തിരുവനന്തപുരം അട്ടക്കുളങ്ങര: അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. ഒഡിഷ സ്വദേശി സമീർ നായിക്കാണ് മരിച്ചത്. അട്ടക്കുളങ്ങര രാമചന്ദ്രനിൽ തൊഴിലാളിയാണ് സമീർ. കമഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെടുത്തത്. മൃതദേഹത്തിന് ചുറ്റും രക്തം തളം കെട്ടിയിട്ടുണ്ടായിരുന്നു. പോലീസ് സംഭവ സ്ഥലത്തെത്തി അന്വേഷണം നടത്തി വരികയാണ്. ആത്മഹത്യയാണ് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം
Facebook Comments Box