സിപിഎം സംസ്ഥാനസമ്മേളനം; തുടർഭരണം ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

Spread the love


കൊല്ലം: സിപിഎം സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച നയരേഖയിലെ ചർച്ചക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ.പാർട്ടി നയങ്ങൾക്ക് അകത്ത് നിന്നാണ് നയരേഖ. നടത്തിപ്പിൽ സുതാര്യത ഉണ്ടാകും.ജനങ്ങളോട് കാര്യങ്ങൾ വിശദീകരിച്ച ശേഷമായിരിക്കും നടത്തിപ്പ്. സെസ് ചുമത്തുക ലക്ഷ്യമല്ല, സാധ്യത മാത്രമെന്നും മുഖ്യമന്ത്രി പറഞ്ഞു. വികസനത്തിന് ജനം അനുകൂലമാണ് , അവരെ വിശ്വാസത്തിലെടുത്ത് മുന്നോട്ട് പോകും തുടർ ഭരണമാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു

സാധാരണക്കാർക്ക് സെസിൽ ആശങ്ക വേണ്ട. സർക്കാർ സൗജന്യങ്ങൾ എല്ലാവർക്കുമില്ല, അർഹതയുള്ളവർക്ക് മാത്രം. സമ്പന്നർക്ക് എല്ലാം സൗജന്യമായി നൽകേണ്ടതില്ല. വിഭവ സമാഹരണത്തിൽ ചിലർ ആശങ്കയുണ്ടാക്കുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.വിഭവ സമാഹരണത്തിൽ ജനദ്രോഹ നിലപാടില്ല. സെസ് ചുമത്തുകയല്ല ലക്ഷ്യം. മൂല്യവർധിത ഉത്പന്നങ്ങൾ ഉണ്ടാക്കി വരുമാനം കൂട്ടും. കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കണം. പാർട്ടി നയത്തിൽ നിന്നുകൊണ്ടാണ് നവകേരള രേഖയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

തദേശ സ്വയം ഭരണ വകുപ്പ് കാര്യമായി ശ്രദ്ധിക്കണം. ഉദ്യോഗസ്ഥർ ഇനിയും നാടിനു വേണ്ടി മാറാൻ ഉണ്ട്. പണം എവിടുന്നു ഉണ്ടാക്കും എന്ന് ഗൗരവത്തിൽ ആലോചിക്കണം. സാധാരണ ജനങ്ങളെ ബാധിക്കാതെ വിഭവ സമാഹരണം.എല്ലാവർക്കും ഒരുപോലെ ബാധിക്കുന്ന വിഭവ സമാഹാരണ രീതി പാടില്ല. കുറെ കാലമായി വർദ്ധനവ് ഇല്ലാത്ത മേഖലയിൽ വർദ്ധനവ് വരുത്തി വിഭവ സമാഹരണം.വിഭവസമാഹരണത്തിൽ ചിലർ ആശങ്കയുണ്ടാക്കുന്നു.സർക്കാർ സൗജന്യങ്ങൾ അർഹതയുള്ളവർക്ക് മാത്രമായിരിക്കും.പാർട്ടി നയത്തിൽ നിന്നു തന്നെയാണ് നവ കേരള രേഖയെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

Read More



Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!