തിരുവനന്തപുരം > ഗാന്ധിവധവും ഗുജറാത്ത് കലാപവും ഉള്‍പ്പെടുത്തിയുള്ള അധിക പാഠപുസ്തകം ഓണം കഴിഞ്ഞാലുടന്‍ വിതരണം ചെയ്യുമെന്ന് മന്ത്രി വി ശിവന്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. ഹയര്‍ സെക്കന്‍ഡറിയില്‍ എന്‍സിഇആര്‍ടി തയ്യാറാക്കുന്ന പുസ്തകങ്ങളാണ് കേരളം പഠിപ്പിക്കുന്നത്. ഇതില്‍നിന്ന് പ്രത്യേക അജന്‍ഡയോടെ വെട്ടിമാറ്റിയ പാഠഭാഗം കേരളത്തില്‍ പഠിപ്പിക്കാനാണ് പ്രത്യേക പാഠപുസ്തകം തയ്യാറാക്കുന്നത്. -പരീക്ഷയ്ക്ക് ഈ ഭാഗങ്ങളില്‍നിന്ന് ചോദ്യം ഉണ്ടാകും. സ്‌കൂളുകളില്‍ ചില ക്ലാസുകളില്‍ കുട്ടികളുടെ എണ്ണം വര്‍ധിക്കാനും ചില ക്ലാസില്‍ കുറയാനും ഇടയായ സാഹചര്യം പരിശോധിക്കുമെന്നും മന്ത്രി വി ശിവന്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ