കോഴിക്കോട്: കോഴിക്കോട് കുണ്ടായിത്തോട് മകന്റെ മർദ്ദനമേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന അച്ഛൻ മരിച്ചു. കുണ്ടായിത്തോട് സ്വദേശി ഗിരീഷ് (49) ആണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ചയാണ് കുണ്ടായിത്തോടുള്ള വീട്ടിൽ വച്ച് ഗിരീഷിനെ മകൻ സനൽ മർദ്ദിച്ചത്. ഗുരുതരമായി പരിക്കേറ്റ ഗിരീഷ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ബുധനാഴ്ച വൈകിട്ടോടെയാണ് മരിച്ചത്.
ബേപ്പൂരിലെ വാടക വീട്ടിലാണ് സനലും അമ്മ പ്രസീതയും താമസിക്കുന്നത്. കുണ്ടായിത്തോട്ടിലെ വീട്ടിൽ ഗിരീഷും രണ്ട് സഹോദരിമാരും ഇവരുടെ മക്കളുമാണ് താമസിച്ചിരുന്നത്. രാത്രി സനൽ മദ്യപിച്ച് ഗിരീഷിന്റെ വീട്ടിലെത്തിയെന്നാണ് വിവരം. തുടർന്ന് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്ന് സനൽ ഗിരീഷിനെ മർദ്ദിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ ഗിരീഷിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
ഗിരീഷിന്റെ ആരോഗ്യനില വഷളായതോടെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു. ഇതിനിടെ പോലീസ് കേസെടുത്തതോടെ സനൽ ഒളിവിൽ പോയി. ഗിരീഷ് കൂലിപ്പണിക്കാരനായിരുന്നു. ഗിരീഷിന്റെ ഒരു സഹോദരിയുടെ ഭർത്താവ് മരിച്ചു. മറ്റൊരു സഹോദരി ഭർത്താവുമായി അകന്നാണ് കഴിയുന്നത്. ഇതോടെ രണ്ട് സഹോദരിമാരും ഗിരീഷിന്റെ വീട്ടിലായിരുന്നു താമസം.
സനൽ പല സ്ഥാപനങ്ങളിലും ജോലി ചെയ്തിരുന്നു. പ്രസീതയും സനലും രണ്ട് വർഷം മുൻപാണ് ബേപ്പൂരിലെ വാടക വീട്ടിലേക്ക് മാറിയത്. കുടുംബത്തിൽ പ്രശ്നങ്ങൾ പതിവായിരുന്നെന്ന് നാട്ടുകാർ പറയുന്നു. എടവണ്ണപ്പാറയിലേക്ക് വിവാഹം കഴിപ്പിച്ച ഗിരീഷിന്റെ മകൾ സോനയുടെ ഭർത്താവിനെ രണ്ട് മാസത്തോളമായി കാണാനില്ല. ഇയാൾക്കായി പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്…മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ… ios Link – https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.