പാലക്കാട് > കൊച്ചി -ബംഗളൂരു വ്യവസായ ഇടനാഴി വരുന്നതോടെ പാലക്കാട് ജില്ലയുടെ മുഖം മാറും. കഞ്ചിക്കോട് വ്യവസായ മേഖലയിൽ ഇന്റഗ്രേറ്റഡ് മാനുഫാക്‌ച്ചറിങ് ക്ലസ്‌റ്റർ (ഐഎംസി) 10,000 കോടിയുടെ നിക്ഷേപവും പതിനായിരത്തോളം തൊഴിലും കൊണ്ടുവരും. വ്യവസായ പാർക്കുകളിൽ ഭക്ഷ്യസംസ്‌കരണം, ഇലക്‌ട്രോണിക്, ഐടി, പരമ്പരാഗത ഉൽപ്പന്നങ്ങൾ എന്നിവയുടെ യൂണിറ്റുകൾ, ലോജിസ്‌റ്റിക് പാർക്കുകൾ, സംഭരണ കേന്ദ്രങ്ങൾ, ശീതീകരണ സംഭരണശാലകൾ എന്നിവയുണ്ടാകും. തമിഴ്‌നാട്, ആന്ധ്രപ്രദേശ്, കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് പാലക്കാടിന്റെ വികസനത്തിനും വേഗതയേറും.
കഞ്ചിക്കോട് 1774.5 ഏക്കർ ഭൂമി
പുതുശേരി, കണ്ണമ്പ്ര ഗ്രാമങ്ങൾ ടൗൺഷിപ്പാകും
കഞ്ചിക്കോട് വ്യവസായ മേഖലയിൽ പുതുശേരി 1, 2, 3 വില്ലേജുകളിലും കണ്ണമ്പ്ര വില്ലേജിലുമാണ് വ്യവസായ പാർക്കുകൾ തുടങ്ങുക. പുതുശേരി ഒന്ന് വില്ലേജിൽ 600 ഏക്കർ, രണ്ടിൽ 558 ഏക്കർ, മൂന്നിൽ 375 ഏക്കർ, കണ്ണമ്പ്രയിൽ 311.23 ഏക്കർ ഭൂമിയാണ് വരിക. വ്യവസായികളെ ആകർഷിക്കുന്നത് കേരള വ്യവസായ ഇടനാഴി വികസന കോർപറേഷനാണ് (കെഐസിഡിസി). ദേശീയ വ്യവസായ ഇടനാഴി വികസന കോർപറേഷനും (എൻഐസിഡിസി) കേരള വ്യവസായ അടിസ്ഥാന സൗകര്യ വികസന കോർപറേഷനും (കിൻഫ്ര) ചേർന്നുള്ള കമ്പനിയാണ് പദ്ധതിക്ക് നേതൃത്വം നൽകുക.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ