വേങ്ങര > പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനു സമീപം യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കച്ചേരിപ്പടി ഇല്ലിക്കച്ചിറക്ക് സമീപം ഉള്ളാടൻ നവാസ് ഷരീഫിന്റെ മകൻ ഷഹബാസ് ഷരീഫ് (28) ആണ് മരിച്ചത്. തിങ്കളാഴ്ച പകൽ 11ഓടെയാണ് മൃതദേഹം കണ്ടെത്തിയത്. ഏത് ട്രെയിൻ തട്ടിയാണ് അപകടം സംഭവിച്ചതെന്ന് വ്യക്തമല്ല.
തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം രാത്രി എട്ടോടെ പൂങ്കടായി ജുമാ മസ്ജിദിൽ സംസ്കരിച്ചു. ഉമ്മ: ജാസ്മിൻ. ഭാര്യ: മുഫീദ. മകൻ: ഹയാസ്. സഹോദരങ്ങൾ: ഷിഹാസ്, ഷിനാസ്, ഷബനാസ്, ഷിഫ്നാസ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ
Facebook Comments Box