിനിമത്തിൽ വിളിച്ചെടുക്കുന്നത് അത്യാവശ്യക്കാർക്കാണ് ഉപകാരപ്പെടുക. പരമാവധി കിഴിവിൽ വിളിച്ചെടുത്ത തുക കൊണ്ട് ആവശ്യം നടക്കുന്നവർക്ക് ഈ രീതി ഉപയോ​ഗപ്പെടുുത്താം. പരമാവധി ലേല കിഴിവിൽ വിളിച്ചെടുത്ത് തുക സ്ഥിര നിക്ഷേപമിടുന്നത് ലാഭകരമാകില്ല. ചിട്ടികളുടെ കാലാവധി അനുസരിച്ച് ലേലം ആരംഭിക്കുന്നത് വരെ കാത്തിരുന്നാൽ നല്ല ലാഭത്തിൽ വിളിച്ചെടുക്കാൻ സാധിക്കും.Source link

Facebook Comments Box
error: Content is protected !!