കൊച്ചി: എറണാകുളം അങ്കമാലിയിൽ ഇടിമിന്നലേറ്റ് വയോധിക മരിച്ചു. വേങ്ങൂർ സ്വദേശി വിജയമ്മ വേലായുധൻ (65) ആണ് മരിച്ചത്. ഇന്ന് വൈകീട്ട് നാല് മണിയോടെയായിരുന്നു അപകടം. സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നല്‍ ജാഗ്രതാനിര്‍ദ്ദേശം നിലനില്‍ക്കുന്നുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോ മീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 50 കിലോമീറ്റർ വരെയും വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
Facebook Comments Box