ഖാദർകമ്മിറ്റി റിപ്പോർട്ട്‌; മുഴുവൻ കാര്യവും 
ഒറ്റയടിക്ക്‌ നടപ്പാക്കാനാകില്ല: വി ശിവൻകുട്ടി

Spread the love



തിരുവനന്തപുരം > ഖാദർകമ്മിറ്റി റിപ്പോർട്ടിലെ മുഴുവൻ കാര്യവും ഒറ്റയടിക്ക്‌ നടപ്പാക്കാൻ കഴിയില്ലെന്ന്‌ മന്ത്രി വി ശിവൻകുട്ടി. റിപ്പോർട്ടിലെ ഓരോ നിർദ്ദേശങ്ങളും അതിന്റെ എല്ലാതലങ്ങളും പരിശോധിച്ച്‌ പ്രായോഗികമായത്‌ മാത്രമേ നടപ്പാക്കാനാകൂ. രണ്ടു ഭാഗമായാണ്‌ കമ്മിറ്റി റിപ്പോർട്ട്‌ സമർപ്പിച്ചിരിക്കുന്നത്‌. ആദ്യഭാഗം കഴിഞ്ഞവർഷം അംഗീകരിച്ചു. അതിൽ പറയുന്ന ചില പ്രധാനപ്പെട്ട ഭാഗങ്ങൾ നടപ്പാക്കി.

സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റിനുവേണ്ടി നിയമനിർമാണം ആദ്യ റിപ്പോർട്ടിലെ പ്രധാനകാര്യമാണ്‌. അത്‌ തയ്യാറാക്കി കഴിഞ്ഞു. നടപടിക്രമങ്ങൾ പൂർത്തീകരിച്ചാൽ മാത്രമേ നിയമമാകുകയുള്ളൂ. നിയമസഭാ സബ്‌ജക്‌ട്‌ കമ്മിറ്റി അടക്കം പാസാക്കേണ്ടതുണ്ട്‌. രണ്ടാമത്തെ റിപ്പോർട്ടാണ്‌ ഇപ്പോൾ മന്ത്രിസഭ അംഗീകരിച്ചത്‌. കേരളത്തിലെ സാഹചര്യംകൂടി പരിഗണിച്ചാകും ഈ നിർദ്ദേശങ്ങൾ നടപ്പാക്കുക–- മന്ത്രി മാധ്യമങ്ങളോട്‌ പറഞ്ഞു.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!