ന്യൂഡൽഹി
മാസങ്ങളായി രക്തം വാർന്നു കിടക്കുന്ന മണിപ്പുരിന്റെ മുറിവിന് മരുന്നായി ഫുട്‌ബോൾ. അണ്ടർ –-16 സാഫ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ ചരിത്ര വിജയത്തിലേക്ക് നയിച്ച് മെയ്‌ത്തീ–- കുക്കി കുട്ടികൾ . മെയ്‌ത്തീ വിഭാഗത്തിൽനിന്നുള്ള ഭരത് ലൈരെൻജാമും കുക്കി വിഭാഗത്തിൽനിന്നുള്ള ലെവിസ് സാങ്മിൻലുനുമാണ് രാജ്യത്തിനായി വിജയ ഗോളുകൾ നേടിയത്. ഭൂട്ടാനിലെ തിംഫുവിൽ ബംഗ്ലാദേശിനെ 2––0ന് തോൽപ്പിച്ച ഇന്ത്യ, അഞ്ചാം തവണയും കിരീടം ഉയർത്തി.
‘ഫുട്ബോൾ ഞങ്ങളുടെ അഭിനിവേശമാണ്. അതിനായി ഒന്നിക്കുകയും അഭിപ്രായവ്യത്യാസങ്ങൾ മാറ്റിവയ്ക്കുകയും ചെയ്യുന്നു–- ലെവിസും ഭരതും പറയുന്നു. മത്സരത്തിൽ കളിച്ച 23 ആൺകുട്ടികളിൽ 16 പേരും മണിപ്പുരിൽനിന്നുള്ളവരാണ്. 11 പേർ മെയ്‌ത്തീ വിഭാഗക്കാരും നാല് പേർ കുക്കികളും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ