വാഹനത്തിന് പിഴയുണ്ടെന്ന് വാട്സ്ആപ്പ് സന്ദേശം ലഭിച്ചോ? വ്യാജനാണ്, പെട്ടു പോകരുതെന്ന് എംവിഡിയും പൊലീസും

Spread the love



വ്യാജ വാട്സ്ആപ്പ് സന്ദേശങ്ങളിൽ ജാഗ്രത നിർദേശവുമായി മോട്ടോർ വാഹന വകുപ്പും (എംവിഡി) കേരള പൊലീസും. വാഹനത്തിന് പിഴയുണ്ടെന്ന തരത്തിൽ മോട്ടോർ വാഹനവകുപ്പിന്റെ പേരിൽ നിരവധി ആളുകൾക്ക് വ്യാജ സന്ദേശം ലഭിച്ചതായും സന്ദേശത്തിനൊപ്പം പരിവഹൻ എന്ന പേരിൽ വ്യാജ ആപ്പ് അല്ലെങ്കിൽ ലിങ്ക് ഉണ്ടാകുമെന്നും എംവിഡിയും പൊലീസും അറിയിച്ചു.

ലിങ്ക് ഓപ്പൺ ചെയ്താൽ ഫോണിലുളള ബാങ്ക് വിവരങ്ങൾ, പാസ് വേർഡുകൾ തുടങ്ങി പ്രധാന വിവരങ്ങൾ ഹാക്കർമാർ കൈക്കലാക്കാൻ സാധ്യതയുണ്ടെന്ന് എംവിഡി അറിയിച്ചു. ‘ഒരു കാരണവശാലും എപികെ ഫയൽ ഓപ്പൺ ചെയ്യരുത്. മോട്ടോർ വാഹന വകുപ്പോ, പൊലിസോ സാധാരണയായി വാട്സ്ആപ്പ് നമ്പറിലേക്ക് നിലവിൽ ചലാൻ വിവരങ്ങൾ അയക്കാറില്ല. അത്തരം വിവരങ്ങൾ നിങ്ങളുടെ ആർസിയിൽ നിലവിലുള്ള മൊബൈൽ നമ്പറിലേക്ക് ടെക്സ്റ്റ് മെസേജ് ആയാണ് ഇ ചലാൻ സൈറ്റ് വഴി അയക്കാറുള്ളത്’ എംവിഡി ഫേസ്ബുക്കിലൂടെ അറിയിച്ചു.

ഏതെങ്കിലും സാഹചര്യത്തിൽ ഇത്തരം മെസേജുകൾ വന്നാൽ “https://echallan.parivahan.gov.in” എന്ന സൈറ്റിൽ, Check Pending transaction എന്ന മെനുവിൽ നിങ്ങളുടെ വാഹന നമ്പറോ, ചലാൻ നമ്പറോ നൽകിയാൽ നിങ്ങളുടെ വാഹനത്തിന് ഏതെങ്കിലും ചലാൻ അടക്കാൻ ഉണ്ടോ എന്ന് അറിയാവുന്നതാണ്. ഏതെങ്കിലും തരത്തിൽ പണം നഷ്ടപ്പെട്ടാൽ ഉടനടി 1930 എന്ന നമ്പറിലേക്ക് ബന്ധപ്പെടാനും നിർദേശമുണ്ട്.

ഓൺലൈൻ സാമ്പത്തികത്തട്ടിപ്പിനിരയായാൽ ഒരുമണിക്കൂറിനകം (സുവർണ മണിക്കൂർ) തന്നെ വിവരം 1930ൽ അറിയിക്കുക. എത്രയും നേരത്തെ റിപ്പോർട്ട് ചെയ്താൽ നഷ്ടപ്പെട്ട തുക തിരിച്ചുലഭിക്കാനുള്ള സാധ്യത കൂടുതലാണെന്ന് പൊലീസ് അറിയിച്ചു.

Read More



Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!