മലപ്പുറം: താനൂരിൽ നിന്ന് പെൺകുട്ടികളെ നാടുവിടാൻ സഹായിച്ചയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. പെൺകുട്ടികളെ നാടുവിടാൻ സഹായിച്ച റഹിം അസ്ലമിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. നാടുവിട്ട രണ്ട് പെൺകുട്ടികളുടെ സുഹൃത്താണ് ഇയാൾ. പെൺകുട്ടികളിൽ ഒരാൾ ആവശ്യപ്പെട്ടതിനാലാണ് റഹിം ഒപ്പം പോയതെന്നാണ് ഇയാളുടെ വീട്ടുകാർ പറയുന്നത്.
ഇൻസ്റ്റഗ്രാം വഴിയാണ് പെൺകുട്ടിയെ റഹിം പരിചയപ്പെട്ടത്. വീട്ടിൽ പ്രശ്നങ്ങളാണെന്നു്ം കുടുംബത്തോടൊപ്പം തുടരാൻ കഴിയില്ലെന്നും റഹിമിനോട് പെൺകുട്ടി പറഞ്ഞിരുന്നു. വീട്ടിൽ നിന്ന് പോകുകയാണെന്ന് പറഞ്ഞപ്പോൾ പിന്തിരിപ്പിക്കാൻ ശ്രമിച്ചു. സഹായിച്ചാലും ഇല്ലെങ്കിലും താൻ പോകുമെന്ന് പെൺകുട്ടി പറഞ്ഞു. ഇതോടെയാണ് റഹിം കൂടെപ്പോയതെന്നാണ് ഇയാളുടെ വീട്ടുകാർ പറയുന്നത്.
കാണാതായ പെൺകുട്ടികളെ പോലീസ് മഹാരാഷ്ട്രയിൽ നിന്നാണ് കണ്ടെത്തിയത്. കുട്ടികളെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി രഹസ്യമൊഴി രേഖപ്പെടുത്തിയതിന് ശേഷം കൗൺസിലിങ് നൽകി വീട്ടുകാർക്കൊപ്പം അയക്കാനാണ് പോലീസ് തീരുമാനം. സ്കൂൾ വിദ്യാർഥികളായ പെൺകുട്ടികളും യുവാവുമാണ് നാടുവിട്ട് പോയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്…മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ… ios Link – https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.