സഹതാപ തരംഗത്തിൽ വന്ന സ്ഥാനാർത്ഥിയല്ല; 23 വർഷമായി പല തരത്തിൽ പാർട്ടിയിൽ പ്രവർത്തിക്കുന്നു: ചാണ്ടി ഉമ്മൻ

Spread the love


കോട്ടയം: താൻ സഹതാപ തരംഗത്തിൽ വന്ന സ്ഥാനാർത്ഥിയല്ലെന്ന് പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ. കഴിഞ്ഞ 23 വർഷമായി പാർട്ടിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും ചാണ്ടി ഉമ്മൻ ന്യൂസ്‌ 18 നോട്‌ പറഞ്ഞു.

സംസ്ഥാന സർക്കാരിനെതിരായ വിധിയെഴുത്താകും പുതുപ്പള്ളിയിലെ ജനവിധി. ജനങ്ങളിൽ പൂർണ്ണ വിശ്വാസമാണ്. ഉമ്മൻചാണ്ടിയുടെ കല്ലറയിലേക്ക് താൻ പോകരുതെന്നോ ജനങ്ങൾ വരരുതെന്നോ എങ്ങനെ പറയാൻ ആകും? അങ്ങനെ പറയാൻ ആർക്കാണ് അധികാരമെന്നും ചാണ്ടി ഉമ്മൻ ചോദിച്ചു.

Also Read- പുതുപ്പള്ളിയിലെ സ്ഥാനാർത്ഥിത്വം വലിയ ഉത്തരവാദിത്വമെന്ന് ചാണ്ടി ഉമ്മൻ
കോവിഡ് സമയത്ത് ഒന്നും ചെയ്തില്ല എന്ന സിപിഎം ആരോപണവും ചാണ്ടി ഉമ്മൻ തള്ളി. ബിരിയാണി ചലഞ്ച് നടത്തുകയും കുട്ടികൾക്ക് മൊബൈൽ ഫോൺ വാങ്ങുന്നത് അടക്കമുള്ള നിരവധി പ്രവർത്തനങ്ങൾ നടത്തിയത് തന്റെ നേതൃത്വത്തിലാണ്. ഭൂരിപക്ഷം എത്ര വേണം ജയിപ്പിക്കണോ തോൽപ്പിക്കണം എന്നൊക്കെ തീരുമാനിക്കുന്നത് ജനങ്ങളാണ്. ആ ജനങ്ങളിൽ പൂർണ്ണ വിശ്വാസമാണ് തനിക്ക്. അപ്പയോടും ജനങ്ങൾക്ക് വലിയ സ്നേഹമായിരുന്നുവെന്നും ചാണ്ടി ഉമ്മൻ.

Also Read- പുതുപ്പള്ളിയിൽ സഹതാപമല്ല, രാഷ്ട്രീയമാണ് ചർച്ചയാവുകയെന്ന് എം വി ഗോവിന്ദൻ

സെപ്റ്റംബർ അഞ്ചിനാണ് പുതുപ്പള്ളി നിയമസഭാമണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പ്. സെപ്റ്റംബർ എട്ടിനാണ് വോട്ടെണ്ണൽ. നാമനിർദേശപത്രിക സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 17ന് ആണ്. സൂക്ഷ്മപരിശോധന ഓഗസ്റ്റ് 18ന് നടക്കും. നാമനിർദേശ പത്രിക പിൻവലിക്കുന്നതിനുള്ള അവസാന തീയതി ഓഗസ്റ്റ് 21 ആയിരിക്കും. തെരഞ്ഞെടുപ്പ് വിജ്ഞാപനം ഓഗസ്റ്റ് പത്തിന് പുറത്തുവരും. മാതൃകാ പെരുമാറ്റച്ചട്ടവും നിലവിൽ വന്നു.




കോഴിക്കോട്

കോഴിക്കോട്

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.



Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!