ബറോഡയിൽ ട്രാക്ടർ ഓടിച്ച് രാഹുൽ ഗാന്ധി; ചിത്രങ്ങൾ വൈറൽ

Spread the love


Thank you for reading this post, don't forget to subscribe!

Off Beat

oi-Charls C Thomas

ഭാരത് ജോഡോ യാത്രയോടനുബന്ധിച്ച് നിരവധി കർഷകരെ കാമുവാനും അവരുടെ പ്രശ്നങ്ങൾ നേരിട്ട് ചോദിച്ചറിയുകയും ചെയ്ത കോൺഗ്രസ് നേതാവാണ് രാഹുൽ ഗാന്ധി. ഡൽഹിയിൽ നിന്ന് ഷിംലയിലേക്കുള്ള യാത്രയിലാണ് രാഹുൽ ബറോഡയിലെ വിവിധ ഗ്രാമങ്ങളിൽ കർഷകരെ കണ്ടത്. ബറോഡയിലെയും മദീനയിലെയും കൃഷിയിടങ്ങളിൽ ജോലി ചെയ്തിരുന്ന അവർക്കൊപ്പം വിതയ്ക്കുന്ന ജോലിയിൽ പങ്കാളിയാകുകയും ചെയ്തിരുന്നു.

അപ്പോഴാണ് കർഷകർക്കൊപ്പം ട്രാക്ടർ ഓടിക്കാൻ അദ്ദേഹം മുന്നിട്ട് വന്നത്. ഇതാദ്യമായല്ല കോൺഗ്രസ് നേതാവിനെ ട്രാക്ടറിൽ കാണുന്നത്. നേരത്തെ, 2021-ൽ, റദ്ദാക്കിയ വിവാദ കാർഷിക നിയമങ്ങൾക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി പാർലമെൻ്റ് ഗേറ്റിലേക്ക് ട്രാക്ടർ ഓടിച്ചത് അന്ന് വലിയ ജന ശ്രദ്ധ നേടിയിരുന്നു. കർണാടക തിരഞ്ഞെടുപ്പിന് മുന്നോടിയായി, നേതാവ് രാഹുൽ ഗാന്ധി ബംഗളൂരുവിലെ പ്രവർത്തകരുമായി സംവദിക്കുകയും അവരുടെ ആവശ്യങ്ങളും പരാതികളും കേൾക്കുകയും ചെയ്തിരുന്നു.

കാർഷിക മേഖലയിൽ വലിയ കണ്ടുപിടിത്തമായിരുന്നു ട്രാക്ടർ. കർഷകരുടെ ജോലിഭാരം കുറയക്കാൻ അവരെ ഏറ്റവും കൂടുതൽ സഹായിക്കുന്ന വാഹനമാണ് ട്രാക്ടർ. 2022-23 സാമ്പത്തിക വർഷത്തിൽ ട്രാക്ടർ വിപണിയിൽ അതിശയിപ്പിക്കുന്ന മുന്നേറ്റമാണ് ഉണ്ടായിരിക്കുന്നത്.9,44,000 യൂണിറ്റുകളാണ് വിറ്റു പോയത്. 12 ശതമാനം വളർച്ചയാണ് ട്രാക്ടർ വിൽപ്പനയിൽ ഉണ്ടായിരിക്കുന്നത്. ട്രാക്ടർ കയറ്റുമതി ചെയ്യുന്നതിൻ്റെ കണക്കുകൾ കൂടെ പരിശോധിച്ചാൽ കണക്ക് ഒരു മില്യൺ കഴിഞ്ഞിട്ടുണ്ട്.

കർഷകർക്ക് മാന്യമായ വരുമാനം ലഭിക്കുന്നത് കൊണ്ട് തന്നെ ട്രാക്ടർ വാങ്ങാൻ എല്ലാ കർഷകരും മുന്നോട്ട് വന്നു. അത് കൊണ്ട് തന്നെ വിൽപ്പനയിലും വലിയ രീതിയിലുളള മാറ്റം വന്നിട്ടുണ്ട്. ട്രാക്ടർ സ്വന്തമാക്കുന്ന കർഷകൻ അത് മറ്റൊരു വരുമാന മാർഗമായിട്ട് കൂടിയാണ്. കർഷകർ ഇപ്പോൾ അവരുടെ ഉപയോഗവും അടിസ്ഥാനമാക്കിയാണ് ട്രാക്ടറുകൾ വാങ്ങുന്നത്. ഇന്ത്യയിലെ ഭൂരിഭാഗം കർഷകർക്കും രണ്ട് മുതല്‍ മൂന്നു വരെ ഹെക്ടറിൽ താഴെ ഭൂമിയുള്ളതിനാൽ, 40 മുതല്‍ 50 എച്ച്പി ട്രാക്ടറുകളുടെ വിഭാഗം ഉയർന്ന വില്‍പ്പന കാണിക്കുന്നു.

2022 സെപ്റ്റംബറിൽ ഫെസ്റ്റിവൽ സീസൺ ആരംഭിക്കുന്നതിന് മുന്നോടിയായി തന്നെ ട്രാക്ടർ വിൽപ്പനയിൽ 23 ശതമാനം വളർച്ചയുണ്ടാകുന്നതായി നിരവധി വാഹനനിർമാതാക്കൾ അഭിപ്രായപ്പെട്ടിരുന്നു. മഹീന്ദ്ര, ടാഫെ, സൊണാലിക, ജോൺ ഡീർ എന്നീ കമ്പനികളാണ് ട്രാക്ടർ വിൽപ്പനയിൽ മുന്നിട്ട് നിൽക്കുന്നത്. ട്രാക്ടറുകളുടെ ഈ സെഗ്മെന്‍റ് കൃഷിക്കും വിളവെടുപ്പിനും അനുയോജ്യമാണ്. 40 മുതല്‍ 50 എച്ച്പി വിഭാഗത്തിലെ ട്രാക്ടറുകൾ വൈവിധ്യമാർന്ന നോൺ-ഫാം ആപ്ലിക്കേഷനുകൾക്ക് ഏറ്റവും അനുയോജ്യമാണ്.

അങ്ങനെ അത് തന്റെ വരുമാന സ്രോതസ്സുകൾ വൈവിധ്യവത്കരിക്കാനും പണത്തിന് ഏറ്റവും ഉയർന്ന മൂല്യം നൽകാനും ഒരു കർഷകനെ പ്രാപ്‍തനാക്കുന്നു. റീട്ടെയിൽ ഡിമാൻഡിന്റെ കാര്യത്തിൽ, 40 മുതല്‍ 50 എച്ച്പി വരെ കരുത്തുള്ള ട്രാക്ടറുകള്‍ ഡിമാൻഡ് ചാർട്ടിൽ ഒന്നാമതാണ്. മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഏറ്റവും ഉയർന്ന ട്രാക്ഷനും വിൽപ്പനയുമുള്ള പട്ടികയിൽ ഒന്നാമതെത്തിയിരുന്നു.

ഏറ്റവും മികച്ച ട്രാക്ടർ ബ്രാൻഡിന്റെ കാര്യത്തിൽ മഹീന്ദ്ര ആൻഡ് മഹീന്ദ്ര തന്നെയാണ് മുന്നിൽ. ട്രാക്ടർ ജംഗ്ഷൻ പുറത്തിറക്കിയ പട്ടിക പ്രകാരം മാസി ഫെർഗൂസൺ 241 DI മഹാ ശക്തി (42 HP) രണ്ടാം സ്ഥാനത്തും സ്വരാജ് 744 FE (48 HP) മൂന്നാം സ്ഥാനത്തുമാണ്. ഇതിനിടയ്ക്കാണ് ചാണകം ഇന്ധനമായി ഉപയോഗിക്കാൻ കഴിയുന്ന ട്രാക്ടറുമായി രംഗത്തെത്തിയത്. കാലാവസ്ഥ വ്യതിയാനത്തിനെതിരെ പോരാടാൻ ബ്രിട്ടീഷ് ഫാമുകളിൽ ഇന്ന് ചാണകമാണ് പ്രധാന ഇന്ധനമായി ഉപയോഗിക്കുന്നത്.

ഇപ്പോഴിതാ ഒരു ബ്രിട്ടീഷ് കമ്പനി പശുവിന്റെ ചാണകത്തിൽ പ്രവർത്തിക്കുന്ന ‘ന്യൂ ഹോളണ്ട് T7’ ട്രാക്ടർ വികസിപ്പിച്ചെടുത്തിരിക്കുകയാണ്. യുണൈറ്റഡ് കിംഗ്ഡത്തിൽ സ്ഥാപിതമായ ബെന്നമാൻ എന്ന സ്ഥാപനമാണ് പുതിയ തുടക്കത്തിന് തിരികൊളുത്തിയിരിക്കുന്നത്. ഫാമിലെ മൃഗങ്ങളുടെ അവശിഷ്ടങ്ങളിൽ നിന്നുണ്ടാക്കുന്ന ബയോഗ്യാസ് ഉപയോഗിച്ച് മാത്രം പ്രവർത്തിക്കുന്ന ആദ്യത്തെ ട്രാക്ടറായാണ് ഇത് ഇപ്പോൾ അറിയപ്പെടുന്നതു തന്നെ.

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും

Allow Notifications

You have already subscribed

English summary

Tractor drove by congress leader rahul gandhi in baroda

Story first published: Sunday, July 9, 2023, 17:24 [IST]





Source link

Facebook Comments Box
error: Content is protected !!