ജാമ്യമെന്ന വെല്ലുവിളിയെ മറികടക്കാം; ഒരു ചിട്ടിയിൽ ഒന്നിൽ കൂടുതൽ ജാമ്യം സ്വീകരിക്കും; എളുപ്പം പണം നേടാം

Spread the love


Thank you for reading this post, don't forget to subscribe!

മേൽ ബാധ്യതയും ജാമ്യങ്ങളും

ഒരു ചിട്ടി ലേലത്തിൽ പിടിക്കുമ്പോൾ/ നറുക്ക് ലഭിക്കുമ്പോൾ ചിട്ടിയിൽ ഇനി എത്ര തുക അടയ്ക്കാനുണ്ട് എന്ന് സൂചിപ്പിക്കുന്നതാണ് മേൽ ബാധ്യത.

ചിട്ടിയിലെ ബാക്കി കാലാവധിയെ മാസ തവണ കൊണ്ട് ​ഗുണിച്ചാൽ മേൽ ബാധ്യത ലഭിക്കും. 2,500 രൂപ മാസ അടവുള്ള 40 മാസ ചിട്ടി 20-ാം മാസം ലേലം വിളിച്ചെടുക്കുമ്പോൾ ബാക്കിയുള്ള 20 മാസത്തെ അടവ് സംഖ്യയായ 50,000 രൂപയാണ് ഭാവി ബാധ്യതയായി വരുന്നത്. ഈ തുകയ്ക്കാണ് ജാമ്യം നൽകേണ്ടത്.

Also Read: കാത്തിരിക്കാതെ നിക്ഷേപകർക്ക് പണം വാരാം; ഹ്രസ്വകാലത്തേക്ക് 8.25% പലിശ വരെ; 14 ബാങ്കുകൾ നോക്കാം

സാമ്പത്തിക രേഖകൾ, വ്യക്തി​ഗത ജാമ്യം, സ്വർണം, വസ്തു ജാമ്യം എന്നിങ്ങനെ നാല് വിഭാ​ഗമാണ് ജാമ്യങ്ങൾ. സാമ്പത്തിക രേഖകളിൽ സ്ഥിര നിക്ഷേപ സർട്ടിഫിക്കറ്റുകൾ, എൽഐസി സറണ്ടർ വാല്യു, ബാങ്ക് ​ഗ്യാരണ്ടി, വിളിച്ചെടുക്കാത്ത കെഎസ്എഫ്ഇ ചിട്ടി പാസ്ബുക്ക് തുടങ്ങിയ ഉൾപ്പെടും. വ്യക്തി​ഗത ജാമ്യം ശമ്പള സർട്ടിഫിക്കറ്റാണ്. ഇവ ഒറ്റ ജാമ്യമായ ഒന്നിലധികം ജാമ്യമായോ നൽകാം. 

Also Read: 10 ലക്ഷത്തിന്റെ ചിട്ടിയിൽ നിന്ന് എത്ര രൂപ വിളിച്ചെടുക്കാം; ലാഭത്തിൽ ചിട്ടി നേടാൻ പരമാവധി ലേല കിഴിവ് അറിയാം

ജാമ്യങ്ങൾ സംയോജിപ്പിക്കാം

മേല്‍ ബാധ്യതയ്ക്കുള്ള തുകയ്ക്കാണ് ജാമ്യം നല്‍കേണ്ടത്. ഒന്നിലധികം ജാമ്യങ്ങള്‍ ചേര്‍ത്ത് ഒരു ചിട്ടിക്കായി ജാമ്യം നല്‍ക്കാം. കെഎസ്എഫഇ സ്വീകരിക്കുന്ന ജാമ്യങ്ങള്‍ ഇതിനായി ഉപയോ​ഗിക്കാം. ചിട്ടിയുടെ മേൽ ബാധ്യതയ്ക്ക് നൽകിയ വസ്തു ജാമ്യത്തിന് മൂല്യം കുറവാണെങ്കില്‍ ഇതിനൊപ്പം സ്വര്‍ണം, ലൈഫ്ഇന്‍ഷൂറന്‍സ് പോളിസിയുടെ സറണ്ടര്‍ വാല്യു എന്നിവ സംയോജിപ്പിച്ച് ജാമ്യം നല്‍കാന്‍ സാധിക്കും. 

Also Read: 5 ലക്ഷം രൂപയുടെ വായ്പയില്‍ തിരിച്ചടവ് 4 ലക്ഷം മാത്രം; പലിശ നിരക്കില്‍ 3% ഇളവ്; കെഎസ്എഫ്ഇയുടെ പദ്ധതി ഇങ്ങനെ

ഭവന വായ്പയും ജാമ്യവും

ഭവന വായ്പ എടുത്തൊരാള്‍ക്ക് ഈടായി നല്‍കിയ ആധാരം ചിട്ടിക്കും ജാമ്യമായി ഉപയോഗിക്കാൻ സാധിക്കും. വീട് പണി കഴിഞ്ഞ് വീട്ടു നമ്പര്‍ ലഭിച്ചവരാണെങ്കില്‍ റീവാല്യുഷന്‍ നടത്തി റീജിയണല്‍ ഓഫീസില്‍ നിന്ന് അനുമതി വാങ്ങിയ ശേഷം ഈ ആധാരം ഉപയോഗപ്പെടുത്തി ചിട്ടി ജാമ്യം നല്‍കാം. ചിട്ടി ചേർന്ന് ഇതേ ജാമ്യം ഉപയോ​ഗിച്ച് ചിട്ടി വിളിച്ചെടുത്താൽ വായ്പ അടച്ച് തീർക്കാനാകും.

ഇതുവഴി പലിശ ലാഭിക്കാം. ഇതിന് സമാനമായി ചിട്ടിയിൽ മേൽ ബാധ്യതയായി നൽകിയ വസ്തു ജാമ്യം ഉപയോ​ഗിച്ച് ഭവന വായ്പയും എടുക്കാം. മേല്‍ ബാധ്യതയേക്കാള്‍ മൂല്യമുള്ള ആധാരമാണെങ്കില്‍ കെഎസ്എഫ്ഇയില്‍ നിന്ന് ഭവന വായ്പ എടുക്കുമ്പോൾ ഈടായി സ്വീകരിക്കും.

ശ്രദ്ധിക്കേണ്ടവ

ഒരു സാലറി സര്‍ട്ടിഫിക്കറ്റിന് 4 ലക്ഷം രൂപ വരെയാണ് ജാമ്യം നിൽക്കാൻ സാധിക്കുക. സ്ഥിര ജീവനക്കാരായ സർക്കാർ ജീവനക്കാരുടെ സാലറി സർട്ടിഫിക്കറ്റ് മാത്രമാണ് സ്ഥീകരിക്കുന്നത്. ലൈഫ് ഇൻഷൂറൻസുകളിൽ സറണ്ടർ വാല്യുവിനെയാണ് ജാമ്യത്തിനായി പരി​ഗണിക്കുന്നത്. സ്വന്തം പേരിലുള്ളതോ പങ്കാളിയുടെതോ ഇൻഷൂറൻസുകൾ സ്വീകരിക്കും. സ്വർണത്തിന്റെ വിപണി മൂല്യത്തിന്റെ 90 ശതമാനമാണ് ജാമ്യമായി സ്വീകരിക്കുന്നത്.



Source link

Facebook Comments Box
error: Content is protected !!