2024-25 സീസൺ ഇന്ത്യൻ സൂപ്പർ ലീഗിലെ ഒരു കിടിലൻ ലിസ്റ്റിൽ കേരള ബ്ലാസ്റ്റേഴ്സിന് ( Kerala Blasters FC ) ഒന്നാം സ്ഥാനം. മോശം സീസണിലും ടീമിന് അഭിമാനകരമായ നേട്ടം.
ഹൈലൈറ്റ്:
- കിടിലൻ ലിസ്റ്റിൽ കേരള ബ്ലാസ്റ്റേഴ്സ് ഒന്നാമത്
- മോശം സീസണിലും അഭിമാനം നൽകുന്ന കാര്യം
- ഇതിന്റെ ഗുണം അടുത്ത സീസണിൽ ലഭിച്ചേക്കും

2024-25 സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ അണ്ടർ 23 താരങ്ങൾ മൊത്തം 7621 മിനിറ്റ് മൈതാനത്ത് ഉണ്ടായിരുന്നു. കോറോ സിങ്, വിബിൻ മോഹനൻ, മുഹമ്മദ് അസർ, മുഹമ്മദ് ഐമൻ എന്നിവരാണ് ഇക്കുറി മഞ്ഞപ്പടക്കായി കൂടുതൽ സമയം കളിച്ച അണ്ടർ 23 താരങ്ങൾ. യുവ താരങ്ങളിൽ ഇത്രയധികം വിശ്വാസം നൽകി കളിക്കുന്നുണ്ട് എന്നത് കേരള ബ്ലാസ്റ്റേഴ്സിന്റെ പോസിറ്റീവുകളിൽ ഒന്നാണ്. വരും സീസണുകളിൽ ഇതിന്റെ ഫലം അവർക്ക് ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്.
കേരള ബ്ലാസ്റ്റേഴ്സ് ഈ സൂപ്പർ താരങ്ങളെ ടീമിൽ നിന്ന് പുറത്താക്കും; മഞ്ഞപ്പട ഒരുങ്ങുന്നത് വമ്പൻ അഴിച്ചുപണിക്ക്
18 വയസ് മാത്രം പ്രായമുള്ള കോറോ സിങ്ങാണ് 2024-25 സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും വലിയ പോസിറ്റീവ്. 17 കളികളിലായി മൊത്തം 1257 മിനിറ്റാണ് കോറോക്ക് ഐ എസ് എല്ലിൽ ലഭിച്ചത്. ഇതിൽ രണ്ട് ഗോളുകളും നാല് അസിസ്റ്റുകളുമാണ് താരത്തിന്റെ സമ്പാദ്യം.
അതേ സമയം 2024-25 സീസണിൽ അണ്ടർ 23 കളിക്കാർക്ക് കൂടുതൽ മത്സര സമയം നൽകിയ ടീമുകളുടെ ലിസ്റ്റിൽ രണ്ടാമതുള്ളത് പഞ്ചാബ് എഫ്സിയാണ്. പഞ്ചാബിന്റെ അണ്ടർ 23 താരങ്ങൾക്ക് 7522 മിനിറ്റാണ് മൈതാനത്ത് ലഭിച്ചത്. പ്രംവീർ സിങ്, അഭിഷേക് സിങ് എന്നിവരാണ് പഞ്ചാബിന്റെ ശ്രദ്ധേയരായ യുവതാരങ്ങൾ.
കിടിലൻ നീക്കത്തിന് കേരള ബ്ലാസ്റ്റേഴ്സ്, ഇവാൻ വുകോമനോവിച്ച് തിരിച്ചെത്തും? മഞ്ഞപ്പടയുടെ ഷോർട്ട് ലിസ്റ്റിൽ ഈ പരിശീലകർ
ഈ സീസണിൽ 12-ം സ്ഥാനത്ത് ഫിനിഷ് ചെയ്ത ഹൈദരാബാദ് എഫ് സിയും യുവതാരങ്ങൾക്ക് അവസരം നൽകുന്ന കാര്യത്തിൽ മുന്നിലുണ്ട്. ലിസ്റ്റിൽ മൂന്നാമതാണ് അവരുടെ സ്ഥാനം. ആകെ 6810 മിനിറ്റുകളാണ് ഹൈദരാബാദ് എഫ്സിയുടെ അണ്ടർ 23 കളിക്കാർ ഇത്തവണ മൈതാനത്ത് ഉണ്ടായിരുന്നത്.
അണ്ടർ 23 കളിക്കാർക്ക് അവസരം നൽകുന്ന കാര്യത്തിൽ നാലാമതുള്ളത് ചെന്നൈയിൻ എഫ്സിയാണ്. ആകെ 6225 മിനിറ്റാണ് ചെന്നൈയിന്റെ അണ്ടർ 23 കളിക്കാർക്ക് 2024-25 സീസൺ ഐ എസ് എല്ലിൽ ലഭിച്ചത്. ഈ പട്ടികയിൽ അഞ്ചാമതുള്ളത് കൊൽക്കത്തൻ ക്ലബ്ബായ ഈസ്റ്റ് ബംഗാളാണ്. ഐ എസ് എൽ 2024-25 സീസണിൽ ഒൻപതാം സ്ഥാനത്ത് ഫിനിഷ് ചെയ്ത അവർ അണ്ടർ 23 താരങ്ങൾക്ക് നൽകിയ കളി സമയം 5431 മിനിറ്റുകളാണ്.