അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നുള്ള വിരമിക്കൽ തീരുമാനം പിൻവലിച്ച് ഇന്ത്യൻ ഇതിഹാസം സുനിൽ ഛേത്രി. മാർച്ചിൽ വീണ്ടും ദേശീയ ടീമിനായി കളിക്കും.
ഹൈലൈറ്റ്:
- വിരമിക്കൽ തീരുമാനം പിൻവലിച്ച് സുനിൽ ഛേത്രി
- മാർച്ചിൽ താരം വീണ്ടും ഇന്ത്യക്കായി കളിക്കും
- ഇന്ത്യൻ ആരാധകർക്ക് ആവേശ വാർത്ത

നടന്നത് വമ്പൻ ട്വിസ്റ്റ്, വിരമിച്ച സുനിൽ ഛേത്രി വീണ്ടും ഇന്ത്യൻ ടീമിൽ; ഈ മാസം ദേശീയ ടീമിനായി കളത്തിൽ ഇറങ്ങും
ഈ മാസം രണ്ട് മത്സരങ്ങളാണ് ഇന്ത്യൻ ദേശീയ ടീം കളിക്കുന്നത്. മാർച്ച് 19 ന് മാലദ്വീപിന് എതിരായ സൗഹൃദ മത്സരം കളിക്കുന്ന ടീം പിന്നീട് 25 ന് എ എഫ് സി ഏഷ്യൻ കപ്പിന്റെ മൂന്നാം റൗണ്ടിൽ അയൽക്കാരായ ബംഗ്ലാദേശിന് എതിരെയും കളിക്കും. ഇതിൽ മാലദ്വീപിന് എതിരായ മത്സരത്തിൽ ഛേത്രി കളിക്കുമോ എന്ന കാര്യത്തിൽ ഉറപ്പില്ല.
കേരള ബ്ലാസ്റ്റേഴ്സ് രണ്ടും കൽപ്പിച്ച്, അടുത്ത കളിയിൽ ടീമിൽ നിർണായക മാറ്റങ്ങൾ ഉറപ്പ്; ടീമിന്റെ സാധ്യത ലൈനപ്പ് നോക്കാം
അതേ സമയം നാൽപ്പതാം വയസിൽ വിരമിക്കൽ തീരുമാനം പിൻവലിച്ച് ദേശീയ ടീമിലേക്ക് തിരിച്ചെത്തിയിരിക്കുന്ന സുനിൽ ഛേത്രി ഐഎസ് എല്ലിൽ ഇപ്പോൾ മിന്നും ഫോമിലാണ്. 2024-25 സീസൺ ഇന്ത്യൻ സൂപ്പർ ലീഗിൽ ബംഗളൂരു എഫ് സിക്കായി തകർത്തു കളിക്കുന്ന താരം, 23 കളികളിൽ 12 ഗോളുകളും രണ്ട് അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. നിലവിൽ ലീഗിലെ ഗോൾവേട്ടയിൽ രണ്ടാം സ്ഥാനത്തുമുണ്ട് ഛേത്രി.
അടുത്ത കളിക്ക് മുൻപ് കേരള ബ്ലാസ്റ്റേഴ്സിന് ഒരു ഹാപ്പി ന്യൂസ്; ഇടവേളക്ക് ശേഷം തിരിച്ചെത്താൻ ഒരുങ്ങുന്നത് വിദേശ താരം
മാർച്ചിലെ മത്സരങ്ങൾക്കുള്ള ഇന്ത്യയുടെ 26 അംഗ സാധ്യത ടീം: ഗോൾകീപ്പർമാർ: അമരീന്ദർ സിങ്, ഗുർമീത് സിങ്, വിശാൽ കെയ്ത്. പ്രതിരോധ താരങ്ങൾ: ആശിഷ് റായ്, ബോറിസ് സിങ്, ചിംഗ്ലൻസന സിങ്, ഹ്വിങ് തൻമാവിയ, മെഹ്താബ് സിങ്, രാഹുൽ ഭേക്കെ, റോഷൻ സിങ് നവോറം, സന്ദേശ് ജിങ്കൻ, സുഭാശിഷ് ബോസ്. മധ്യനിര താരങ്ങൾ: ആശിഖ് കുരുനിയൻ, ആയുഷ് ദേവ് ഛേത്രി, ബ്രാണ്ടൻ ഫെർണാണ്ടസ്, ബ്രിസൺ ഫെർണാണ്ടസ്, ജീക്സൺ സിങ്, ലാലംഗ്മാവിയ, ലിസ്റ്റൺ കൊളാസോ, മഹേഷ് സിങ് നവോറം, സുരേഷ് സിങ് വാങ്ജം. മുന്നേറ്റനിര താരങ്ങൾ: സുനിൽ ഛേത്രി, ഫറൂഖ് ചൗധരി, ഇർഫാൻ യദ്വാദ്, ലാലിൻസുവാല ചാങ്തെ, മൻവീർ സിങ്.