രണ്ട് വർഷമായി വീട്ടിൽ നിന്ന് പുറത്തിറക്കാതിരിക്കുന്ന തകരാറായ വാഹനത്തിന് RTO പിഴയിട്ടത് 4000 രൂപ

Spread the love


Thank you for reading this post, don't forget to subscribe!

തകരാർ മൂലം രണ്ട് വർഷമായി വീട്ടിൽ നിന്ന് പുറത്തിറക്കാതിരുന്ന വാഹനത്തിനു 2000 രൂപ പിഴയിട്ട് ആർടിഒ എൻഫോഴ്‌സ്‌മെന്റ് വിഭാഗം. പാലക്കാട് പരുതൂർ സ്വദേശിയുടെ ഇരുചക്ര വാഹനത്തിനാണ് നാലായിരം രൂപ പിഴയിട്ടത്. കഴിഞ്ഞ ദിവസമാണ് ഇരുചക്ര വാഹനത്തിന്റെ ഉടമ ജമാലിന് പിഴ ഈടാക്കിയതായുള്ള നോട്ടിസ് ലഭിച്ചത്. മതിയായ രേഖകളില്ലാത്തതിന്റെ പേരിലാണ് പിഴയെന്നാണ് നോട്ടിസില്‍ പറയുന്നത്.

പോസ്റ്റ്മാൻ കൊണ്ടുവന്ന കത്ത് പൊട്ടിച്ചു വായിച്ചപ്പോഴാണ് ഞെട്ടിക്കുന്ന വാർത്ത ഉടമ അറിയുന്നത്. തകരാർ മൂലം രണ്ട് വർഷമായി വീട്ടിൽ നിന്ന് പുറത്തിറക്കാതെയിരിക്കുന്ന വാഹനത്തിനാണ് തൃശൂർ ഒല്ലൂരിലെ ആർടിഒ എൻഫോഴ്‌സ്‌മെന്റ് വിഭാഗം പിഴ ഈടാക്കിയിരുന്നത്.

Also read-രൂപമാറ്റം വരുത്തിയ ബൈക്കുകളിൽ അഭ്യാസ പ്രകടനം: സംസ്ഥാന വ്യാപക പരിശോധനയില്‍ 6.37ലക്ഷം രൂപ പിഴ; 53 വാഹനങ്ങൾ പിടിച്ചെടുത്തു

 ഇരു ചക്രവാഹനത്തിന്റെ ഇൻഷുറൻസും പുകപരിശോധനയും മുടങ്ങിയതിന് നാലായിരം രൂപ പിഴ ചുമത്തിയതായാണ് നോട്ടീസിലുള്ളത്. ഇതിനെ തുടർന്ന് ആർടിഒ ഓഫീസിൽ ജമാല്‍ ബന്ധപ്പെടുകയായിരുന്നു. എന്നാൽ വിഷയം പരിശോധിക്കാമെന്ന് ഓഫീസർ അറിയിച്ചു. മറ്റേതെങ്കിലും വാഹനത്തിന്റെ പിഴവ് ജമാലിന്റെ വാഹന നമ്പരിലേക്ക് അച്ചടിച്ച് വന്നതാവാമെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ പ്രാഥമിക നിഗമനം.

നമ്മുടെ നഗരത്തിൽ (കോഴിക്കോട്)

കോഴിക്കോട്
കോഴിക്കോട്

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.



Source link

Facebook Comments Box
error: Content is protected !!