ഡോ. വന്ദന ദാസിന്റെ കൊലപാതകം; കെജിഎംഒഎയുടെ 48 മണിക്കൂർ പ്രതിഷേധ സമരം അവസാനിപ്പിച്ചു

Spread the love


Thank you for reading this post, don't forget to subscribe!

തിരുവനന്തപുരം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡോ. വന്ദന ദാരുണമായി കൊല ചെയ്യപ്പെട്ടതിൽ പ്രതിഷേധിച്ച് കെ.ജി.എം.ഒ.എ നടത്തി വന്ന 48 മണിക്കൂർ പ്രതിഷേധ സമരം അവസാനിപ്പിച്ചു. മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയെ തുടർന്നാണ് സമരം പിൻവലിച്ചത്.

ഉന്നതതല യോഗത്തിൽ സംഘടന മുന്നോട്ടു വെച്ച ആവശ്യങ്ങൾ സംബന്ധിച്ചുണ്ടായ തീരുമാനങ്ങളുടെ പശ്ചാത്തലത്തിൽ സമരം തുടരേണ്ടതില്ലെന്നാണ് തീരുമാനം.

Also Read- ഓർഡിനൻസ് കൊണ്ടുമാത്രം പ്രശ്നങ്ങൾ പരിഹരിക്കാനാകില്ല; അവകാശങ്ങൾ നേടിയെടുക്കും വരെ സമരം ചെയ്യുമെന്ന് പി ജി ഡോക്ടർമാർ
എന്നാൽ തൊഴിലിടങ്ങളിലെ സുരക്ഷ പൂർണമായും ഉറപ്പാക്കുന്നതു വരെ വി.ഐ.പികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട അകമ്പടി ഡ്യൂട്ടിയിൽ നിന്നും വിട്ടു നിൽക്കുന്നതാണ്.

ആശുപത്രി സംരക്ഷണനിയമം പരിഷ്കരിച്ചു കൊണ്ടുള്ള ഓർഡിനൻസ് പുറപ്പെടുവിക്കുന്നതും പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കുന്നതും ഉൾപ്പടെയുള്ള സർക്കാർ തീരുമാനങ്ങളിൽ സമയബന്ധിതമായ നടപടികൾ ഉണ്ടാകാത്ത പക്ഷം തുടർ പ്രതിഷേധ പരിപാടികളുമായി സംഘടന മുന്നോട്ട് പോകു‍മെന്നും കെജിഎംഒഎ അറിയിച്ചു.

Also Read- ആരോഗ്യപ്രവർത്തകർക്കെതിരായ ആക്രമങ്ങളിൽ കർശന ശിക്ഷ ഉറപ്പാക്കും; ആശുപത്രി സംരക്ഷണ നിയമം ഓർഡിന‍ൻസ് ഇറക്കും
അതേസമയം, പി ജി വിദ്യാർഥികളുടെ സമരം പിൻവലിച്ചിട്ടില്ല. ഓർഡിനൻസ് കൊണ്ടുമാത്രം പിജി ഡോക്ടർമാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ആവില്ലെന്നാണ് സംഘടനയുടെ നിലപാട്.

Published by:Naseeba TC

First published:



Source link

Facebook Comments Box
error: Content is protected !!