ഇന്ത്യൻ പ്രീമിയർ ലീഗ് പതിനെട്ടാം സീസൺ മാർച്ച് 22ന് ആരംഭിക്കും. മെഗാതാരലേലത്തിന് ശേഷമുള്ള ഐപിഎൽ സീസൺ ആയതുകൊണ്ടുതന്നെ ഇത്തവണ മത്സരം ഒന്നുകൂടി ഗംഭീരമാകുമെന്നാണ് പ്രതീക്ഷ.
ഹൈലൈറ്റ്:
- മാർച്ച് 22 ന് പതിനെട്ടാം സീസൺ ആരംഭിക്കും
- ആർസിബിയും കെകെആറുമാണ് ഉദ്‌ഘാടന മത്സരത്തിൽ ഏറ്റുമുട്ടുന്ന ടീമുകൾ
- കിരീട പ്രതീക്ഷയുമായി ടീമുകൾ

ഇനി ഐപിഎൽ പൂരത്തിന്റെ നാളുകൾ, മുന്നൊരുക്കങ്ങൾ ആരംഭിച്ച് ഫ്രാഞ്ചൈസികൾ; ത്രില്ലടിച്ച് ആരാധകർ
ചെന്നൈ സൂപ്പർ കിങ്‌സ് (സിഎസ്കെ): തല ധോണിയും പിള്ളേരും ഇപ്പോൾത്തന്നെ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. വെള്ള മുണ്ടും ഷർട്ടും ധരിച്ച എം എസ് ധോണിയുടെ ചിത്രം സിഎസ്കെ ഒഫീഷ്യൽ പേജ് പോസ്റ്റ് ചെയ്തതോടെ ആരാധകരുടെ ആവേശം ഇരട്ടിയായി. തൊട്ടുപിന്നാലെ രവീന്ദ്ര ജഡേജ പുഷ്പ സ്റ്റൈലിൽ എത്തി. ഇതും ഏറെ വൈറലായിരുന്നു. 18മത് സീസണിലും കപ്പുയർത്തുക എന്നല്ലാതെ ചെന്നൈ സൂപ്പർ കിങ്ങ്സിന് മറ്റ് ലക്ഷ്യങ്ങളൊന്നുമില്ല. റുതുരാജ് ഗെയ്ക്വാദ് എന്ന ക്യാപ്റ്റന് കീഴിൽ സിഎസ്കെ ഈ സീസണിൽ ആദ്യം ഏറ്റുമുട്ടുന്നത് ഐപിഎല്ലിൽ ഒപ്പത്തിനൊപ്പം പോരടിച്ചുകൊണ്ടിരിക്കുന്ന മുംബൈ ഇന്ത്യൻസുമായാണ്. മാർച്ച് 23 നാണ് ഈ മത്സരം.
ഐപിഎല്ലിന് മുൻപ് അക്കാര്യം തുറന്ന് പറഞ്ഞ് സഞ്ജു സാംസൺ; ഒരു നിയമം മാറ്റാൻ ആഗ്രഹിക്കുന്നതായും രാജസ്ഥാൻ റോയൽസ് നായകൻ
5 കിരീടങ്ങൾ സ്വന്തമാക്കിയ ദൈവത്തിന്റെ ടീം എന്ന് വിളിപ്പേരുള്ള മുംബൈ ഇന്ത്യൻസും ഇക്കുറി ശക്തരാണ്. രോഹിത് ശർമ, ഹർദിക് പാണ്ഡ്യ, സൂര്യകുമാർ യാദവ്, ജസ്പ്രീത് ബുംറ തുടങ്ങി ഒരു വൻതാരനിര ടീമിൽ സജ്ജമാണ്. മിച്ചൽ സാന്റ്നർ, വിൽ ജാക്സ്, റിയാൻ റിക്കൽടൺ, ട്രെന്റ് ബോൾട്ട് തുടങ്ങി ശക്തരായ വിദേശ താരങ്ങളും ടീമിനൊപ്പമുണ്ട്. കഴിഞ്ഞ സീസണിൽ ടേബിളിൽ അവസാന ടീമായതിന്റെ ക്ഷീണം ഈ സീസണിൽ മറികടക്കേണ്ടത് മുംബൈ ഇന്ത്യൻസിന് പ്രധാനമാണ്. ടീം ക്യാപ്റ്റൻ, ഹർദിക് പാണ്ഡ്യ ആദ്യ മത്സരത്തിൽ ഉണ്ടാകില്ല. കഴിഞ്ഞ സീസണിലെ ഐപിഎൽ ശിക്ഷ പ്രകാരമാണ് പതിനെട്ടാം സീസണിലെ ആദ്യ മത്സരം നഷ്ടമാകുന്നത്.
18 മത് സീസണിലും ആർസിബിക്കായി കോഹ്ലി ഇറങ്ങുകയാണ്. അമരക്കാരൻ രജത് പട്ടീദാർ ആണ്. ഒരു തവണ പോലും കിരീടം നേടാൻ സാധിച്ചില്ലെങ്കിലും ആർസിബിക്കുള്ള ആരാധക പിന്തുണ ശക്തമാണ്. അതേസമയം മെഗാ താരലേലം നടക്കുന്നതിനു മുന്നേ വളരെ ചുരുക്കം ചിലരെ മാത്രമേ ആർസിബി റിടൈൻ ചെയ്‌തിരുന്നുള്ളു. ഒട്ടനവധി പുതിയ താരങ്ങളുടെ കരുത്തിൽ ഐപിഎൽ കിരീടം സ്വന്തമാക്കുമെന്നുള്ള വിശ്വാസത്തിലാണ് ആർസിബിയും ആരാധകരും.
ഐപിഎല്ലിന് മുൻപ് മുംബൈ ഇന്ത്യൻസിന് എട്ടിന്റെ പണി; ജസ്പ്രിത് ബുംറക്ക് സീസണിലെ ആദ്യ മത്സരങ്ങൾ നഷ്ടമാകും
കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് (കെകെആർ) 2024 സീസണിലെ ടൈറ്റിൽ വിന്നേഴ്സ് ആണ്. എന്നാൽ 2024ൽ ടീമിനെ കിരീടത്തിലേക്ക് നയിച്ച ക്യാപ്റ്റൻ ശ്രേയസ്സ് അയ്യർ കെകെആറിന് ഒപ്പമില്ല. ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ തുകയ്ക്ക് താരത്തെ പഞ്ചാബ് കിങ്‌സ് സ്വന്തമാക്കി. 26.75 കോടി രൂപയ്ക്ക് പഞ്ചാബ് താരത്തെ സ്വന്തമാക്കിയത് കിരീടനേട്ടം മാത്രം ലക്ഷ്യം വെച്ചുകൊണ്ടാണ്. പക്ഷെ അപ്പോഴും കെകെആർ കരുത്തരാണ്. ചാമ്പ്യൻസ് ട്രോഫിയിൽ മിന്നിത്തിളങ്ങിയ വരുൺ ചക്രവർത്തിയും വെങ്കിടേഷ് അയ്യരും, വിജയ് ഹസാരയിൽ കിടിലൻ പ്രകടനം കാഴ്ചവെച്ച അജിൻക്യ രഹാനെയും കെകെആറിലുണ്ട്. അജിൻക്യ രഹാനെയാണ് ടീം ക്യാപ്റ്റൻ.
പഞ്ചാബ് കിങ്‌സ്: 2025 ഐപിഎൽ മെഗാ താരലേലത്തിൽ ഏറ്റവും കൂടുതൽ പേഴ്‌സ് മണിയുമായി എത്തിയ ടീമുകളിൽ ഒന്നാണ് പഞ്ചാബ് കിങ്‌സ്. ഒരു താരത്തിനായി ഏറ്റവും ഉയർന്ന രണ്ടാമത്തെ തുക മുടക്കിയതും ഈ ടീം തന്നെ. 26.75 കോടി രൂപയ്ക്ക് മുൻ കെകെആർ ക്യാപ്റ്റനായ ശ്രേയസ്സ് അയ്യറിനെ സ്വന്തമാക്കി. കന്നി കിരീടം എന്ന ലക്ഷ്യത്തോടെയാണ് ഇത്തവണയും ടീം കളിക്കളത്തിലേക്ക് എത്തുന്നത്.
ഡൽഹി ക്യാപിറ്റൽസ് & ലക്‌നൗ സൂപ്പർ ജയിന്റ്‌സ്: ഈ സീസണിൽ ഒരു പ്രത്യേകത നിറഞ്ഞ തുടക്കമായിരിക്കും ഡൽഹി ക്യാപിറ്റൽസിനും അതുപോലെ ലക്‌നൗ സൂപ്പർ ജയന്റ്‌സിനും ലഭിക്കുക. കഴിഞ്ഞ സീസണിൽ ക്യാപിറ്റൽസിന്റെ ക്യാപ്റ്റൻ ഋഷഭ് പന്തും എൽഎസ്ജിയുടെ ക്യാപ്റ്റൻ കെ എൽ രാഹുലുമായിരുന്നു. എന്നാൽ മെഗാ താരലേലം നടന്നതോടെ ഋഷഭ് പന്ത് എൽഎസ്ജിയിലേക്കും രാഹുൽ ക്യാപിറ്റൽസിലേക്കും എത്തിയിരിക്കുകയാണ്. ഇരുവരും ഈ സീസൺ തുടങ്ങുന്നത് തങ്ങളുടെ പഴയ ടീമിനെതിരെ കളിച്ചുകൊണ്ടായിരിക്കും.
പരിശീലനത്തിൽ വെടിക്കെട്ട് നടത്തി സഞ്ജുവിന്റെ പുതിയ വജ്രായുധം; രാജസ്ഥാൻ റോയൽസിന്റെ പുതിയ താരം ഇക്കുറി ഞെട്ടിച്ചേക്കും
സൺ റൈസേഴ്‌സ് ഹൈദരാബാദ് (എസ്ആർഎച്ച് ): പാറ്റ് കമ്മിൻസിന്റെ അകമ്പടിയോടെ 18മത് സീസണെ വരവേൽക്കാൻ എസ്ആർഎച്ചും സജ്ജമായി കഴിഞ്ഞു. മെഗാതാരലേലത്തിൽ എസ്ആർഎച്ചും പേഴ്‌സ് മണി ഒരുപാടുള്ളവരായിരുന്നു. ഒട്ടനവധി താരങ്ങളെ ടീമിലേക്കെത്തിക്കാൻ ഫ്രാഞ്ചൈസിക്ക് സാധിച്ചു. ഇഷാൻ കിഷനും ട്രാവിസ് ഹെഡും മലയാളി താരവും രഞ്ജി ട്രോഫിയിൽ കേരളത്തെ ഫൈനലിലെത്തിച്ച സച്ചിൻ ബേബിയും ടീമിലുണ്ട്.
ഗുജറാത്ത് ടൈറ്റൻസ്: ഇന്ത്യൻ ടീമിന്റെ വൈസ് ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലാണ് ടീമിന്റെ അമരക്കാരൻ. ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ തിളങ്ങിയ ന്യൂസിലൻഡിന്റെ ഗ്ലെൻ ഫിലിപ്സും ഇംഗ്ലണ്ട് താരം ജോസ് ബട്ട്ലറും ഗില്ലിനൊപ്പം ചേരുമ്പോൾ ടീമിന്റെ കരുത്ത് എടുത്തുപറയേണ്ട കാര്യമില്ല.
രാജസ്ഥാൻ റോയൽസ്: മലയാളി താരം സഞ്ജു സാംസൺ വന്നതിനു ശേഷം ആർ ആറിനെ സ്വന്തം ടീമായി കാണുന്ന ഒരുപാട് മലയാളികളുണ്ട്. അതുകൊണ്ടു തന്നെ ഐപിഎൽ മത്സരങ്ങളിൽ മലയാളികൾ ഒരു പക്ഷെ ഏറ്റവും കൂടുതൽ കാണാൻ ആഗ്രഹിക്കുന്ന മാച്ചും സഞ്ജു നയിക്കുന്ന ആർ ആറിന്റെ തന്നെയാകും. ഇവിടെയും താരലേലത്തോടെ ഒരുപാട് മാറ്റങ്ങൾ സഭവിച്ചിട്ടുണ്ട്. സഞ്ജുവിന്റെ ഏറ്റവും പ്രിയപെട്ടവരായ ബട്ലറും അശ്വിനും ചഹലുമെല്ലാം മറ്റ് ഫ്രാഞ്ചൈസികളിൽ എത്തിക്കഴിഞ്ഞു.