തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാനെ കാണണമെന്ന് ചികിത്സയിലുള്ള മാതാവ് ഷെമി ആവശ്യപ്പെട്ടതായി റിപ്പോർട്ട്. ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഷെമിയെ നിലവിൽ റൂമിലേക്ക് മാറ്റിയിട്ടുണ്ട്.
Also Read: ഇടുക്കിയിൽ അന്യസംസ്ഥാന തൊഴിലാളിയായ സ്ത്രീയെ കൊലപ്പെടുത്തി; ഒപ്പം താമസിച്ചിരുന്ന സുഹൃത്ത് അറസ്റ്റിൽ
ഷെമിയുടെ ആരോഗ്യനിലയില്‍ നല്ല പുരോഗതിയുണ്ട്. അഫാന്റെ കൊലപാതക പരമ്പരയെ കുറിച്ച് ഷെമിയെ ബന്ധുക്കള്‍ അറിയിച്ചിരുന്നു. ഫെബ്രുവരി 24 നായിരുന്നു നാടിനെ നടുക്കിയ കൂട്ടക്കൊലപാതകം തിരുവനന്തപുരം വെഞ്ഞാറമ്മൂട്ടിൽ നടന്നത്.
പിതൃമാതാവ് സല്‍മാ ബീവി, പിതൃസഹോദരന്‍ ലത്തീഫ്, ഭാര്യ ഷാഹിദ, സഹോദരന്‍ അഫ്‌സാന്‍, പെണ്‍സുഹൃത്ത് ഫര്‍സാന എന്നിവരെ അഫാന്‍ കൊലപ്പെടുത്തുകയായിരുന്നു. രാവിലെ പത്തിനും ആറിനുമിടയിലായിരുന്നു അഞ്ച് കൊലപാതകങ്ങള്‍ നടന്നത്. അമ്മ ഷെമിയെ ആക്രമിച്ച അഫാൻ മരിച്ചെന്നാണ് കരുതിയത്. ശേഷം അഫാൻ വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. അഫാൻ ആദ്യം കൊല്ലാൻ ശ്രമിച്ചത് മാതാവ് ഷെമിയെ ആയിരുന്നു. അതിനു ശേഷമാണ് 5 കൊലപാതകങ്ങൾ നടത്തിയത്. സാമ്പത്തിക പ്രശ്നവും, സഹായിക്കാത്തത്തിലുള്ള വൈരാഗ്യവുമാണ് തന്നെ കൂട്ടക്കൊലയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് അഫാന്റെ മൊഴി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്…മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ… ios Link – https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.