അക്കാര്യം സംഭവിച്ചാൽ ടി20 ക്രിക്കറ്റിലെ വിരമിക്കൽ തീരുമാനം പിൻവലിക്കുന്ന കാര്യം ആലോചിക്കുമെന്ന് ഇന്ത്യൻ ഇതിഹാസ താരം വിരാട് കോഹ്ലി.
ഹൈലൈറ്റ്:
- ഒരു കാര്യം സംഭവിച്ചാൽ ഇന്ത്യയുടെ ടി20 ടീമിൽ വീണ്ടും കളിക്കുമെന്ന് കോഹ്ലി
- ആരാധകരെ ത്രില്ലടിപ്പിക്കുന്ന സൂചനകൾ
- 2024 ലാണ് കോഹ്ലി അന്താരാഷ്ട്ര ടി20 യിൽ നിന്ന് വിരമിച്ചത്

അക്കാര്യം നടന്നാൽ വിരാട് കോഹ്ലി ഇന്ത്യക്കായി വീണ്ടും ടി20 കളിക്കും; വമ്പൻ ട്വിസ്റ്റിനുള്ള സാധ്യത ഇങ്ങനെ…
ഇപ്പോളിതാ ഒളിമ്പിക്സിൽ ഇന്ത്യൻ ടീമിനായി കളിക്കാൻ ടി20 വിരമിക്കൽ പിൻവലിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചേക്കാമെന്ന് ചൂണ്ടിക്കാട്ടിയിരിക്കുകയാണ് വിരാട് കോഹ്ലി. എന്നാൽ ഫൈനലിൽ ഇന്ത്യ എത്തിയാൽ മാത്രം വിരമിക്കൽ പിൻവലിക്കുന്ന കാര്യത്തെപ്പറ്റിയാണ് കോഹ്ലി പറയുന്നത്. ” 2028 ലെ ഒളിമ്പിക്സിൽ ഇന്ത്യ ഫൈനലിൽ എത്തിയാൽ ആ ഒരു മത്സരത്തിന് വേണ്ടി വിരമിക്കലിൽ നിന്ന് പുറത്തുവരുന്നതിനെക്കുറിച്ച് ഞാൻ ചിന്തിച്ചേക്കാം. ഒളിമ്പിക്സ് മെഡൽ നേടുന്നത് വളരെ മികച്ച കാര്യമായിരിക്കും.” കോഹ്ലി പറഞ്ഞു.
Also Read: ഐപിഎല്ലിലെ ആദ്യ കളിക്കുള്ള ചെന്നൈ സൂപ്പർ കിങ്സ് പ്ലേയിങ് ഇലവൻ എങ്ങനെ; സാധ്യതകൾ നോക്കാം
അതേ സമയം അന്താരാഷ്ട്ര ടി20 യിൽ ഉജ്ജ്വല റെക്കോഡുള്ള താരമാണ് വിരാട് കോഹ്ലി. ഇന്ത്യക്ക് വേണ്ടി 125 ടി20 മത്സരങ്ങളിൽ ജേഴ്സിയണിഞ്ഞ കോഹ്ലി 48.69 ബാറ്റിങ് ശരാശരിയിൽ 4188 റൺസ് നേടിയിട്ടുണ്ട്. ഒരു സെഞ്ചുറിയും 38 അർധസെഞ്ചുറികളുമാണ് അന്താരാഷ്ട്ര ടി20 യിൽ കോഹ്ലിയുടെ സമ്പാദ്യം.
അതേ സമയം പ്രായം 36 വയസ് പിന്നിട്ടെങ്കിലും ഇപ്പോളും കിടിലൻ ഫോമിലാണ് വിരാട് കോഹ്ലി. ഇക്കഴിഞ്ഞ ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ കിരീട നേട്ടത്തിൽ പിന്നിൽ സുപ്രധാന പങ്ക് വഹിക്കാൻ താരത്തിന് കഴിഞ്ഞിരുന്നു. ടൂർണമെന്റിൽ അഞ്ച് കളികളിൽ 218 റൺസാണ് അദ്ദേഹം സ്കോർ ചെയ്തത്. പാകിസ്താന് എതിരെയും സെമിയിൽ ഓസ്ട്രേലിയക്ക് എതിരെയും ഇന്ത്യയുടെ വിജയശില്പിയും കോഹ്ലിയായിരുന്നു.