Crime News: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ വീട്ടിൽക്കയറി പീഡിപ്പിച്ച പ്രതിക്ക് 25 വർഷം കഠിനതടവ്

Spread the love


നാദാപുരം: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ വീട്ടില്‍ അതിക്രമിച്ചു കയറി പീഡിപ്പിച്ച കേസിലെ പ്രതിക്ക് 25 വര്‍ഷം കഠിനതടവും ഒരുലക്ഷംരൂപ പിഴയും കോടതി വിധിച്ചു.  വയനാട് കോറം സ്വദേശി മാന്തോണി വീട്ടില്‍ അജ്നാസ്സിനെയാണ് നാദാപുരം ഫസ്റ്റ് ക്ലാസ് സ്‌പെഷ്യല്‍ കോടതി ജഡ്ജി എം. സുഹൈബ് ശിക്ഷിച്ചത്.

Also Read: യുവാക്കളെ അക്രമിച്ച് മൂന്നു കിലോ സ്വർണം കവർന്ന കേസിൽ പ്രതി അറസ്റ്റിൽ

സംഭവം നടന്നത് 2020 ഡിസംബറിലായിരുന്നു.  തണ്ണീര്‍പന്തലിലെ വീട്ടില്‍ അതിക്രമിച്ചു കയറി പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നതായിരുന്നു കേസ്. നാദാപുരം ഇന്‍സ്‌പെക്ടര്‍ ഇ.വി. ഫായിസ് അലിയുടെ നേതൃത്വത്തിലുള്ള സംഘമായിരിന്നു കേസന്വേഷിച്ചത്. നാദാപുരം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ 15 സാക്ഷികളെ വിസ്തരിക്കുകയും 19 രേഖകള്‍ മാര്‍ക്ക് ചെയ്യുകയും ചെയ്തു. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ മനോജ് അരൂര്‍ ഹാജരായി. സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ പി.എം. ഷാനിയാണ് പ്രോസിക്യൂഷന്‍ നടപടികള്‍ ഏകോപിപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ.മനോജ് അരൂര്‍ ഹാജരായി.

Also Read: 30 വര്‍ഷത്തിന് ശേഷം ശനി ശുക്ര സംയോഗം; പുതുവർഷത്തിൽ ഈ രാശിക്കാരെ കാത്തിരിക്കുന്നത് അടിപൊളി നേട്ടങ്ങൾ!

യുവാക്കളെ അക്രമിച്ച് മൂന്നു കിലോ സ്വർണം കവർന്ന കേസിൽ പ്രതി അറസ്റ്റിൽ

റെയില്‍വെ സ്റ്റേഷന്റെ പരിസരത്തുനിന്നും യുവാക്കളെ അക്രമിച്ച് മൂന്നു കിലോ സ്വര്‍ണം കവര്‍ച്ച ചെയ്ത കേസിലെ പ്രതി അറസ്റ്റില്‍. എറണാകുളം കോടനാട് പെട്ടിമല സ്വദേശി നെറ്റിനാട്ട് വീട്ടില്‍ നെജിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കീരിക്കാടന്‍ ബ്രദേഴ്‌സ് എന്നറിയപ്പെടുന്ന ക്വട്ടേഷന്‍ സംഘത്തിലെ അംഗമായ യുവാവിനെ സിറ്റി പൊലീസ് കമ്മീഷണര്‍ അങ്കിത് അശോകന്റെ നേതൃത്വത്തിലുള്ള തൃശൂര്‍ സിറ്റി ഷാഡോ പോലീസും തൃശൂര്‍ ഈസ്റ്റ് പോലീസും ചേര്‍ന്നാണ് പിടികൂടിയത്.

Also Read: Year Ender 2023: ശരീരഭാരം എങ്ങനെ കുറയ്ക്കാം, 2023 ൽ ആളുകൾ തിരഞ്ഞ വീട്ടുവൈദ്യങ്ങൾ ഇതാണ്…

സംഭവം നടന്നത് സെപറ്റംബറിലാണ്. സെപ്റ്റംബര്‍ എട്ടിന് രാത്രി തൃശൂരിലെ സ്വര്‍ണാഭരണശാലയില്‍ നിര്‍മിച്ച സ്വര്‍ണാഭരണങ്ങള്‍ തമിഴ്‌നാട് മാര്‍ത്താണ്ഡത്തിലേക്ക് കൊണ്ടുപോകുന്നതിനായി ട്രെയിനില്‍ കയറാന്‍ വന്ന സമയത്തായിരുന്നു ആക്രമണം ഉണ്ടായത്. സ്വര്‍ണാഭരണശാലയിലെ തൊഴിലാളികളായ ചെറുപ്പക്കാരെ അക്രമിച്ച് സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്ത കേസിന്റെ അന്വേഷണത്തിനൊടുവിൽ നിരവധി കേസുകളിലെ പ്രതിയായ നെജിന്‍ അറസ്റ്റിലാകുകയായിരുന്നു. തൃശൂരിലെ സ്വര്‍ണാഭരണ നിര്‍മാണശാലയിലെ മുന്‍ ജീവനക്കാരനും അനധികൃത പണമിടപാടിന്റെ പേരില്‍ സ്ഥാപനത്തില്‍നിന്ന് പുറത്താക്കിയതുമായ ബ്രോണ്‍സണ്‍ എന്നയാളാണ് ട്രെയിന്‍ മാര്‍ഗം സ്വര്‍ണം കൊണ്ടുപോകുന്ന കാര്യം അയാളുടെ സുഹൃത്തായ നിഖിലിനെ അറിയിക്കുകയും നിഖിലാണ് ഇക്കാര്യങ്ങള്‍ നിരവധി കേസുകളില്‍ പ്രതിയായ അറസ്റ്റിലായ ചാലക്കുടി സ്വദേശിയായ ജെഫിനെ അറിയിച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്… മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ… ios Link – https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.





Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!