ചാമ്പ്യൻസ് ട്രോഫി ടീം ഓഫ് ദ് ടൂർണമെന്റ് തെരഞ്ഞെടുപ്പുമായി മുൻ ഇന്ത്യൻ താരം ആർ അശ്വിൻ. ഇന്ത്യൻ നായകൻ രോഹിത് ശർമക്ക് ഇടമില്ല.
ഹൈലൈറ്റ്:
- രോഹിതിനെ ഒഴിവാക്കി ടീം ഓഫ് ദി ടൂർണമെന്റ്
- ടീം തെരഞ്ഞെടുപ്പുമായി ആർ അശ്വിൻ
- ഇന്ത്യയിൽ നിന്ന് നാല് പേർ

രോഹിത് ശർമ ഇല്ല, വിരാട് കോഹ്ലി ഉൾപ്പെടെ ഈ നാല് ഇന്ത്യൻ താരങ്ങൾക്ക് സ്ഥാനം; ചാമ്പ്യൻസ് ട്രോഫിയിലെ മികച്ച ടീമുമായി അശ്വിൻ
വിരാട് കോഹ്ലിയാണ് ഈ ടീമിന്റെ മൂന്നാം നമ്പരിൽ. പാകിസ്താനും ഓസ്ട്രേലിയക്കും എതിരായ മത്സരങ്ങളിൽ ഇന്ത്യയുടെ വിജയശില്പിയായിരുന്നു അദ്ദേഹം. 243 റൺസ് നേടി ടൂർണമെന്റിൽ കിടിലൻ പ്രകടനം കാഴ്ച വെച്ച ശ്രേയസ് അയ്യർക്കും അശ്വിന്റെ ടീമിൽ ഇടമുണ്ട്.
രോഹിത് തന്നെ ക്യാപ്റ്റന്‍..! കോഹ്ലിയും ടീമില്‍, ഷമി ഇല്ല; 2027 ഏകദിന ലോകകപ്പില്‍ ഇന്ത്യയുടെ സാധ്യതാ ടീം ഇങ്ങനെ
കോഹ്ലിക്കും ശ്രേയസിനും പുറമെ ഈ ടീമിലുള്ള മറ്റ് രണ്ട് ഇന്ത്യൻ താരങ്ങൾ സ്പിന്നർമാരായ വരുൺ ചക്രവർത്തിയും, കുൽദീപ് യാദവുമാണ്. ടൂർണമെന്റിൽ ഒൻപത് വിക്കറ്റുകളാണ് വരുൺ വീഴ്ത്തിയത്. കുൽദീപ് യാദവാകട്ടെ ഏഴ് വിക്കറ്റുകൾ പിഴുതു. ന്യൂസിലൻഡിൽ നിന്ന് മൂന്ന് താരങ്ങളാണ് ഈ ടീമിൽ. മൈക്കൽ ബ്രേസ്വെൽ, മാറ്റ് ഹെന്റി എന്നിവർ ആദ്യ ഇലവനിലും ക്യാപ്റ്റൻ മിച്ചൽ സാന്റ്നർ പന്ത്രണ്ടാമനുമായുണ്ട്. ഇവർക്ക് പുറമെ ദക്ഷിണാഫ്രിക്കൻ താരം ഡേവിഡ് മില്ലർ, അഫ്ഗാനിസ്താൻ താരം അസ്മതുള്ള ഒമർസായ്, ഓസ്ട്രേലിയൻ താരം ജോഷ് ഇംഗ്ലിഷ് എന്നിവർക്കും ഈ ടീമിൽ ഇടമുണ്ട്.
28 പന്തിൽ സെഞ്ചുറി, പറത്തിയത് 15 സിക്സറുകൾ; തിരിച്ചുവരവിൽ തകർത്തടിച്ച് എബി ഡിവില്ലിയേഴ്സ്
അശ്വിൻ തെരഞ്ഞെടുക്കുന്ന ചാമ്പ്യൻസ് ട്രോഫി ടീം ഓഫ് ദി ടൂർണമെന്റ്: രചിൻ രവീന്ദ്ര, ബെൻ ഡക്കറ്റ്, വിരാട് കോഹ്ലി ശ്രേയസ് അയ്യർ, ജോഷ് ഇംഗ്ലിസ്, ഡേവിഡ് മില്ലർ, അസ്മതുള്ള ഒമർസായ്, മൈക്കൽ ബ്രേസ്വെൽ, കുൽദീപ് യാദവ്, വരുൺ ചക്രവർത്തി, മാറ്റ് ഹെന്റി. പന്ത്രണ്ടാമൻ: മിച്ചൽ സാന്റ്നർ.