നിയന്ത്രണംവിട്ട കാർ വൈദ്യുതി പോസ്റ്റ് ഇടിച്ചു തകർത്ത് തോട്ടിലേക്ക് മറിഞ്ഞ് അപകടം

Spread the love


Thank you for reading this post, don't forget to subscribe!

 മൂവാറ്റുപുഴ : നിയന്ത്രണംവിട്ട കാർ വൈദ്യുതി പോസ്റ്റ് ഇടിച്ചു തകർത്ത് തോട്ടിലേക്ക് മറിഞ്ഞ് അപകടം. കൂത്താട്ടുകുളം -മൂവാറ്റുപുഴ എം.സി റോഡിൽ ആറൂർ ചാന്ദ്യം കവലയ്ക്ക് സമീപം ഇന്ന് ഉച്ചയ്ക്ക് 12:30ഓടെയാണ്. 

അപകടമുണ്ടായത്. വിമാനത്താവളത്തിൽ നിന്നും മടങ്ങുകയായിരുന്ന കോട്ടയം സ്വദേശികളുടെ കാറാണ്

അപകടത്തിൽപ്പെട്ടത്. രണ്ടു കുട്ടികളുൾപ്പെടെ ആറ് യാത്രക്കാരാണ് കാറിൽ ഉണ്ടായിരുന്നത്.

എല്ലാവരും നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. കനത്ത മഴയിൽ കാർ നിയന്ത്രണം വിട്ട് സമീപത്തെ വൈദ്യുതി പോസ്റ്റ് ഇടിച്ച് തകർത്ത് അഞ്ചടിയോളം താഴ്ചയുള്ള തോട്ടിലേക്ക് മറിയുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ കാർ യാത്രക്കാരെ  കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഇവർ കോട്ടയത്തേക്ക് മടങ്ങി.





Source link

Facebook Comments Box
error: Content is protected !!