ട്രെയിനില്‍ ഈ സമയത്ത് മൊബൈല്‍ ചാര്‍ജിംഗ് പറ്റില്ല! നിയന്ത്രണം ഏര്‍പെടുത്തി റെയില്‍വേ

Spread the love


Thank you for reading this post, don't forget to subscribe!

Off Beat

oi-Aneesh Rahman

ഇന്നത്തെ കാലത്ത് മൊബൈല്‍ ഫോണുകള്‍ അടക്കമുള്ള ഇലക്ട്രാണിക് ഗാഡ്ജറ്റുകള്‍ മനുഷ്യ ശരീരത്തിലെ ഒരു അവയവം പോലെയായി മാറിക്കഴിഞ്ഞു. ഇന്ന് ഒരു വ്യക്തിയെ പുറംലോകവുമായി ബന്ധിപ്പിക്കുന്ന ഒരു കണ്ണികൂടിയാണ് ഇല്കട്രോണിക് ഗാഡ്ജറ്റുകള്‍. അതിനാല്‍ തന്നെ നമ്മുടെ ദൈനംദിന ജീവിതത്തില്‍ ഇലക്ട്രിക് ഗാഡ്ജെറ്റുകള്‍ അത്യാവശ്യമായി വരുന്നു.

അതിനാല്‍ തന്നെ ഇന്ന് വിപണിയില്‍ ഇറങ്ങുന്ന ടൂവീലറുകളിലും ഫോര്‍വീലറുകളിലുമെല്ലാം മൊബൈല്‍ അടക്കമുള്ള ഗാഡ്ജറ്റുകള്‍ ചാര്‍ജ് ചെയ്യാനുള്ള സൗകര്യവുമായാണ് വരുന്നത്. പൊതുഗതാഗത സംവിധാനങ്ങള്‍ പരിശോധിച്ചാല്‍ ട്രെയിനിലും ദീര്‍ഘദൂര ബസുകളിലുമെല്ലാം നമുക്കൊരു ചാര്‍ജിംഗ് പോര്‍ട്ട് കാണാം. യാത്രക്കാരുടെ സൗകര്യം പരിഗണിച്ച് ഇന്ത്യന്‍ റെയില്‍വേയും ഓരോ ട്രെയിന്‍ കമ്പാര്‍ട്ടുമെന്റിലും പ്രത്യേക പ്ലഗ് പോയിന്റുകള്‍ നല്‍കിയിട്ടുണ്ട്. നമുക്കറിയാം യാത്രക്കാര്‍ക്ക് ഏറ്റവും സുഖകരമായി യാത്ര പൂര്‍ത്തീകരിക്കുന്നതിനാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാന്‍ റെയില്‍വേ ശ്രദ്ധിക്കാറുണ്ട്.

അതിനാല്‍ തന്നെ ട്രെയിന്‍ യാത്രക്കിടെ മൊബൈല്‍ ഫോണ്‍, ടാബ്‌ലെറ്റ്, ലാപ്‌ടോപ് എന്ന് തുടങ്ങി ഇലക്‌ട്രോണിക് ഗാഡ്ജറ്റുകള്‍ ചാര്‍ജ് ചെയ്യാനുള്ള സൗകര്യം ഒരുപാട് പേര്‍ക്ക് ഉപകാരപ്രദമാണ്. എന്നാല്‍ ഈ സൗകര്യം എല്ലാ സമയത്തും ലഭ്യമാകില്ലെന്ന കാര്യം നിങ്ങള്‍ക്ക് അറിയമോ. യാത്രക്കാരുടെ സുരക്ഷിത യാത്ര ഉറപ്പാക്കാനായാണ് ചാര്‍ജ് ചെയ്യാനുള്ള സൗകര്യം ഒരു നിശ്ചിത സമയം വരെ മാത്രമായി അടുത്തിടെ റെയില്‍വേ നിജപ്പെടുത്തിയത്.

കഴിഞ്ഞ കുറച്ച് കാലത്തിനിടെ മൊബൈല്‍ഫോണുകള്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടങ്ങളുടെ പശ്ചാത്തലത്തിലാണ് റെയില്‍വേ ഇത്തരമൊരു തീരുമാനം എടുത്തത്. ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ സ്വന്തം വീട്ടിലിരിക്കുന്ന പോലെ ഫീല്‍ ചെയ്യുന്നവര്‍ ഒത്തിരിയാണ്. പലപ്പോഴും വീട്ടില്‍ വെച്ച് മൊബൈല്‍ ഫോണ്‍ ചാര്‍ജിലിട്ട് ഉറങ്ങുന്നവര്‍ നിരവധിയാണ്. ട്രെയിനിലും ഫോണ്‍ ചാര്‍ജിംഗിലിട്ട് ഉറങ്ങുന്ന ചിലരുണ്ട്. എന്നാല്‍ ഈ ശീലം അത്യന്തം അപകടകരമാണ്. അത് വീട്ടിലായാലും ശരി ട്രെയിനിലായാലും ശരി.

ഇത് മൊബൈല്‍ ഉടമയ്ക്ക് മാത്രമല്ല ആ ട്രെയിനില്‍ യാത്ര ചെയ്യുന്ന മറ്റ് സഹയാത്രികര്‍ക്ക് കൂടി അപകടം സൃഷ്ടിക്കും. ഇത്തരമൊരു അപകടകരമായ സാഹചര്യം ഒഴിവാക്കാനുള്ള മുന്‍കരുതല്‍ എന്ന നിലയിലാണ് ഇലക്‌ട്രോണിക് ഗാഡ്ജറ്റുകള്‍ ചാര്‍ജ് ചെയ്യുന്ന കാര്യത്തില്‍ റെയില്‍വേ സമയ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. രാവിലെ 5 മുതല്‍ രാത്രി 11 വരെ മാത്രമേ ട്രെയിനില്‍ മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ കഴിയൂ.

ട്രെയിനുകളിലെ പ്ലഗ് പോയിന്റുകള്‍ രാത്രി 11 മണിക്ക് ശേഷവും രാവിലെ 5 മണിക്ക് മുമ്പും ഉപയോഗിക്കാന്‍ സാധിക്കില്ല. അതേസമയം ഇത് പുതിയ നിയമമല്ലെന്നാണ് ഇന്ത്യന്‍ റെയില്‍വേ വ്യക്തമാക്കുന്നത്. വെസ്‌റ്റേണ്‍ റെയില്‍വേ മാര്‍ച്ച് മാസം ഇത് സംബന്ധിച്ച് നിര്‍ദേശം നടപ്പിലാക്കിയിരുന്നു. 2014ല്‍ ബംഗളൂരു-ഹസൂര്‍ ഷാഹിബ് നന്ദേദ് എക്സ്പ്രസ് ട്രെയിനില്‍ ചാര്‍ജിംഗിനിടെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചിരുന്നു.

ഈ സംഭവത്തിന് ശേഷം ട്രെയിനുകളില്‍ ചാര്‍ജിംഗ് സമയത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ റെയില്‍വേ ബോര്‍ഡാണ് എല്ലാ സോണുകള്‍ക്കും നിര്‍ദേശം നല്‍കിയത്. എന്നാല്‍ 2014-ലെ സ്ഥിതി അല്ല ഇപ്പോള്‍ രാജ്യത്ത്. ഓരോ വര്‍ഷം കഴിയും തോറും മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കളുടെ എണ്ണം പലമടങ്ങ് വര്‍ധിച്ച് വരികയാണ്. ഇത്തരത്തില്‍ ഒരപകടം ആവര്‍ത്തിക്കാതിരിക്കാനാണ് രാത്രി 11 മണിക്ക് ശേഷം കംപാര്‍ട്‌മെന്റുകളിലെ ചാര്‍ജിംഗ് പോര്‍ട്ടുകളിലേക്കുള്ള വൈദ്യുതി ബന്ധം അധികൃതര്‍ വിച്ഛേദിക്കുന്നത്.

അതുകൊണ്ട് തന്നെ രാത്രി യാത്രകളില്‍ മൊബൈല്‍ ഫോണുകളും ലാപ്ടോപ്പുകളും ചാര്‍ജ് ചെയ്യാന്‍ വേറെ വഴി തേടേണ്ടി വരും. എന്നാല്‍ റെയില്‍യേുടെ ഭാഗത്ത് നിന്നുള്ള ഈ നടപടിക്കെതിരെ യാത്രക്കാരില്‍ പലരും അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. യാത്രാസമയം കുറക്കുന്നതിന്റെ ഭാഗമായി പലരും ദീര്‍ഘദൂര യാത്രകള്‍ക്കായി രാത്രിയിലെ ട്രെയിനുകളാണ് തെരഞ്ഞെടുക്കാറുള്ളത്.

ഇത്തരമൊരു സാഹചര്യത്തില്‍ രാത്രി ട്രെയിനുകളില്‍ ഗാഡ്ജറ്റുകള്‍ ചാര്‍ജ് ചെയ്യാന്‍ സൗകര്യമില്ലാത്തത് നിരവധി യാത്രക്കാരെ ബുദ്ധിമുട്ടിലാക്കും. എന്നാല്‍ സുരക്ഷ മുന്‍നിര്‍ത്തി ഇന്ത്യന്‍ റെയില്‍വേ കൈക്കൊണ്ട ഇത്തരമൊരു തീരുമാനത്തെ സ്വാഗതം ചെയ്യണമെന്ന് ഒരുപക്ഷം വാദിക്കുന്നു. യാത്രക്കാര്‍ക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കാന്‍ റെയില്‍വേ പരമാവധി ശ്രമിക്കുന്നുണ്ട്.

എന്നാല്‍ ചില വ്യക്തികളുടെ ഭാഗത്ത് നിന്നുണ്ടാകുന്ന അശ്രദ്ധ ഒരുപാട് ജീവനുകള്‍ അപകടത്തിലാക്കാന്‍ സാധ്യതയുള്ളതിനാല്‍ ഈ നിയന്ത്രണങ്ങളോട് നമ്മള്‍ സഹകരിച്ചേ മതിയാകൂ. അതിനാല്‍ തന്നെ രാത്രിയിലുള്ള ട്രെയിനുകളില്‍ യാത്ര ചെയ്യുന്നയാളാണ് നിങ്ങളെങ്കില്‍ ഇക്കാര്യങ്ങള്‍ മനസ്സിലുണ്ടായിരിക്കണം. ഒപ്പം തന്നെ പവര്‍ബാങ്ക് പോലുള്ള ചാര്‍ജിംഗ് സംവിധാനങ്ങള്‍ കൈയ്യില്‍ കരുതിയാല്‍ ഈ പ്രതിസന്ധി ഒരു പരിധിവരെ മറികടക്കാം.

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും

Allow Notifications

You have already subscribed

English summary

Train passengers will not be allowed to charge mobile phones between 11 pm and 5 am

Story first published: Friday, May 26, 2023, 18:15 [IST]





Source link

Facebook Comments Box
error: Content is protected !!