Guruvayur Aanayottam: ഗുരുവായൂർ ആനയോട്ടത്തിൽ ഒന്നാം സ്ഥാനം ബാലുവിന്; ചെന്താമരാക്ഷന് രണ്ടാം സ്ഥാനം

Spread the love


തൃശൂർ: ചരിത്രപ്രസിദ്ധമായ ഗുരുവായൂർ ആനയോട്ടത്തിൽ ഒന്നാം സ്ഥാനം സ്വന്തമാക്കി ബാലു. ചെന്താമരാക്ഷൻ എന്ന ആനയാണ് രണ്ടാ സ്ഥാനത്തുള്ളത്. ഗുരുവായൂർ ക്ഷേത്ര ഉത്സവത്തിൻ്റെ ഭാ​ഗമായാണ് ആനയോട്ടം നടത്തിയത്. മഞ്ജുളാൽ പരിസരത്ത് നിന്നും ക്ഷേത്രനട വരെയാണ് ആനകൾ ഓടേണ്ടത്. ഇത്തരത്തിൽ ആദ്യം ഓടിയെത്തുന്ന ആനയാണ് മത്സരത്തിൽ വിജയിക്കുന്നത്. മത്സരത്തിൽ വിജയിച്ച ഗുരുവായൂർ ബാലുവിനെ നിറപറ വെച്ച് പാരമ്പര്യാവകാശികൾ ക്ഷേത്രത്തിന് ഉള്ളിലേക്ക് വരവേറ്റു. ഗുരുവായൂർ ദേവസ്വത്തിന്റെ ചെന്താമരാക്ഷനാണ് രണ്ടാം സ്ഥാനത്ത് എത്തിയത്. 

ഉച്ചതിരിഞ്ഞ് 3 മണിയോടെ ആനകൾക്ക് അണിയിക്കാനുള്ള കുടമണികൾ പാരമ്പര്യ അവകാശികളിൽ നിന്നും ഏറ്റു വാങ്ങി പാപ്പാൻമാർ മഞ്ചുളാൽ പരിസരത്ത് തയ്യാറായി നിൽക്കുന്ന ആനകളുടെ അടുത്തേക്ക് ഓടിയെത്തി. മണികൾ ആനകൾക്ക് അണിയിച്ചതോടെ ശശിമാരാർ ശംഖ് ഊതി. അറിയിപ്പ് കിട്ടിയതോടെ കൊമ്പൻമാരായ ബാലുവും ചെന്താമരാക്ഷനും ദേവദാസും ക്ഷേത്രം ലക്ഷ്യമാക്കി ഓടി. കൊമ്പൻ ബാലു ഒന്നാമനായി എത്തി ക്ഷേത്രഗോപുരം കടന്ന് ഗുരുവായൂരപ്പ സവിധത്തിലെത്തി ഭഗവദ് കടാക്ഷം നേടി. പിന്നാലെ ചെന്താമരാക്ഷനും. അൽപം വൈകി ദേവദാസുമെത്തി. മത്സരത്തിൽ ജയിച്ചതോടെ ഇനിയുള്ള ഉത്സവ നാളുകളിൽ ഗുരുവായൂരപ്പൻ്റെ സ്വർണ്ണ തിടമ്പേറ്റി ശീവേലി എഴുന്നള്ളാനുള്ള സൗഭാഗ്യം ബാലുവിനാണ് ലഭിച്ചിരിക്കുന്നത്.

കർശനമായ നാട്ടാന പരിപാലന ചട്ടം പാലിച്ചായിരുന്നു ഇത്തവണ ആനയോട്ടം. ആനകളും ഭക്തജനങ്ങളും തമ്മിലും സുരക്ഷിതമായ അകലം പാലിച്ചു. മൂന്ന് ആനകൾ മാത്രമായിട്ടായിരുന്നു ആനയോട്ട ചടങ്ങ്. ചടങ് സുരക്ഷിതമായി നടത്താൻ ദേവസ്വത്തിന്റെ നേതൃത്വത്തിൽ വിവിധ സർക്കാർ വകുപ്പുകളുടെ സഹകരണത്തോടെ തയ്യാറെടുപ്പ് നടത്തിയിരുന്നു. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ, ഭരണ സമിതി അംഗങ്ങളായ  ബ്രഹ്മശ്രീ.മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, സി.മനോജ്, കെ.പി.വിശ്വനാഥൻ , അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ, നഗരസഭാ ചെയർമാൻ എം.കൃഷ്ണദാസ് എന്നിവർ ചടങ്ങിൽ സന്നിഹിതരായി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്…മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ… ios Link – https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.





Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!