AttukalPongala 2025: ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്. ആറ്റുകാൽ ദേവി ക്ഷേത്രത്തിലെ ഉത്സവം മാർച്ച് 5 ന് ആരംഭിച്ചിരിക്കുകയാണ്. മാർച്ച് 14 വരെ തുടരും. ഇതിൽ പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല നടക്കുന്നത് നാളെ അതായത് മാർച്ച് 13 നാണ്.
Also Read: ആറ്റുകാല്‍ പൊങ്കാല; സ്‌പെഷ്യല്‍ ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ച് റെയില്‍വേ
ഉത്സവം തുടങ്ങി ഒൻപതാം ദിവസമാണ് പൊങ്കാല നടക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ലക്ഷക്കണക്കിന് ഭക്തരാണ് ഇത്തവണയും പൊങ്കാല സമർപ്പിക്കാനായി തലസ്ഥാന നഗരിയിൽ എത്തുന്നത്. നാളെ രാവിലെ 9:45 ഓടെ പുണ്യാഹ ചടങ്ങോടെ പൊങ്കാല ഒരുക്കങ്ങൾ ആരംഭിക്കും. 10:15 ന് അടുപ്പുവെട്ട്. തുടർന്ന് പണ്ടാര അടുപ്പിൽ തീ പടരുനനത്തോടെ ഭക്തരുടെ അടുപ്പുകളിലും തീ പടരും. ഉച്ചയ്ക്ക് 1:15 ന് പൊങ്കാല നിവേദിക്കും.
ദേവിയ്ക്ക് സമർപ്പിക്കുന്ന പൊങ്കാല ഭക്തർ മൺകലത്തിലാണ് അർപ്പിക്കുന്നത്. അത് എന്തുകൊണ്ടാണെന്ന് അറിയാമോ? അതിന് പിന്നിലും ഒരു ഐതീഹ്യമുണ്ട്. പൊങ്കാല മൺകലത്തിൽ ഇട്ടാൽ മാത്രമേ ആറ്റുകാലമ്മയുടെ ഇഷ്ടപ്രസാദമായി മാറുകയുള്ളൂ എന്നാണ് വിശ്വാസം. മൺകലവും അരിയും പഞ്ചഭൂതങ്ങളിൽ ഭൂമിയെ പ്രതിനിധീകരിക്കുന്നുവെന്നും ഒപ്പം ജലം അഗ്നി വായു ആകാശം എന്നിവ കൂടി ചേരുന്നതോടെ പൊങ്കാല സമർപ്പണം പൂർണ്ണമാകും എന്നാണ് വിശ്വാസം. ചിരട്ട തവി ഉപയോഗിച്ചാണ് പൊങ്കാല ഇളക്കുന്നത് ചിലർ കൊതുമ്പും ഉപയോഗിക്കും. പൊങ്കാല തിളച്ചു തൂവുന്നത് വരാനിരിക്കുന്ന നേട്ടങ്ങളുടെ മുന്നോടിയായിട്ടാണ് കണക്കാക്കുന്നത്. കിഴക്കോട്ട് പൊങ്കാല തിളച്ചു തൂവുന്നതാണ് ഉത്തമം എന്നാണ് പറയുന്നത്.
Also Read: ഈ കേന്ദ്ര ജീവനക്കാർക്ക് പെൻഷനും ഗ്രാറ്റുവിറ്റിയും ലഭിക്കില്ല, ചട്ടങ്ങളിൽ വൻ മാറ്റങ്ങൾ!
പൊങ്കാല സമർപ്പിക്കുന്നതിനൊപ്പം ഭക്തർ ദേവിയുടെ ഇഷ്ട നിവേദ്യമായി തെരളിയപ്പം മണ്ടപ്പുറ്റ് എന്നിവ കൂടി സമർപ്പിക്കാറുണ്ട്. മണ്ടപ്പുറ്റ് ശിരോരോഗം മാറുന്നതിനു തേരാളി കാര്യസിദ്ധിക്കായിട്ടുമാണ് ഭക്തർ അർപ്പിക്കുന്നത്. ഒരു തവണ പൊങ്കാല അർപ്പിക്കാൻ എത്തുന്നവർ അടുത്ത തവണയും വരാൻ കഴിയണെ എന്ന പ്രാർത്ഥനയോടെയാണ് മടങ്ങുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്…മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ… ios Link – https://apple.co/3hEw2hy