തമിഴിലെ മുൻനിര നായികയാവേണ്ടിയിരുന്ന നടി; എല്ലാം ഉപേക്ഷിച്ച് പോയതിന് കാരണം; പുതിയ ചിത്രം വൈറൽ

Spread the love


Thank you for reading this post, don't forget to subscribe!

Feature

oi-Abhinand Chandran

|

തമിഴ് സിനിമകളിൽ തിളങ്ങി നിന്ന നടിയായിരുന്നു ലക്ഷ്മി മേനോൻ. 2012 ൽ സുന്ദരപാണ്ഡ്യൻ എന്ന സിനിമയിലൂടെ തമിഴ് സിനിമാ രം​ഗത്തെ നായികയായി തുടക്കം കുറിച്ച ലക്ഷ്മി മേനോനെ തേടി പിന്നീട് നിരവധി ഹിറ്റ് സിനിമകളെത്തി. കുംകി, കൊമ്പൻ തുടങ്ങിയ സിനിമകളിൽ ലക്ഷ്മി മേനോൻ ചെയ്ത വേഷം ശ്രദ്ധിക്കപ്പെട്ടു.

Also Read: ‘ജീവിക്കാൻ സമ്മതിക്കണം, മര്യാദയ്ക്ക് ജീവിക്കുന്നവരെ കൂടി വിഷമിപ്പിക്കുന്ന കാര്യം!’; പ്രതികരിച്ച് സുരേഷ് കുമാർ

തമിഴകത്തെ ഭാ​ഗ്യ നായികയായാണ് ലക്ഷ്മി മേനോൻ അറിയപ്പെട്ടത്. തുടരെ അഭിനയിച്ച സിനിമകൾ വിജയിച്ചതോടെ ലക്ഷ്മി മേനോന് കൈ നിറയെ അവസരങ്ങൾ വന്നു. വില്ലേജ് ​ഗേൾ ഇമേജിലാണ് മിക്ക സിനിമകളിലും ലക്ഷ്മി മേനോൻ അഭിനയിച്ചത്. സുന്ദരപാണ്ഡ്യൻ, കുംകി എന്നീ സിനിമകളിലൂടെ മികച്ച നടിക്കുള്ള തമിഴ്നാട് സർക്കാരിന്റെ പുരസ്കാരവും ലക്ഷ്മി മേനോൻ നേടി.

തമിഴിലാണ് പേരെടുത്തതെങ്കിലും മലയാളിയാണ് ലക്ഷ്മി. ചില മലയാളം സിനിമകളിൽ വന്ന് മിനുട്ടുകൾ മാത്രമുള്ള കഥാപാത്രങ്ങൾ ചെയ്തിട്ടുമുണ്ട്. സംവിധായകൻ വിനയനാണ് ലക്ഷ്മി മോനേനെ സിനിമാ രം​ഗത്തേക്ക് കൊണ്ടുവരുന്നത്. രഘുവിന്റെ സ്വന്തം റസിയ എന്ന ഇദ്ദേഹത്തിന്റെ സിനിമയിൽ ചെറിയ വേഷത്തിൽ ലക്ഷ്മി അഭിനയിച്ചു. ഈ സിനിമയിൽ അഭിനയിക്കുമ്പോൾ എട്ട് ക്ലാസിൽ പഠിക്കുകയായിരുന്നു ലക്ഷ്മി മേനോൻ.

പിന്നീട് ഐഡിയൽ കപ്പിൾ എന്ന മലയാള സിനിമയിലും പ്രധാന വേഷം ചെയ്തു. എന്നാൽ ഈ സിനിമ പരാജയമായിരുന്നു. തമിഴ് സിനിമാ ലോകമാണ് ലക്ഷ്മി മേനോനെ കൈ പിടിച്ചുയർത്തിയത്. സംവിധായകൻ പ്രഭു സോളമൻ തന്റെ കുംകി എന്ന സിനിമയിൽ നടിയെ നായികയാക്കി. ഈ സിനിമയിലെ പ്രകടനം കണ്ട് സംവിധായകൻ പ്രഭാകരൻ സുന്ദരപാണ്ഡ്യൻ എന്ന സിനിമയിൽ നടിയെ നായികയാക്കി. ഇതിൽ ആദ്യം റിലീസ് ചെയ്ത സുന്ദരപാണ്ഡ്യനാണ്. രണ്ട് സിനിമകളും ഹിറ്റായി. താരമായ ശേഷം അവതാരം എന്ന മലയാള സിനിമയിൽ അഭിനയിച്ചു. ദിലീപായിരുന്നു സിനിമയിലെ നായകൻ.

തമിഴിലെ മുൻനിര നടിയായി വളരവെയാണ് ലക്ഷ്മി മേനോനെ സിനിമാ ലോകത്തേ കാണാതെയായത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ലക്ഷ്മി ലൈം ലൈറ്റിലില്ല. 2016 മുതലാണ് നടി സിനിമകളിൽ നിന്ന് അകന്ന് തുടങ്ങിയത്. 2021 ലും 22ലും ഓരോ സിനിമകൾ ചെയ്തെങ്കിലും ഇവയൊന്നും ശ്രദ്ധിക്കപ്പെട്ടില്ല. ചന്ദ്രമുഖി 2 എന്ന സിനിമയിൽ അഭിനയിച്ച് കൊണ്ടിരിക്കുകയാണ് നടിയിപ്പോൾ. കങ്കണ റണൗത്ത്, ലോറൻസ് എന്നിവരാണ് സിനിമയിലെ പ്രധാന വേഷങ്ങൾ ചെയ്യുന്നത്.

Also Read: അമൃതയുടെ അച്ഛന്റെ വിയോഗം അറിഞ്ഞ് വിളിച്ചിരുന്നു, അഭിരാമിയേയും വിളിച്ചു; ഫോണെടുത്തില്ല

നടിയുടെ കരിയറിന് എന്താണ് സംഭവിച്ചതെന്ന് പലപ്പോഴും ആരാധകർ ചോദിക്കാറുണ്ട്. സ്ഥിരം ഒരേ തരത്തിലുള്ള വേഷങ്ങൾ ചെയ്തതാണ് ലക്ഷ്മി മേനോന് വിനയായത്. ​ഗ്രാമീണ പെൺകൊടിയായി അഭിനയിച്ച് തനിക്ക് മടുത്തെന്നും അഭിനയത്തിൽ നിന്നും വിട്ടു നിൽക്കാൻ തീരുമാനിച്ചെന്നും മുമ്പൊരിക്കൽ ലക്ഷ്മി വ്യക്തമാക്കിയിരുന്നു. ഒരേ തരത്തിലുള്ള വേഷങ്ങളാണ് സംവിധായകർ തരുന്നത്.

ഇത് വളരെയധികം മടുപ്പുളവാക്കുന്നു. ഒരു ബ്രേക്കെടുക്കാനാണ് തീരുമാനം. ശേഷം നല്ല കഥാപാത്രം ചെയ്യുമെന്നും 2017 ൽ നൽകിയ അഭിമുഖത്തിൽ ലക്ഷ്മി മോനോൻ പറഞ്ഞിട്ടുണ്ട്. 12ാം ക്ലാസ് പരീക്ഷയുടെ തയ്യാറെടുപ്പിലാണ് താനെന്നും അന്ന് നടി പറഞ്ഞു.

എന്നാൽ പിന്നീട് നല്ല അവസരങ്ങളൊന്നും ലക്ഷ്മി മേനോനെ തേടി വന്നിട്ടില്ല. കരിയറിൽ ശക്തമായ തിരിച്ചു വരവ് നടിമാരെ സംബന്ധിച്ച് ശ്രമകരമാണ്. പ്രത്യേകിച്ചും തമിഴ് സിനിമകളിലേക്ക്. പുതിയ സിനിമ ചന്ദ്രമുഖി 2 വിജയിച്ചാൽ ഒരുപക്ഷെ വീണ്ടും ലക്ഷ്മി മേനോൻ സിനിമകളിൽ സജീവമായേക്കാം. നടിയുടെ പുതിയ ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലാവുന്നുണ്ട്. മേക്കപ്പ് ആർട്ടിസ്റ്റ് പിങ്കി വിശാലാണ് ചിത്രം പങ്കുവെച്ചത്. നടിയുടെ വരും സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി

Allow Notifications

You have already subscribed

English summary

Where Is Kumki Actress Lakshmi Menon Now; New Photo Goes Viral

Story first published: Saturday, May 27, 2023, 11:10 [IST]



Source link

Facebook Comments Box
error: Content is protected !!