കണ്ണൂർ: കണ്ണൂർ കൂത്തുപറമ്പ് സ്വദേശിനി ശ്രീനന്ദ മരിക്കുമ്പോൾ 25 കിലോഗ്രാം മാത്രം ശരീരഭാരമാണ് ഉണ്ടായിരുന്നതെന്ന് പെൺകുട്ടിയെ ചികിത്സ ഡോക്ടർ നാഗേഷ് വ്യക്തമാക്കുന്നു. തീരെ പേശീഭാരം ഇല്ലാത്ത അവസ്ഥയിലാണ് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഒരു ഘട്ടത്തിൽ വിശപ്പെന്ന വികാരം പോലും ഇല്ലായിരുന്നുവെന്ന് ഡോക്ടർ പറയുന്നു. ശ്രീനന്ദയുടെ രക്തത്തിലെ പഞ്ചസാരയുടെ അളവും രക്തസമ്മർദ്ദവും കുറഞ്ഞ നിലയിലായിരുന്നു.
അനോറെക്സിയ നെർവോസ എന്ന അവസ്ഥയിലൂടെയാണ് പെൺകുട്ടി കടന്നുപോകുന്നതെന്ന് തിരിച്ചറിയാൻ വീട്ടുകാർക്കായില്ല. ശരീരഭാരം വർധിക്കുന്നുവെന്ന തോന്നലിനെ തുടർന്ന് യൂട്യൂബിൽ നോക്കിയാണ് പെൺകുട്ടി ഡയറ്റ് പിന്തുടർന്നത്. തീരെ ഭക്ഷണം കഴിക്കാതെ ആരോഗ്യപ്രശ്നങ്ങൾ ഗുരുതരമായതോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ശ്രീനന്ദയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന സമയത്ത് ശരീരഭാരം വെറും 20-25 കിലോ മാത്രമായിരുന്നു.
ആരോഗ്യസ്ഥിതി ഗുരുതരമായതിനാൽ ഐസിയുവിൽ പ്രവേശിപ്പിക്കുകയായിരുന്നു. രക്തസമ്മർദ്ദ നില എഴുപതായിരുന്നു. തീരെ പേശീബലം ഉണ്ടായിരുന്നില്ല. പെൺകുട്ടി എല്ലും തോലുമായ അവസ്ഥയിലായിരുന്നുവെന്ന് ഡോക്ടർ പറയുന്നു. വണ്ണം കൂടുതലാണെന്ന തോന്നലിൽ ഭക്ഷണത്തിന്റെ അളവ് കുറച്ച് നാളായി തീരെ കുറച്ചതാണ് ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിച്ചതെന്നാണ് വിവരം. ഭക്ഷണം തീരെ കുറച്ചതോടെ ആമാശയവും അന്നനാളവും ചുരുങ്ങി.
ഗുരുതര ഈറ്റിങ് ഡിസോർഡറും മാനസിക പ്രശ്നവും ആണ് അനോക്സിയ നെർവോസയെന്ന് ആരോഗ്യ വിദഗ്ധർ വ്യക്തമാക്കുന്നു. ഈ പ്രശ്നം നേരിടുന്നവർ പരമാവധി വണ്ണം കുറയ്ക്കാൻ ശ്രമിക്കും. വേണ്ടത്ര ഭക്ഷണം കഴിക്കില്ല. അമിതമായി വ്യായാമം ചെയ്യും. ഭക്ഷണം കഴിച്ചാൽ ഛർദ്ദിച്ച് കളയാൻ ശ്രമിക്കും. പട്ടിണി കിടക്കുക കൂടി ചെയ്യുന്നതോടെ ആരോഗ്യം ക്ഷയിക്കും. അനോറെക്സിയ നെർവോസ ഉണ്ടെന്ന് തോന്നിയാൽ ഉടൻ ചികിത്സ തേടണമെന്നാണ് ഡോക്ടർമാർ നിർദേശിക്കുന്നത്. തെറാപ്പി ഉൾപ്പെടെയുള്ള ചികിത്സകളിലൂടെ ഈ അവസ്ഥയെ മറികടക്കാൻ സാധിക്കുമെന്നും ഡോക്ടർമാർ വ്യക്തമാക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്…മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ… ios Link – https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.