തൃശൂർ: കൊരട്ടിയിൽ നിയന്ത്രണംവിട്ട കാർ മരത്തിൽ ഇടിച്ച് അപകടം. അപകടത്തിൽ അച്ഛനും മകൾക്കും ദാരുണാന്ത്യം. കോതമംഗലം ഉന്നക്കിൽ കൊട്ടാരത്തിൽ വീട്ടിൽ ജയ്മോൻ ജോർജ്ജും എട്ടുവയസുകാരിയായ മകൾ ജോ ആന്‍ ജയ്മോനുമാണ് മരിച്ചത്.
Aslo Read: താനൂരിൽ നിന്നും കാണാതായ പ്ലസ് ടു വിദ്യാർത്ഥിനികളെ കണ്ടെത്തി
ജയ്മോന്റെ ഭാര്യ മഞ്ജു, മകൻ ജോയൽ, ബന്ധു അലൻ എന്നിവർക്ക് അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇവരിൽ മഞ്ജുവിന്റെയും ജോയലിന്റെയും നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. ഇന്ന് രാവിലെ ആറുമണിയോടെ ആയിരുന്നു അപകടം നടന്നത്.
കാർ ദേശീയപാതയോരത്തെ മരത്തിൽ ഇടിച്ച് തകർന്ന നിലയിലായിരുന്നു കണ്ടെത്തിയത്. വാഹനത്തിന്റെ രണ്ടുവശവും തകർന്നിരുന്നു. ഏതെങ്കിലും വാഹനം കാറിൽ തട്ടിയതോടെ നിയന്ത്രണം വിട്ട് മരത്തിൽ ഇടിച്ച് മറുഭാഗവും തകർന്നതായിരിക്കാം എന്നാണ് പോലീസ് നിഗമനം. അപകടത്തിൽ കുട്ടി സംഭവസ്ഥലത്ത് വെച്ചുതന്നെ മരിചിരുന്നു എന്നാണ് അധികൃതർ പറയുന്നത്.
Also Read: ബുധന്റെ ഇരട്ട രാജയോഗം ഇവർക്ക് നൽകും നേട്ടങ്ങളുടെ പെരുമഴ, നിങ്ങളും ഉണ്ടോ?
മുംബൈ ഭീകരാക്രമണം: ഇന്ത്യക്ക് കൈമാറരുതെന്ന തഹാവൂർ റാണയുടെ ഹർജി യുഎസ് കോടതി തള്ളി
ഇന്ത്യക്ക് കൈമാറാനുള്ള ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പട്ട് മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി തഹാവൂർ റാണ സമർപ്പിച്ച അടിയന്തര അപേക്ഷ യുഎസ് സുപ്രീംകോടതി തള്ളി. പാകിസ്ഥാനിൽ ജനിച്ച മുസ്ലിം ആയതിനാൽ ഇന്ത്യയിൽ പീഡിപ്പിക്കപ്പെടുമെന്ന് ആരോപിച്ചായിരുന്നു റാണ കോടതിയിൽ അപേക്ഷ നൽകിയത്. ഈ അപേക്ഷയാണ് കോടതി തള്ളിയത്.
കനേഡിയൻ പൗരനായ റാണയെ ഇന്ത്യക്ക് കൈമാറുമെനന്ന് കഴിഞ്ഞമാസം പ്രധാനമന്ത്രിയുടെ വാഷിംഗ്ടൺ സന്ദർശന വേളയിൽ യുഎസ് പ്രസിഡന്റ് അംഗീകാരം നൽകിയിരുന്നു. റാണയുടെ പുനഃപരിശോധനാ ഹർജി ജനുവരിയിൽ സുപ്രീംകോടതി തള്ളിയതിനെ തുടർന്നായിരുന്നു ഈ നിലപാട്. ഇപ്പോഴിതാ റാണയുടെ ഈ അപേക്ഷ കൂടെ സുപ്രീംകോടതി തള്ളിയ സാഹചര്യത്തിൽ റാണയുടെ അവസാന വഴിയും അടഞ്ഞുവെന്ന് വേണം പറയാൻ.
Also Read: തുലാം രാശിക്കാർ ജാഗ്രത പാലിക്കുക, മകര രാശിക്കാർക്ക് ഊർജ്ജസ്വലമായ ദിനം, അറിയാം ഇന്നത്തെ രാശിഫലം!
അറുപത്തിമൂന്നുകാരനായ റാണ നിലവിൽ ലോസ് ഏഞ്ചൽസിലെ ജയിലിലാണ്. 2008 നവംബർ 26 ന് 175 ഓളം പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിൽ ഇന്ത്യ തേടുന്ന കുറ്റവാളിയാണ് ലഷ്കർ ഇ തൊയ്ബ ഭീകരൻ കൂടിയായ റാണ. പാക് ഭീകരസംഘടനകൾക്കുവേണ്ടി മുംബൈയിൽ ഭീകരാക്രമണം നടത്താൻ സുഹൃത്തും യു.എസ്. പൗരനുമായ ഡേവിഡ് കോൾമാൻ ഹെഡ്ലിക്കൊപ്പം ഗൂഢാലോചന നടത്തിയതിനാണ് റാണ ഇന്ത്യയിൽ നിയമ നടപടി നേരിടുന്നത്. ഇയാളെ ഭീകരസംഘടനയായ ലഷ്കറെ തൊയ്ബയ്ക്ക് സഹായം നൽകിയ കേസിൽ 2011-ൽ യു.എസ്. കോടതി ശിക്ഷിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്…മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ… ios Link – https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.