Gold Rate Today: നവംബറിലെ ആദ്യത്തെ വർധന; ഇന്ന് സ്വർണത്തിന് കൂടിയത് ഇത്രയും, ഒരു പവൻ സ്വർണത്തിന് എത്രയാകും?

Spread the love


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വ‍ർധനവ്. നവംബർ മാസത്തിലെ ആദ്യ വില വർധനവാണ് ഇന്നുണ്ടായത്. ഒക്ടോബർ അവസാനത്തോടെ 60,000ത്തിലേക്ക് കുതിച്ചിരുന്ന സ്വർണ വില പിന്നീട് കുറഞ്ഞിരുന്നു. അതിന് ശേഷം നവംബർ ആറിനാണ് വർധിച്ചത്.

ഇന്ന് ​ഗ്രാമിന് 10 രൂപയാണ് വർധിച്ചത്. ഇന്നലെ സ്വർണവില ​ഗ്രാമിന് 7355 എന്ന നിലയിലായിരുന്നു. ഇന്ന് ഒരു ​ഗ്രാം സ്വർണത്തിന് 7365 രൂപയാണ് വില. പവന് 80 രൂപ വർധിച്ച് 58920 രൂപയായി. ഇന്നത്തെ വില നിലവാരം അനുസരിച്ച് 10 ​ഗ്രാം സ്വർണത്തിന് 73650 രൂപയാണ് വില. 

ALSO READ: സ്വർണവില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ; ഇന്ന് കുറഞ്ഞത് 120 രൂപ

ഇന്നത്തെ വില നിലവാര പ്രകാരം കേരളത്തിലെ ജ്വല്ലറികളിൽ നിന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങണമെങ്കിൽ മൂന്ന് ശതമാനം ജിഎസ്ടി, 53.10 ഹോൾമാ‍‍ർക്ക് ഫീസ്, പണിക്കൂലി എന്നിവ ഉൾപ്പെടെ 63776 രൂപയാകും.

ഓരോ ജ്വല്ലറിയിലും പണിക്കൂലി വ്യത്യാസപ്പെട്ടിരിക്കുന്നതിനാൽ സ്വർണവിലയിൽ ചെറിയ വ്യത്യാസങ്ങൾ ഉണ്ടായേക്കാം. ഒക്ടോബർ അവസാനവാരം മൂന്ന് ദിവസത്തിനിടെ സ്വർണത്തിന് ആയിരം രൂപയ്ക്ക് മുകളിൽ ഉയർന്നിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്…മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ… ios Link – https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.





Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!