ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2025 സീസണ് മുൻപ് ഒരു കിടിലൻ ഓഫർ നിരസിച്ച് ഇന്ത്യൻ സൂപ്പർ താരം കെ എൽ രാഹുൽ. മാർച്ച് 22 നാണ് ഐപിഎൽ ആരംഭിക്കുന്നത്.
ഹൈലൈറ്റ്:
- സൂപ്പർ ഓഫർ നിരസിച്ച് രാഹുൽ
- ഐപിഎല്ലിന് മുൻപ് രാഹുലിന്റെ നിർണായക തീരുമാനം
- 2025 സീസൺ ഐപിഎൽ മാർച്ച് 22 മുതൽ

ഐപിഎല്ലിന് മുൻപ് വമ്പൻ ഓഫറിനോട് ‘നോ’ പറഞ്ഞ് കെഎൽ രാഹുൽ; കോളടിക്കുക മറ്റൊരു ഇന്ത്യൻ താരത്തിന്
ഒരു കളിക്കാരനെന്ന നിലയിൽ ഡെൽഹി ക്യാപിറ്റൽസിൽ തുടരാൻ ആഗ്രഹിക്കുന്ന രാഹുൽ, ക്യാപ്റ്റനാകാൻ താല്പര്യമില്ലെന്ന് ഫ്രാഞ്ചൈസിയെ അറിയിക്കുകയായിരുന്നു. ഇതോടെ ടീമിന്റെ സീനിയർ താരമായ അക്സർ പട്ടേലിന് നായക സ്ഥാനം ലഭിക്കുമെന്ന് ഉറപ്പായി. ഇതേ വരെ ഐപിഎല്ലിൽ ക്യാപ്റ്റനായിട്ടില്ലാത്ത താരമാണ് അക്സർ പട്ടേൽ. എന്നാൽ നിലവിൽ ടി20 ക്രിക്കറ്റിൽ ഇന്ത്യയുടെ നേതൃത്വ നിരയിൽ അദ്ദേഹമുണ്ട്.
Also Read: 28 പന്തിൽ സെഞ്ചുറി, പറത്തിയത് 15 സിക്സറുകൾ; തിരിച്ചുവരവിൽ തകർത്തടിച്ച് എബി ഡിവില്ലിയേഴ്സ്
കെ എൽ രാഹുലാകട്ടെ ഐപിഎല്ലിലും അന്താരാഷ്ട്ര ക്രിക്കറ്റിലും ക്യാപ്റ്റനായി പരിചയമുള്ള കളിക്കാരനാണ്. മൂന്ന് ഫോർമാറ്റിലും ടീം ഇന്ത്യയെ നയിച്ചിട്ടുള്ള രാഹുൽ, 2020 ൽ പഞ്ചാബ് കിങ്സിനെ നയിച്ചു കൊണ്ടാണ് ഐപിഎല്ലിൽ ക്യാപ്റ്റനായി അരങ്ങേറിയത്. 2022 മുതൽ ലക്നൗ സൂപ്പർ ജയന്റ്സിന്റെ ക്യാപ്റ്റനായിരുന്ന രാഹുലിനെ ഇത്തവണത്തെ മെഗാ ലേലത്തിന് മുൻപ് അവർ ടീമിൽ നിന്ന് ഒഴിവാക്കുകയായിരുന്നു.
ഡെൽഹി ക്യാപിറ്റൽസിനെ ആദ്യ കിരീടത്തിലേക്ക് നയിക്കുന്ന ദൗത്യമാണ് 2025 സീസൺ ഐപിഎല്ലിൽ അക്സർ പട്ടേലിനെ കാത്തിരിക്കുന്നത്. ഒട്ടേറെ മാറ്റങ്ങളുമായാണ് 2025 സീസണിൽ അവർ ഇറങ്ങുന്നത്. മുൻ ഇന്ത്യൻ താരം ഹേമങ് ബദാനിയാണ് ഇത്തവണ അവരുടെ മുഖ്യ പരിശീലകൻ.