മലപ്പുറം > മലപ്പുറം എടക്കര രണ്ട് ആദിവാസി കുട്ടികളെ വീട്ടിനകത്ത് മരിച്ചനിലയിൽ കണ്ടെത്തി. മൂത്തേടം തീക്കടി നഗറിലെ ശ്യാംജിത്ത് (17), കരുളായി കൊയപ്പാൻ വളവിലെ ഗോപിക (15) എന്നിവരാണ് മരിച്ചത്. കൽക്കുളം തീക്കടി നഗറിലെ വീട്ടിനകത്ത് വ്യാഴാഴ്ച രാത്രിയാണ് ഇരുവരെയും തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്.
എടക്കര ഇൻസ്പെക്ടർ എൻ ബി ഷൈജുവിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തി രാത്രി 10.30ഓടെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വെള്ളിയാഴ്ച രാവിലെ പോസ്റ്റ്മോർട്ടത്തിനുശേഷം സംസ്‌കാരം നടക്കും. ഗോപികയുടെ അമ്മ: ചാത്തി. അച്ഛൻ: ഗോപി. ശ്യാംജിത്തിന്റെ അമ്മ: ശാന്ത. അച്ഛൻ: ചാത്തൻ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ
Facebook Comments Box