കൊച്ചി > മോഹൻലാൽ ആശുപത്രിയില്‍. അഞ്ചുദിവസത്തെ നിർബന്ധിത വിശ്രമം വേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. പനിയും ശ്വാസതടസവും നേരിട്ടതിനെ തുടർന്ന് ഇന്ന് രാവിലെയാണ് മോഹൻലാലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് താരം. ആശുപത്രി അധികൃതരാണ് ചികിത്സ വിവരം പുറത്തുവിട്ടത്.
ശ്വാസകോശ സംബന്ധമായ അണുബാധയെന്നാണ് സംശയം. തിരക്കുള്ള സ്ഥലങ്ങളില്‍ സന്ദര്‍ശനം ഒഴിവാക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. അദ്ദേഹം ആരോഗ്യം വീണ്ടെടുക്കുകയാണെന്ന് ആശുപത്രി അധികൃതര്‍ മെഡിക്കല്‍ ബുള്ളറ്റിനില്‍ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ
Facebook Comments Box