കോട്ടയം തിരുവാർപ്പിൽ ബസ് ഉടമയെ മർദിച്ച സംഭവത്തിൽ തുറന്ന കോടതിയിൽ നിരുപാധികം മാപ്പ് പറയാമെന്ന് സിഐടിയു നേതാവ് കെ ആ. അജയ്. കേടതിയലക്ഷ്യത്തിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് അജയ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. ജൂൺ 25നു രാവിലെയാണു ബസ് ഉടമ രാജ്‍മോഹനെ സിഐടിയു ജില്ലാ കമ്മിറ്റി അംഗവും തിരുവാർപ്പ് പഞ്ചായത്തംഗവുമായ അജയ് കയ്യേറ്റം ചെയ്തത്. സിഐടിയു സമരത്തിൽ പ്രതിഷേധിച്ചു വെട്ടിക്കുളങ്ങര ബസിനു മുന്നിൽ ലോട്ടറിക്കച്ചവടം നടത്തുകയായിരുന്നു ഉടമ രാജ്മോഹൻ കൈമൾ.
രാജ്മോഹന്റെ ഒരു ബസിലെ രണ്ടുപേരാണ് സംരംഭംഭം തന്നെ കട്ടപ്പുറത്താക്കി കൊടികുത്താൻ യൂണിയൻ സഹായംതേടിയത്. ഈ വിഷയത്തിൽ അദ്ദേഹം ഹൈക്കോടതിയുടെ സഹായവും തേടി. ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെ പോലീസ് സംരക്ഷണത്തോടെ സര്‍വീസ് നടത്താന്‍ അവസരമൊരുക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. എന്നാല്‍, ഇത് വെല്ലുവിളിച്ച് സി.ഐ.ടി.യു- സി.പി.എം. നേതാക്കള്‍ രംഗത്തെത്തി. കോടതി ഉത്തരവ് നടപ്പാക്കാന്‍ സി.ഐ.ടി.യു. നേതാക്കള്‍ അനുവദിച്ചിരുന്നില്ല. ജൂണ്‍ 25നു രാവിലെ 6.40-ന് സര്‍വീസ് നടത്താന്‍ എത്തിയ ബസ് ഉടമയേയും തൊഴിലാളികളേയും സി.പി.എം. നേതാക്കള്‍ തടഞ്ഞു.
ഇവരെ വെല്ലുവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. സി.പി.എം. ജില്ലാനേതാവ് അജയ് ഉടമയെ മര്‍ദിക്കുകയും ചെയ്തിരുന്നു. പൊലീസ് സ്ഥലത്തുള്ളപ്പോഴായിരുന്നു അക്രമം. ഓടിയെത്തിയ പൊലീസുകാരൻ പഞ്ചായത്തംഗത്തെ പിടിച്ചുമാറ്റുകയായിരുന്നു. പിന്നാലെ ബിജെപി കുമരകം മണ്ഡലം വൈസ് പ്രസിഡന്റ് കൂടിയായ രാജ്മോഹൻ കുമരകം സ്റ്റേഷനിലെത്തി പ്രവർത്തകർക്കൊപ്പം അജയ്‌യുടെ അറസ്റ്റ് ആവശ്യപ്പെട്ടു സമരം നടത്തി. ഈ സമയം സ്റ്റേഷനിൽ എത്തിയ അജയ്‌യെ പൊലീസ് അറസ്റ്റ് ചെയ്തു സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.