തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാനുമായുള്ള രണ്ടാംഘട്ട തെളിവെടുപ്പ് പൂർത്തിയായി. എലിവിഷം, മുളക് പൊടി, പെപ്സി,ചുറ്റിക,സിഗരറ്റ് തുടങ്ങിയവ വാങ്ങിയ കടയിൽ അഫാനെ എത്തിച്ച് തെളിവെടുപ്പ് നടത്തി.
Also Read: ഈ കേന്ദ്ര ജീവനക്കാർക്ക് പെൻഷനും ഗ്രാറ്റുവിറ്റിയും ലഭിക്കില്ല, ചട്ടങ്ങളിൽ വൻ മാറ്റങ്ങൾ!
പിതൃസഹോദരൻ്റെ ചുള്ളോളത്തെ വീട്ടിലും തെളിവെടുപ്പ് നടത്തി. ലത്തീഫിനെ കൊലപ്പെടുത്തിയ ശേഷം അഫാൻ വലിച്ചെറിഞ്ഞ ലത്തീഫിന്റെ കാറിൻ്റെ താക്കോലും മൊബൈൽ ഫോണും അന്വേഷണ സംഘം കണ്ടെത്തി. രണ്ടാംഘട്ട തെളിവെടുപ്പിലും യാതൊരു ഭാവഭേദവുമില്ലാതെയാണ് അഫാൻ പോലീസിനോട് കാര്യങ്ങളെല്ലം വിവരിച്ചത്. ഇതോടെ കേസിൽ രണ്ടാംഘട്ട തെളിവെടുപ്പ് ഇന്ന് പൂർത്തിയായി. അഫാനെ മൂന്നു ദിവസത്തേക്കാണ് കിളിമാനൂർ പൊലീസിന് കസ്റ്റഡി അനുവദിച്ചിരിക്കുന്നത്.
Also Read: സൂര്യൻ ഉതൃട്ടാതി നക്ഷത്രത്തിലേക്ക്; ഇവരുടെ ഭാഗ്യം സൂര്യനെപ്പോലെ തിളങ്ങും!
ഫെബ്രുവരി 24 നായിരുന്നു നാടിനെ നടുക്കിയ കൂട്ടക്കൊലപാതകം തിരുവനന്തപുരം വെഞ്ഞാറമ്മൂട്ടിൽ നടന്നത്. പിതൃമാതാവ് സല്‍മാ ബീവി, പിതൃസഹോദരന്‍ ലത്തീഫ്, ഭാര്യ ഷാഹിദ, സഹോദരന്‍ അഫ്‌സാന്‍, പെണ്‍സുഹൃത്ത് ഫര്‍സാന എന്നിവരെ അഫാന്‍ കൊലപ്പെടുത്തുകയായിരുന്നു. രാവിലെ പത്തിനും ആറിനുമിടയിലായിരുന്നു അഞ്ച് കൊലപാതകങ്ങള്‍ നടന്നത്. അമ്മ ഷെമിയെ ആക്രമിച്ച അഫാൻ മരിച്ചെന്നാണ് കരുതിയത്. ശേഷം അഫാൻ വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. അഫാൻ ആദ്യം കൊല്ലാൻ ശ്രമിച്ചത് മാതാവ് ഷെമിയെ ആയിരുന്നു. അതിനു ശേഷമാണ് 5 കൊലപാതകങ്ങൾ നടത്തിയത്. സാമ്പത്തിക പ്രശ്നവും, സഹായിക്കാത്തത്തിലുള്ള വൈരാഗ്യവുമാണ് തന്നെ കൂട്ടക്കൊലയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് അഫാന്റെ മൊഴി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്…മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ… ios Link – https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.