വിതുര > തിരുവനന്തപുരത്ത് കരടിയുടെ ആക്രമണത്തിൽ തൊഴിലാളിക്ക് പരിക്ക്. ആനപ്പാറ തച്ചരുകാല തെക്കുംകര പുത്തൻ വീട്ടിൽ ശിവദാസൻ കാണി(54) യെയാണ് കരടി ആക്രമിച്ചത്. ശനിയാഴ്ച രാവിലെ കൂലിപ്പണിക്കാരനായ ശിവദാസൻ കാണി പെരിങ്ങമ്മലയിലേക്ക് ജോലിക്കു പോകാനിറങ്ങവെയായിരുന്നു ആക്രമണം.
കരടിയെ കണ്ടതോടെ അടുത്തുനിന്ന കമുകിലേക്ക് ഇയാൾ കയറിയെങ്കിലും ഓടിയെത്തിയ കരടി പിന്നാലെ കയറി വലിച്ചു താഴെയിട്ടശേഷം ആക്രമിക്കുകയായിരുന്നു. കാലിനാണ് കൂടുതൽ പരിക്കേറ്റത്. സമീപത്ത് റബർ ടാപ്പിങ് ജോലിയിലേർപ്പെട്ടിരുന്നവർ ബഹളമുണ്ടാക്കിയതോടെ കരടി കടന്നുകളഞ്ഞു. നാട്ടുകാരും ബന്ധുക്കളും ചേർന്ന് ശിവദാസൻ കാണിയെ വിതുര താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും മുറിവുകൾ ആഴത്തിലായതിനാൽ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ