നിരവധി ഗുണങ്ങളുള്ള ഒരു പച്ചക്കറിയാണ് തക്കാളി. വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, കെ, ബി 6, ഫോളേറ്റ്, പൊട്ടാസ്യം, മാംഗനീസ്, മഗ്നീഷ്യം, ഫോസ്ഫറസ്, നാരുകള്‍, പ്രോട്ടീന്‍, ലൈക്കോപീന്‍ എന്നിവ തക്കാളിയില്‍ അടങ്ങിയിരിക്കുന്നു.
വിറ്റാമിൻ സിയുടെയും മറ്റ് ആന്റിഓക്‌സിഡന്റുകളുടെയും മികച്ച ഉറവിടമായ തക്കാളി ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. തക്കാളി കൊണ്ടുള്ള ഫേസ് പാക്കുകള്‍ ചര്‍മ്മ സംരക്ഷണത്തിന് മികച്ചതാണ്. മുഖത്തെ കരുവാളിപ്പ്, കറുത്ത പാടുകള്‍, ചുളിവുകള്‍, ബ്ലാക്ക്‌ഹെഡ്‌സ് തുടങ്ങിയവയെ തടയാനും മുഖം തിളങ്ങാനും തക്കാളി കൊണ്ടുള്ള ഫേസ് പാക്കുകള്‍ സഹായിക്കും. തക്കാളിയുടെ തൊലിയും വ്യത്യസ്ത തരത്തിൽ ഉപയോഗിക്കാം.
തക്കാളി നാരങ്ങാനീര്
രണ്ട് ടേബിള്‍സ്പൂണ്‍ തക്കാളി നീരിലേയ്ക്ക് ഒരു ടേബിള്‍സ്പൂണ്‍ നാരങ്ങാനീര് ചേര്‍ത്ത് മിശ്രിതമാക്കാം. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം. ഇങ്ങനെ ചെയ്യുന്നതും കരുവാളിപ്പ് അകറ്റാന്‍ സഹായിക്കും.
തക്കാളിയും തൈരും
തക്കാളി തൊലി ഒരു ബൗളിൽ എടുക്കാം. അതിലേയ്ക്ക് ഒരു ടേബിൾസ്പൂൺ തൈര് ചേർത്ത് അരച്ചെടുക്കാം. ഈ മിശ്രിതം മുഖത്ത് പുരട്ടി അൽപ സമയം വിശ്രമിക്കാം. ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം.
തക്കാളി വെളിച്ചെണ്ണ
തക്കാളിയുടെ തൊലി വെയിലത്ത് വച്ച് ഉണക്കി പൊടിച്ചെടുക്കാം. അതിലേയ്ക്ക് കുറച്ച് വെളിച്ചെണ്ണ കൂടി ചേർത്തിളക്കി യോജിപ്പിക്കാം. ഈ മിശ്രിതം മുഖത്ത് പുരട്ടി മൃദുവായി മസാജ് ചെയ്യാം. പ്രകൃതി ദത്തവും ഗുണപ്രദവുമായ ഒരു സ്ക്രബാണിത്. മുഖത്ത് മാത്രമല്ല ടാൻ ഉണ്ടാകുന്ന ഇടങ്ങളിലും ഇത് ഉപയോഗിക്കാവുന്നതാണ്.
/indian-express-malayalam/media/media_files/2025/01/21/0JqJRnFscjJ27RFAxALx.jpg)
തക്കാളി മഞ്ഞൾപ്പൊടി
തക്കാളി അരച്ചതിലേയ്ക്ക് കുറച്ച് മഞ്ഞൾപ്പൊടിയും ചന്ദനപ്പൊടിയം ചേർത്ത് അരച്ചെടുക്കാം. ഈ മിശ്രിതം മുഖത്ത് പുരട്ടാം. ഉണങ്ങിയതിനു ശേഷം കഴുകി കളയാം
തക്കാളി തേൻ
തക്കാളി തൊലി കളഞ്ഞ് ഉടച്ചെടുത്തതിലേയ്ക്ക് തേൻ ചേർത്തിളക്കി യോജിപ്പിക്കാം. ഇത് മുഖത്ത് പുരട്ടി 10 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായിപ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More
- കാപ്പിപ്പൊടി ഉപയോഗിച്ച് ഫെയ്സ്മാസ്ക്കുകൾ എങ്ങനെ തയ്യാറാക്കാം?
- സ്ട്രെച്ച് മാർക്ക് വില്ലനാകില്ല, ഇവ ശീലമാക്കൂ: Effective Tips to Get Rid of Stretch Marks
- ശംഖുപുഷ്പം ക്രീം ചർമ്മത്തിൽ പുരട്ടുന്നതിൻ്റെ ഗുണങ്ങൾ അറിയാമോ?
- കൊഴിഞ്ഞ മുടി അതിവേഗം വളരും, വെളിച്ചെണ്ണയോടൊപ്പം ഈ 5 ചേരുവകൾ കൂടി ഉപയോഗിക്കൂ