കണ്ണൂര്‍: അന്തരിച്ച മുതിർന്ന ബിജെപി നേതാവ് പി പി മുകുന്ദന്റെ സംസ്‌കാരം ഇന്ന് നടക്കും. ഉച്ചയ്‌ക്ക് ശേഷം മണത്തണയിലെ കുളങ്ങരേത്ത് തറവാട് ശ്മശാനത്തിലാണ് സംസ്‌കാര ചടങ്ങുകൾ നടക്കുക. പൊതുജനങ്ങൾക്ക് അന്ത്യാഞ്ജലി അർപ്പിക്കാനായി രാവിലെ ഒമ്പതു മണി വരെ ബിജെപി കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിൽ ഭൗതിക ദേഹം പൊതു ദർശനത്തിന് വെക്കും. തുടർന്ന് സംസ്കാരത്തിനായി മൃതദേഹം പേരാവൂർ മണത്തണയിലെ വീട്ടിൽ എത്തിക്കും. പുലർച്ചെ 5.15-ഓടെയാണ് കണ്ണൂർ ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിൽ ഭൗതികദേഹം എത്തിച്ചത്.
Also Read- ‘പി.പി. മുകുന്ദന്‍ ലാളിത്യത്തിന്റെയും കഠിനാധ്വാനത്തിന്റെയും പേരില്‍ ഓർമിക്കപ്പെടും’: പ്രധാനമന്ത്രി
നിരവധി പേരാണ് അന്തരിച്ച ബിജെപി നേതാവിന് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത്. പുലർച്ചെ രണ്ട് മണിയോടെയാണ് കോഴിക്കോട്ടെ പൊതുദർശനം പൂർത്തിയായത്. ഇതിന് ശേഷം ഭൗതികദേഹം തലശ്ശേരിയിലേക്ക് കൊണ്ടുപോയി. കേന്ദ്രമന്ത്രി വി മുരളീധരൻ, ബിജെപി നേതാക്കളായ കെ സുരേന്ദ്രൻ, പികെ കൃഷ്ണദാസ്, എം ടി രമേശ്, എ എൻ രാധാകൃഷ്ണൻ തുടങ്ങിയവർ അനുഗമിച്ചു.
Also Read- മുതിർന്ന സംഘപരിവാർ നേതാവ് പിപി മുകുന്ദൻ അന്തരിച്ചു
കരൾ- ശ്വാസകോശ രോഗങ്ങൾക്ക് ചികിത്സയിലിരിക്കെ കൊച്ചി അമൃത ആശുപത്രിയിൽ ബുൂധനാഴ്ച രാവിലെയായിരുന്നു പി പി മുകുന്ദന്റെ അന്ത്യം. അദ്ദേഹത്തിന്റെ കണ്ണുകൾ ദാനം ചെയ്തു. പി പി മുകുന്ദന്‍ ലാളിത്യത്തിന്റെയും കഠിനാധ്വാനത്തിന്റെയും പേരില്‍ ഓർമിക്കപ്പെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുസ്മരിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.