UEFA Nations League: ഈ മാസം ഇറ്റലിക്കെതിരായ യുവേഫ നേഷന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനല്‍സിനുള്ള ജര്‍മന്‍ ടീമിനെ പ്രഖ്യാപിച്ചു. ലിയോണ്‍ ഗൊറെറ്റ്സ്‌ക, കരിം അഡെയേമി, നദിയം അമിരി എന്നിവര്‍ ടീമില്‍ തിരിച്ചെത്തി.
ഹൈലൈറ്റ്:
- ഇറ്റലിക്കെതിരേയാണ് ജര്‍മനിയുടെ മല്‍സരം
- മൂന്ന് പ്രമുഖ താരങ്ങള്‍ ടീമില്‍ തിരിച്ചെത്തി
- ജര്‍മന്‍ ടീമില്‍ ഒരു പുതുമുഖ താരവും

അഞ്ച് വര്‍ഷത്തിന് ശേഷം തിരിച്ചെത്തി അമിരി; യുവേഫ നേഷന്‍സ് ലീഗ് ക്വാര്‍ട്ടറിന് ജര്‍മന്‍ സംഘം റെഡി
ബുണ്ടസ്ലിഗയില്‍ മെയിന്‍സിന് വേണ്ടിയാണ് അമിരി ഈ സീസണില്‍ മികച്ച പ്രകടനം നടത്തിയത്. ഏഴ് ഗോളുകളും മൂന്ന് അസിസ്റ്റുകളും നേടിയ അമിരി പോയിന്റ് പട്ടികയില്‍ ടീമിനെ മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു.
നേഷന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനല്‍ മല്‍സരങ്ങള്‍ മാര്‍ച്ച് 20, 23 തീയതികളിലാണ്. ജര്‍മനി-ഇറ്റലി മല്‍സര വിജയികള്‍ അടുത്ത റൗണ്ടില്‍ പോര്‍ച്ചുഗലിനെയോ ഡെന്‍മാര്‍ക്കിനെയോ ആണ് നേരിടേണ്ടി വരിക.
രോഹിത് തന്നെ ക്യാപ്റ്റന്‍..! കോഹ്‌ലിയും ടീമില്‍, ഷമി ഇല്ല; 2027 ഏകദിന ലോകകപ്പില്‍ ഇന്ത്യയുടെ സാധ്യതാ ടീം ഇങ്ങനെ
ആദ്യമായി നേഷന്‍സ് ലീഗിന്റെ സെമി ഫൈനലില്‍ പ്രവേശിക്കുകയെന്ന ലക്ഷ്യത്തോടെ വലിയ അഴിച്ചുപണി നടത്തിയാണ് ജര്‍മനി ദേശീയ ടീമിനെ പ്രഖ്യാപിച്ചത്. ഫ്‌ലോറിയന്‍ വിര്‍ട്ട്‌സ്, കൈ ഹാവെര്‍ട്‌സ്, നിക്ലാസ് ഫ്യൂവല്‍ക്രഗ്, മാര്‍ക്ക്-ആന്‍ഡ്രെ ടെര്‍ സ്റ്റെഗന്‍ എന്നിവരുള്‍പ്പെടെയുള്ള പ്രധാന കളിക്കാരുടെ പരിക്കുകളും ടീമില്‍ വലിയ മാറ്റങ്ങള്‍ക്ക് കാരണമായി.
ജര്‍മനിക്കുവേണ്ടി 2023ല്‍ കളിച്ച ശേഷം ആദ്യമായി ദേശീയ ടീമില്‍ തിരിച്ചെത്തുകയാണ് ലിയോണ്‍ ഗൊറെറ്റ്‌സ്‌ക. ബയേണ്‍ മ്യൂണിക്ക് മിഡ്ഫീല്‍ഡര്‍ ഇപ്പോള്‍ ഫോം വീണ്ടെടുത്തു. ഗൊറെറ്റ്‌സ്‌ക ഇപ്പോള്‍ ഏറ്റവും മികച്ച സമയത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് ജര്‍മന്‍ കോച്ച് ജൂലിയന്‍ നാഗെല്‍സ്മാന്‍ പറഞ്ഞു. ബയേണില്‍ അദ്ദേഹത്തെ പരിശീലിപ്പിച്ചത് നാഗെല്‍സ്മാന്‍ ആയിരുന്നു.
ആറ് ഇന്ത്യക്കാര്‍, രോഹിത് ശര്‍മ ഇല്ല..! ചാമ്പ്യന്‍സ് ട്രോഫി ‘ടീം ഓഫ് ദ ടൂര്‍ണമെന്റ്’ പ്രഖ്യാപിച്ച് ഐസിസി
2022 മുതല്‍ അഡെയേമി ജര്‍മന്‍ ജഴ്സി ധരിച്ചിട്ടില്ല. ആദ്യമായാണ് അദ്ദേഹത്തെ കോച്ച് നാഗെല്‍സ്മാന്‍ ദേശീയ ടീമിലേക്ക് ക്ഷണിക്കുന്നത്. 2023 സെപ്റ്റംബറിലാണ് കോച്ചായി ചുമതലയേറ്റത്. ഫോമിലല്ലാത്ത സൂപ്പര്‍ താരങ്ങളെ ടീമില്‍ നിന്ന് ഒഴിവാക്കാന്‍ ധൈര്യം കാണിച്ച കോച്ചാണ് നാഗെല്‍സ്മാന്‍.
ടീമില്‍ ഒരു പുതുമുഖ താരം ഇടംപിടിച്ചിട്ടുണ്ട്. 24കാരനായ ഇന്റര്‍ മിലാന്‍ സെന്റര്‍ ബാക്ക് യാന്‍ ഔറല്‍ ബിസെക്ക് ആണ് അരങ്ങേറ്റക്കാരന്‍. പ്രമുഖ മിഡ്ഫീല്‍ഡര്‍ ജമാല്‍ മുസിയാലയെ പോലുള്ള പ്രമുഖര്‍ സ്ഥാനം നിലനിര്‍ത്തി.
ജര്‍മന്‍ ടീം: ഒലിവര്‍ ബൗമാന്‍, അലക്സാണ്ടര്‍ ന്യൂബല്‍, സ്റ്റെഫാന്‍ ഒര്‍ട്ടേഗ (ഗോള്‍കീപ്പര്‍മാര്‍), യാന്‍ ഓറല്‍ ബിസെക്ക്, ജോഷ്വ കിമ്മിച്ച്, റോബിന്‍ കോച്ച്, മാക്‌സിമിലിയന്‍ മിറ്റല്‍സ്റ്റാഡ്, ഡേവിഡ് റൗം, അന്റോണിയോ റൂഡിഗര്‍, നിക്കോ ഷ്‌ലോട്ടര്‍ബെക്ക്, ജോനാഥന്‍ താഹ് (ഡിഫന്‍ഡര്‍മാര്‍), കരീം അഡെയെമി, നദീം അമിരി, റോബര്‍ട്ട് ആന്‍ഡ്രിച്ച്, ലിയോണ്‍ ഗൊറെറ്റ്സ്‌ക, പാസ്‌കല്‍ ഗ്രോസ്, ജാമി ലെവലിംഗ്, ജമാല്‍ മുസിയാല, ലെറോയ് സാനെ, ആഞ്ചലോ സ്റ്റില്ലര്‍ (മിഡ്ഫീല്‍ഡര്‍മാര്‍), ജൊനാഥന്‍ ബര്‍കാര്‍ഡ്, ടിം ക്ലെയിന്‍ഡിയന്‍സ്റ്റ്, ഡെനിസ് ഉണ്ടവ് (ഫോര്‍വേഡുകള്‍).