ഭസ്മക്കുളത്തിനും കാനന ഗണപതി മണ്ഡപത്തിനും കല്ലിട്ടു

Spread the love




ശബരിമല

ശബരിമലയിൽ പണിയുന്ന ഭസ്മക്കുളത്തിനും കാനന ഗണപതി മണ്ഡപത്തിനും കല്ലിട്ടു. ഞായർ ഉച്ചയ്ക്കായിരുന്നു കല്ലിടല്‍. തന്ത്രി കണ്ഠരര് രാജീവര് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് എന്നിവർ ചേർന്നാണ് കല്ലിട്ടത്. മകരജ്യോതി, ശബരി ഗസ്റ്റ് ഹൗസുകൾക്ക് സമീപം കൊപ്രാകളത്തിന്റെ വടക്ക് കിഴക്ക് ഭാഗത്തായാണ് പുതിയ ഭസ്മക്കുളം നിർമിക്കുന്നത്.

കാനന ഗണപതി മണ്ഡപത്തിന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്, അംഗം എ അജികുമാർ ഐസിഎൽ ഫിൻ കോർപ്പ് സിഎംഡി  കെ ജി അനിൽകുമാർ എന്നിവർ ചേർന്ന് കല്ലിട്ടു. പഞ്ചലോഹഗണപതി വിഗ്രഹം ശബരിമല എൻട്രി പോയിന്റിലേക്കു മാറ്റി സ്ഥാപിക്കുന്നതിന്റെയും ശിലസ്ഥാപന കർമമാണ്‌ നടന്നത്‌. സന്നിധാനം ഗവ. ആശുപത്രിക്ക് മുകൾ വശമുള്ള എൻട്രി പോയിന്റിലേക്കാണ് ഗണപതിവിഗ്രഹം മാറ്റി സ്ഥാപിക്കുന്നത്. ദേവസ്വം സ്ഥപതിയും വാസ്തുവിദ്യാ വിജ്ഞാൻ കേന്ദ്ര അധ്യക്ഷനുമായ കെ മുരളീധരനാണ് ഭസ്മകുളത്തിനും കാനനഗണപതി  മണ്ഡപത്തിനും സ്ഥാനനിർണയം നടത്തിയത്. പുതിയ ഭസ്മക്കുളവും കാനന  ഗണപതി  മണ്ഡപവും സമർപ്പിക്കുന്നത് ഐസിഎൽ ഫിൻ കോർപ്പ് സിഎംഡി  കെ ജി അനിൽകുമാറാണ്. പൂർണമായും ആധുനിക ശുദ്ധീകരണ സംവിധാനങ്ങളോട് കൂടിയാണ് ഭസ്മകുളം നിർമിക്കുന്നത്.

 



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!