'സംഭവിക്കുന്നത് ഇതാണ്…' ബാറ്റ് കൈകളില്‍ നിന്ന് പറന്നുപോകുന്നതിന്റെ കാരണം വെളിപ്പെടുത്തി ഋഷഭ് പന്ത്

Spread the love

IPL 2025: വെടിക്കെട്ട് ക്രിക്കറ്റിന് ആരവം മുഴങ്ങാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം ശേഷിക്കെ ആദ്യ ക്യാപ്റ്റന്‍സിയില്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ സജ്ജമാക്കാനുള്ള ഒരുക്കത്തിലാണ് ഋഷഭ് പന്ത് (Rishabh Pant). ആക്രമണാത്മക പ്രകടനങ്ങള്‍ക്കിടെ താരത്തിന്റെ ബാറ്റ് കൈകളില്‍ നിന്ന് ഇടയ്ക്കിടെ ബാറ്റ് വഴുതിപ്പോവാറുണ്ട്. ഇതിന്റെ കാരണങ്ങളും താരം തന്നെ വെളിപ്പെടുത്തി.

Samayam Malayalamഋഷഭ് പന്തിന്റെ കൈയില്‍ നിന്ന് ബാറ്റ് വഴുതിപ്പോവുന്ന ദൃശ്യങ്ങള്‍
ഋഷഭ് പന്തിന്റെ കൈയില്‍ നിന്ന് ബാറ്റ് വഴുതിപ്പോവുന്ന ദൃശ്യങ്ങള്‍

പരമ്പരാഗതമല്ലാത്തതും അവിശ്വസനീയവുമായ ഷോട്ടുകള്‍ കൊണ്ട് പന്തുകളെ അതിര്‍ത്തികളിലേക്ക് ആനയിക്കുന്നതില്‍ സവിശേഷ സിദ്ധിയുള്ള താരമാണ് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്ത് (Rishabh Pant). പേര് പോലെ തന്നെ അല്‍പം അസാധാരണത്വവും ചുറ്റിക്കെട്ടും കണ്ട് ബൗളര്‍മാര്‍ മാത്രമല്ല, ക്രിക്കറ്റ് ആസ്വാദകരും അന്തംവിട്ടു നിന്നിട്ടുണ്ട്.

പന്തുകള്‍ ഏത് വിധേനെയും ബൗണ്ടറി കടത്തുകയെന്ന ടി20 ക്രിക്കറ്റ് ഫോര്‍മാറ്റിന് അനുയോജ്യമായ ശൈലിയുള്ള ബാറ്ററാണദ്ദേഹം. ഐപിഎല്‍ 2025 (IPL 2025) താരലേലത്തില്‍ 27 കോടി രൂപയെന്ന റെക്കോഡ് തുകയ്ക്ക് ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് പന്തിനെ സ്വന്തമാക്കുകയും ക്യാപ്റ്റനായി വാഴിക്കുകയും ചെയ്തു.

‘സംഭവിക്കുന്നത് ഇതാണ്…’ ബാറ്റ് കൈകളില്‍ നിന്ന് പറന്നുപോകുന്നതിന്റെ കാരണം വെളിപ്പെടുത്തി ഋഷഭ് പന്ത്

ബാറ്റ് പിടിക്കുന്നതിലെ പ്രത്യേക രീതിയും ശ്രമകരമായ ഷോട്ടുകള്‍ ഏത് ആംഗിളിലും പരീക്ഷിക്കാന്‍ ശ്രമിക്കുന്നതും ഇതിന് കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടി. തന്റെ ആദ്യകാല ക്രിക്കറ്റ് ദിനങ്ങളെക്കുറിച്ചും പരിശീലകന്‍ തരക് സിന്‍ഹയുടെ സ്വാധീനത്തെക്കുറിച്ചും അദ്ദേഹത്തിന്റെ ഷോട്ട് സെലക്ഷനെക്കുറിച്ചും ബാറ്റിങ് ശൈലിയെക്കുറിച്ചും വിവരങ്ങള്‍ പങ്കുവച്ചു.

രോഹിത് തന്നെ ക്യാപ്റ്റന്‍..! കോഹ്‌ലിയും ടീമില്‍, ഷമി ഇല്ല; 2027 ഏകദിന ലോകകപ്പില്‍ ഇന്ത്യയുടെ സാധ്യതാ ടീം ഇങ്ങനെ
‘ബാറ്റില്‍ താഴത്തെ കൈ വളരെ ലഘുവായി പിടിക്കുന്നതിനാലാണ് പലപ്പോഴും ഇങ്ങനെ സംഭവിക്കുന്നത്. പ്രധാനമായും സപ്പോര്‍ട്ട് ചെയ്യാനാണ് ആ കൈ ഞാന്‍ ഉപയോഗിക്കാറ്. ബാറ്റിന് മുകളിലെ കൈ ടൈറ്റ് ഗ്രിപ്പിന് വേണ്ടി ഉപയോഗിക്കും. എന്നാല്‍ ബോള്‍ ശരീരത്തിന് അടുപ്പിച്ചും വളരെ അകലത്തിലും വരുമ്പോള്‍ അനുയോജ്യമായ ഹിറ്റിങ് സോണില്‍ ആയിരിക്കണമെന്നില്ല. ചിലപ്പോള്‍, ഞാന്‍ ശ്രമിക്കുന്ന ഷോട്ടിന് 30-40% മാത്രമായിക്കും വിജയനിരക്ക്. എന്നാല്‍ കളിയുടെ സാഹചര്യമനുസരിച്ച് ഞാന്‍ റിസ്‌ക് എടുക്കും. അതായിരിക്കും മാനസികാവസ്ഥ’ പന്ത് വിശദീകരിച്ചു.

ചിലപ്പോള്‍, ഞാന്‍ ബാറ്റ് എറിയുന്നത് പോലെ തോന്നാം. വാസ്തവത്തില്‍, ഞാന്‍ ആ പന്ത് പരമാവധി പ്രയോജനപ്പെടുത്താന്‍ ശ്രമിക്കുകയാണ്. ബാറ്റ് വഴുതിപ്പോവുയോ കൈയിലല്ലെങ്കിലോ എന്റെ തന്നെ തലയില്‍ തട്ടിയാല്‍ പോലും ആ നിമിഷം എന്റെ ഏക ശ്രദ്ധ ബൗണ്ടറി കണ്ടെത്തുന്നതില്‍ മാത്രമായിരിക്കും. അതാണ് എന്റെ ചിന്താ പ്രക്രിയ- പന്ത് വ്യക്തമാക്കി.

ആറ് ഇന്ത്യക്കാര്‍, രോഹിത് ശര്‍മ ഇല്ല..! ചാമ്പ്യന്‍സ് ട്രോഫി ‘ടീം ഓഫ് ദ ടൂര്‍ണമെന്റ്’ പ്രഖ്യാപിച്ച് ഐസിസി
പരമ്പരാഗതമല്ലാത്ത ഷോട്ടുകള്‍ കളിക്കാന്‍ തന്നെ പ്രേരിപ്പിച്ചത് ആരാണെന്നും പന്ത് വ്യക്തമാക്കി. മുമ്പ് കുറച്ച് താരങ്ങള്‍ ഈ ഷോട്ടുകള്‍ കളിച്ചിരുന്നു. മഹി ഭായിയുടെ (എംഎസ് ധോണി) പഴയ വീഡിയോകള്‍ ഞാന്‍ കണ്ടിട്ടുണ്ട്. അദ്ദേഹവും ലാപ് ഷോട്ട് കളിച്ചിട്ടുണ്ട്. എന്നാല്‍ ഷോട്ട് ശതമാനം നോക്കിയാല്‍ അത് കുറവായിരുന്നു. കളി ഇപ്പോള്‍ മാറുകയാണ്. ഫീല്‍ഡ് പ്ലേസ്മെന്റുകള്‍ വ്യത്യസ്തമാണ്.

റൂര്‍ക്കിയില്‍ നിന്ന് മാറിയതിനുശേഷം, ഞാന്‍ കൂടുതലും ലോഫ്റ്റഡ് ഷോട്ടുകളാണ് കളിച്ചത്-ഏതാണ്ട് 80%. ഞാന്‍ ഇന്നിങ്‌സ് ഓപണ്‍ ചെയ്യാറുണ്ടായിരുന്നതിനാല്‍ പിടിച്ചുനിന്ന് കളിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചിരുന്നില്ല. എന്റെ അച്ഛന്‍ എപ്പോഴും പറയുമായിരുന്നു, ക്രിക്കറ്റില്‍ മെച്ചപ്പെടണമെങ്കില്‍ മുതിര്‍ന്ന കളിക്കാരുമായി മത്സരിക്കണമെന്ന്. സീനിയര്‍ ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കാന്‍ അദ്ദേഹം എന്നെ നിര്‍ബന്ധിച്ചു. എനിക്ക് 10-11 വയസ്സുള്ളപ്പോള്‍ പോലും ഞാന്‍ ഓപണ്‍ ടൂര്‍ണമെന്റുകളില്‍ കളിച്ചു.

ഞാന്‍ തരക് സാറിനൊപ്പം ചേര്‍ന്നപ്പോള്‍, അദ്ദേഹം ശരിക്കും ദേഷ്യപ്പെടുമായിരുന്നു. ആദ്യം പ്രതിരോധം പഠിക്കണം. പ്രതിരോധത്തില്‍ പ്രാവീണ്യം നേടിയാല്‍ മറ്റെല്ലാം നിങ്ങള്‍ നേടും എന്നതാണ് അദ്ദേഹത്തിന്റെ തത്വം. കൂറ്റന്‍ ഷോട്ടുകള്‍ അടിക്കാന്‍ എനിക്ക് അറിയാമെന്ന് അദ്ദേഹം വിശ്വസിച്ചതിനാല്‍ ഡിഫന്‍സ് പഠിക്കണമെന്ന് ഉപദേശിച്ചു. ബാറ്റ് ചെയ്യുമ്പോള്‍ ഞാന്‍ അദ്ദേഹത്തെ ശ്രദ്ധിക്കുമായിരുന്നു. അദ്ദേഹം കാണുന്നുണ്ടെങ്കില്‍ ഞാന്‍ ശരിയായ പ്രതിരോധം കളിക്കും. ഡ്രൈവുകള്‍ കളിക്കും, പാഠപുസ്തക ഷോട്ടുകള്‍ കളിക്കും. പക്ഷേ, അദ്ദേഹത്തിന്റെ കണ്ണ് തെറ്റിയാല്‍ ഞാന്‍ എന്റെ സ്വാഭാവിക ആക്രമണ ഗെയിം കളിക്കാന്‍ തുടങ്ങുമെന്നും പന്ത് അനുസ്മരിച്ചു.

നിഷാദ് അമീന്‍

രചയിതാവിനെക്കുറിച്ച്നിഷാദ് അമീന്‍16 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്ന് ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഏഴ് വര്‍ഷം സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. സൗദിയില്‍ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രഭാതം, മലയാളം ന്യൂസ്, തേജസ് ദിനപത്രങ്ങളില്‍ സീനിയര്‍ സബ് എഡിറ്ററായും ഗള്‍ഫ് ന്യൂസ് എഡിറ്ററായും സീനിയര്‍ റിപോര്‍ട്ടറായും കേരളത്തിലെയും ഗള്‍ഫിലെയും വിവിധ ബ്യൂറോകളിലും എഡിറ്റോറിയല്‍ ഡെസ്‌കിലും ന്യൂഡല്‍ഹി, റിയാദ്, ജിദ്ദ, യുഎഇ എന്നിവിടങ്ങളിലും ജോലിചെയ്തു. ടൈംസ് ഓഫ് ഇന്ത്യയുടെ ഭാഗമായ സമയം മലയാളത്തില്‍ കണ്ടന്റ് പ്രൊഡ്യൂസറാണ്.കൂടുതൽ വായിക്കുക



Source by [author_name]

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!