
ചെറുതോണി: കോതമംഗലം യൽദോ മാർ ബസ്സേലിയോസ് ബാവയുടെ കബറിങ്കലേക്ക്
16-ാമത് ഇടുക്കി – മുള്ളരിങ്ങാട് മേഖല കാൽനട തീർത്ഥയാത്ര
അന്ത്യോഖ്യാ സിംഹാസനത്തിൽ നിന്നും 339 വർഷങ്ങൾക്ക് മുൻപ് മലങ്കരയിലെ സത്യ വിശ്വാസം സംരക്ഷിക്കുന്നതിനുവേണ്ടി എ.ഡി. 81-ൽ വാർദ്ധക്യത്തിന്റെ ക്ഷിണം കണക്കാക്കാതെ തൻ്റെ ആടുകളെ തേടി എഴുന്നെള്ളി അനേകനാളത്തെ യാത്രകൊണ്ട് അതിഭയങ്കരമായിരുന്ന ഹൈറേഞ്ചിലെ ഘോരവനങ്ങളിലൂടെ കാട്ടുമൃഗങ്ങളിൽ നിന്ന് അത്ഭുതകരമായ രീതിയിൽ രക്ഷപെട്ട് കാൽനടയായി ആ വന്ദ്യവയോധികനായ പിതാവ് കോതമംഗലത്ത് എത്തിച്ചേർന്നു. മാർ തോമാശ്ലീഹായുടെ നാമത്തിലുള്ള ദേവാലയത്തിൽ കബറടങ്ങി. അനേകർക്ക് ആശ്രയവും കാവലും അഭയവുമായി ഇന്നും മിന്നി പ്രകാശിക്കുന്ന ആ ദിവ്യ നക്ഷത്രം ദൈവത്തിനും ജനത്തിനുമിടയിൽ മദ്ധ്യസ്ഥനായി രിക്കുന്ന യൽദോ മാർ ബസേലിയോസ് ബാവയുടെ കബറിങ്കലേക്ക് ത്യാഗത്തിൻ്റെ പ്രതീകമായ ആ വിശ്വാസധീരൻ്റെ വിശ്രമ സ്ഥലത്തേക്ക് പ്രർത്ഥനയോടെ നടക്കുന്ന കാൽനട തീർത്ഥയാത്ര
2024 ഒക്ടോബർ 1, 2 ചൊവ്വ, ബുധൻ ദിവസങ്ങളിൽ നടത്തപ്പെടും തീർത്ഥ യാത്ര വിവിധ ഇടങ്ങളിൽ എത്തി ച്ചേരുമ്പോൾ സമുദായ, സാമൂഹിക , രാഷ്ട്രീയ പ്രമുഖർ സംഘടകൾ , സ്ഥാപനങ്ങൾ സ്വീകരണം നൽകും
1 ന് രാവിലെ 7 ന് കട്ടപ്പന സെൻ്റ് ജോർജ് യാക്കോബായ പള്ളിയിൽ നിന്ന് ആരംഭിക്കുന്ന തീർത്ഥയാത്ര വൈകിട്ട് 5 ന് അനക്കുഴി ബസേലിയോസ് കുരിശും തൊട്ടിയിൽ സമാപിക്കും 2 ന് രാവിലെ 6 ന് പുളിക്ക തൊട്ടി സെൻ്റ് ജോർജ് യാകോബായ പള്ളിയിൽ നിന്ന് ആരംഭിച്ച് വൈകിട്ട് 5 ന് കോതമംഗലം ചെറിയ പള്ളിയിൽ എത്തിച്ചേരും എന്ന്
ജോസ് ഉലഹന്നാൻ നിരപ്പുകണ്ടത്തിൽ ഷാജി ഏലിയാസ് നിരവത്ത്
ബിനോയി വർഗ്ഗീസ് ഈരേച്ചേരിൽ
ബെന്നി സ്‌കറിയ കൂനംമാനായിൽ
ജെയ്സൺ കുര്യാക്കോസ് തെറ്റിക്കോട്ട്
എന്നിവർ അറിയിച്ചു