കരുനാഗപ്പള്ളി> പ്രണയം നടിച്ച് സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച യുവാവിനെ കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ്‌ചെയ്‌തു. ഇടുക്കി ഉടുമ്പൻചോല
ചോറ്റുപാറയിൽ ബ്ലോക്ക് നമ്പർ 570-ൽ ഹരികൃഷ്ണൻ (20) ആണ് അറസ്റ്റിലായത്. ഇടുക്കി സ്വദേശിനിയും കരുനാഗപ്പള്ളിയിലെ സ്വകാര്യ സ്കൂൾ വിദ്യാർഥിനിയുമായ പെൺകുട്ടിയെയാണ് പീഡിപ്പിച്ചത്. ഇടുക്കി, കരുനാഗപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിലായി പലതവണ പീഡിപ്പിച്ചെന്നാണ് പരാതി. സമൂഹമാധ്യമങ്ങളിലൂടെ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം. ഒളിവിൽപോയ പ്രതിയെ ഇടുക്കി നെടുങ്കണ്ടത്തുനിന്നാണ് പൊലീസ് പിടികൂടിയത്. പ്രതിയെ റിമാൻഡ്‌ചെയ്‌തു.
ഇൻസ്പെക്ടർ എ ജയകുമാർ, എസ്‌ഐ സുജാതൻപിള്ള, രാജേന്ദ്രൻപിള്ള, എഎസ്ഐ വേണുഗോപാൽ, സിപിഒമാരായ രജീഷ്, ബഷീർഖാൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ